Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരനെതിരെ വിജിലന്‍സ് അന്വേഷണവും; ഭാര്യയുടെ സ്വത്തുവിവരങ്ങള്‍ തേടി നോട്ടീസ്

കോഴിക്കോട്: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ അന്വേഷണവുമായി വിജിലന്‍സും. സ്‌കൂള്‍ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടിസ് നല്‍കിയിട്ടുണ്ട്. വിജിലന്‍സിന്റെ കോഴിക്കോട് യൂണിറ്റാണ് സുധാകരനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രശാന്ത് ബാബു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയ സുധാകരന്‍ തന്നെയാണ് വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്നു സുധാകരന്റെ ഭാര്യ സ്മിത. ഇവരുടെ 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നല്‍കണം എന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.

k sudhakaran

ചിറയ്ക്കല്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ പണപ്പിരിവ് നടത്തിയിട്ടും സ്‌കൂള്‍ ഏറ്റെടുത്തില്ലെന്നു കാട്ടി 2021-ല്‍ ആണ് പ്രശാന്ത് ബാബു പരാതി നല്‍കിയത്. ഇതില്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ട് എന്നാണ് പരാതി. അതേസമയം സ്മിതയുടെ അക്കൗണ്ട് വിവരങ്ങളും വിജിലന്‍സ് ആരാഞ്ഞിട്ടുണ്ട്. വിവരങ്ങള്‍ അടിയന്തരമായി നല്‍കണം എന്നാണ് നിര്‍ദേശം. എന്നാല്‍ ഏതുവിധത്തിലുള്ള പരിശോധനയ്ക്കും താന്‍ തയ്യാറാണെന്ന് സുധാകരന്‍ പറഞ്ഞു.

അതേസമയം സുധാകരന്റെ വീക്ക്‌നെസ് പണമാണ് എന്നാണ് പരാതിക്കാരനായ പ്രശാന്ത് ബാബു പറയുന്നത്. മുന്‍ വനം മന്ത്രിയായിരുന്ന കെ സുധാകരന്‍ നിരന്തരം അഴിമതി നടത്തിയെന്നും ഇക്കാര്യങ്ങള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും പ്രശാന്ത് ബാബു പറഞ്ഞു. അന്ന് അന്വേഷണം നടത്താമെന്ന് പറഞ്ഞെങ്കിലും പിന്നീട് തുടര്‍ചലനമുണ്ടായില്ലെന്നും പ്രശാന്ത് ബാബു ആരോപിച്ചു.

രാജാസ് സ്‌കൂള്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ നഗരസഭ കൗണ്‍സിലറായിരിക്കെ സുധാകരന്‍ വന്‍ അഴിമതിക്കാണ് ശ്രമിച്ചതെന്നും പലരില്‍ നിന്നും സുധാകരന്‍ പണം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ മൊഴി കൊടുക്കാന്‍ വിജിലന്‍സ് വിളിച്ചിട്ടുണ്ടെന്നും പ്രശാന്ത് ബാബു പറഞ്ഞു.

ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശനൊപ്പമാണ് കെ സുധാകരന്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇരുവരും ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. കേസിന്റെ വിശദാംശങ്ങള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കും എന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സുധാകരന്‍ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും ഹൈക്കമാന്‍ഡും സുധാകരന്‍ സ്ഥാനമൊഴിയേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെ അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് രണ്ട് ദിവസത്തിനകം ഫയല്‍ ചെയ്യുമെന്ന് സുധാകരന്‍ വ്യക്തമാക്കി. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ കുട്ടി പീഡനത്തിനിരയാകുന്ന സമയത്ത് അവിടെ സുധാകരന്‍ ഉണ്ടായിരുന്നുവെന്നാണ് എം വി ഗോവിന്ദന്‍ ആരോപിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സുധാകരന്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+