കേരളത്തില്‍ വീണ്ടും നരബലിക്ക് ശ്രമം; വാളെടുത്ത് വെട്ടാനോങ്ങി മന്ത്രവാദി, യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
പത്തനംതിട്ട: രാജ്യം തന്നെ ഞെട്ടിയ ഇലന്തൂരിലെ നരബലിക്ക് പിന്നാലെ തിരുവല്ലയില്‍ വീണ്ടും നരബലിക്ക് ശ്രമം. തിരുവല്ല കുറ്റിപ്പുഴയിലാണ് യുവതിയെ നരബലി കൊടുക്കാന്‍ ശ്രമിച്ചത്. ദാമ്പത്യപ്രശ്‌നം പരിഹരിക്കുന്നതിനായി മാര്‍ഗം തേടിയെത്തിയ കൊച്ചിയില്‍ താമസിക്കുന്ന കുടക് സ്വദേശിനിയെ ആണ് ആഭിചാര കര്‍മ്മത്തിനിരയാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലനാരിഴക്കാണ് യുവതി രക്ഷപ്പെട്ടത്.
ഭര്‍ത്താവുമായുള്ള പ്രശ്‌നം പൂജാ വിധിയിലൂടെ പരിഹരിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ കുറ്റിപ്പുഴയിലെ ആഭിചാര കേന്ദ്രത്തില്‍ എത്തിച്ചത്. ഡിസംബര്‍ എട്ടിന് അര്‍ധരാത്രിയായിരുന്നു സംഭവം. അമ്പിൡഎന്ന ഇടനിലക്കാരിയാണ് യുവതിയെ ആഭിചാര കേന്ദ്രത്തില്‍ എത്തിച്ചത്. ഭര്‍ത്താവുമായി നേരത്തെ പ്രശ്‌നമുള്ളതായി അമ്പിളിയോട് യുവതി പറഞ്ഞിട്ടുണ്ടായിരുന്നു.

ഇതിന് പരിഹാരം കാണാനായി യുവതിയെ വിളിച്ച് വരുത്തുകയായിരുന്നു. പ്രശ്‌നപരിഹാരത്തിന് പൂജ നടത്തണം എന്നാണ് മന്ത്രവാദി പറഞ്ഞത്. യുവതിയെ എത്തിയതോടെ മന്തവാദി കശം വരച്ച് യുവതിയുടെ ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തുകയായിരുന്നു. ശേഷം മന്ത്രവാദി വലിയ വാള്‍ എടുത്ത് യുവതി വെട്ടാനോങ്ങി. ഇതോടൊപ്പം യുവതിയെ ബലി നല്‍കാന്‍ പോകുന്നു എന്നും വിളിച്ച് പറഞ്ഞു.

ഈ സമയത്താണ് ഇടനിലക്കാരിയായ അമ്പിളിയുടെ പരിചയക്കാരന്‍ ഈ വീട്ടില്‍ എത്തുന്നതും കോളിംഗ് ബെല്‍ അടിക്കുന്നതും. ഇതോടെ നരബലി നല്‍കാനുള്ള ശ്രമം പാളുകയായിരുന്നു. ഉടന്‍ തന്നെ യുവതി മുറിയില്‍ നിന്നോടി പുറത്തേക്ക് വരികയും വന്ന ആളോട് തന്നെ രക്ഷപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. പിന്നീട് നേരം പുലരും വരെ ഇയാള്‍ തനിക്കൊപ്പം ഇരുന്നു എന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വെള്ളായണിയില്‍ ആള്‍ദൈവം ചമഞ്ഞ് കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാള്‍ നരബലി നടത്തും എന്ന് ഭീഷണിപ്പെടുത്തിയതായുള്ള വാര്‍ത്ത പുറത്ത് വന്നത്. അതിന് പിന്നാലെ ആണ് തിരുവല്ലയില്‍ നിന്നും വീണ്ടും നരബലിക്ക് ശ്രമം എന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആണ് ഇലന്തൂരിലെ നരബലി വാര്‍ത്ത പുറത്ത് വന്നത്.

രണ്ട് സ്ത്രീകളെ ആണ് സമ്പല്‍ സമൃദ്ധിക്ക് വേണ്ടി മൂന്ന് പേര്‍ നരബലി നടത്തിയത്. സംഭവത്തില്‍ ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവല്‍ സിങ്, മൂന്നാം പ്രതിയും ഭഗവല്‍ സിങ്ങിന്റെ രണ്ടാം ഭാര്യയുമായ ലൈല എന്നിവര്‍ ജയിലിലാണ്. അമ്മയെ കാണാനില്ല എന്ന മകന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചത്.












Click it and Unblock the Notifications