Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊങ്കാലയിട്ടവരോട് ,ചോദ്യത്തിന് ഉത്തരമിതായെന്ന് നടി മൃദല; 'നായകൾക്ക് ഷെൽട്ടർ ഹോം ഒരുക്കുന്നു'

കൊച്ചി: തെരുവ് നായക്കളെ കൊല്ലുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം നടി മൃദുല മുരളി രംഗത്തെത്തിയിരുന്നു. നായ്ക്കളെ കൊല്ലുകയല്ല പകരം അവയെ പുനഃരധിവസിപ്പിച്ച് പരിപാലിക്കുകയാണ് വേണ്ടതെന്നായിരുന്നു ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ നടി വ്യക്തമാക്കിയത്. എന്നാൽ കടുത്ത വിമർശനമായിരുന്നു ഇതിനെതിരെ ഉയർന്നത്. കാറിൽ റോഡിലേക്കിറങ്ങുന്ന നിങ്ങളെ ഇതൊന്നും ബാധിക്കില്ലെന്നും അത്രയ്ക്ക് മൃഗസ്നേഹമാണെങ്കിൽ ഇവയെ ദത്തെടുത്തോളൂ എന്നൊക്കെയായിരുന്നു ഒരു കൂട്ടരുടെ വിമർശനം. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

പ്രതികാരത്തിനും പ്രതിരോധത്തിനും ഉപരി പരിഹാരമാണ് ഇവിടെ വേണ്ടതെന്ന തിരിച്ചറിവിൽ ഞങ്ങൾ ഒരു കൂട്ടും മൃഗസ്നേഹികൾ തെരുവ് നായകൾക്കായി ഷെൽട്ടർ ഹോം ഉണ്ടാക്കാനുള്ള പണിപ്പുരയിലാണെന്ന് നടി പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് നടി വിഷയത്തിൽ പ്രതികരിച്ചത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

1

'തെരുവുനായ്ക്കളെ ക്രമാതീതമായി കൊല്ലുകയും വംശഹത്യ നടത്തുന്നതിനെയും കുറിച്ചുള്ള ഉള്ള ചർച്ചകൾ സജീവമാകുന്ന ഈ സാഹചര്യത്തിൽ കേവലം പഴിചാരലുകളും ചേരിതിരിഞ്ഞുള്ള വാക്പോരുകൾക്കുമപ്പുറം സെൻസിബിൾ ആയ പരിഹാരങ്ങളെ കുറിച്ച് ചിന്തിക്കേണ്ടത് അനിവാര്യതയാണ്. തെരുവ് നായകളിൽ നിന്നും അക്രമം നേരിടേണ്ടി വന്ന കുഞ്ഞുങ്ങളുടേയും മുതിർന്നവരുടേയും ഭയാനകവും അപകടകരവുമായ അനുഭവത്തെ തിരിച്ചറിയുകയും അതിനെ ഒട്ടും വിലകുറച്ച് കാണുകയും ചെയ്യാതെ തന്നെ പറയട്ടെ, ഭയം, വിശപ്പ്, രോഗം, മനുഷ്യരിൽ നിന്നുള്ള മുൻകാല അനുഭവങ്ങൾ എന്നിവയൊക്കെയാണ് വലിയ ശതമാനം നായക്കളേയും അക്രമാസക്തരാക്കുന്നത്'.

'ശ്ശെടാ, ഇതെന്തൊക്കെ ഭാവങ്ങളാണ്, കണ്ണാണ് മെയിൻ'; അഹാനയുടെ സൂപ്പർ കൂൾ ഫോട്ടോസ് വൈറൽ

2

'തെരുവുകളിലും അടച്ചുറപ്പില്ലാത്ത കോമ്പൗണ്ട് വാളുകൾ ഇല്ലാത്തതുമായ പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്കും മറ്റ് ജീവികൾക്കും റാബീസ് പോലുള്ള രോഗാവസ്ഥകളിലുള്ള നായകൾ ഉണ്ടാക്കുന്ന ഭീകരാന്തരീക്ഷവും അപകട സാധ്യതയും ചെറുതല്ല എന്നത് ഒരു വസ്തുതയാണ്. ഇത്തരം സന്ദർഭങ്ങളിൽ നാട്ടുകാർ ഒത്തുകൂടി അശാസ്ത്രീയമായ രീതികളിൽ നായകളെ തുരത്തിയും കല്ലെറിഞ്ഞും മറ്റ് നായകളിൽ പരിഭ്രാന്തി പടർത്തി അപകട സാധ്യത വർധിപ്പിക്കാതെ, എത്രയും പെട്ടെന്ന് അധികാരികളെ അറിയിച്ച് പരിശീലനം ലഭിച്ച ഒരു ഡോക്ടറിനെ കൊണ്ട് ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിൽ വൈറസ് ബാധിച്ചതും അക്രമസക്തരുമായ നായകളെ സ്പോട് ചെയ്ത് പിടികൂടി മേഴ്സി കില്ലിംഗിന് വിധേയമാക്കുകയും പരിസരത്തുള്ള മറ്റ് നായകളെ എത്രയും വേഗം ആന്റ് റാബിസ് വാക്സിനേഷൻ എടുക്കുകയും ചെയ്യുക എന്നത് തന്നെയാണ് ഇത്തരം സന്ദർഭങ്ങളിലെ ഏറ്റവും അടിയന്തരമായ പരിഹാരം'.

അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച് നോക്കൂ

3


'കണ്ണിൽ കാണുന്ന നായകളെ എല്ലാം വിഷം കൊടുത്തും കല്ലെറിഞ്ഞും കുരുക്കിയിട്ട് കൊന്നു കളയുന്നതല്ല ഈ പ്രശ്നത്തിനുള്ള ലോജിക്കലും സുസ്ഥിരവുമായ പോം വഴി. അക്രമാസക്തവും ക്രൂരവുമായ കാച്ച് ആന്റ് കിൽ രീതികൾക്കപ്പുറം വന്ധീകരണം, ആന്റി റാബീസ് അടക്കമുള്ള കുത്തിവെപ്പുകൾ കൃത്യമാക്കുക എന്ന തരത്തിൽ ദീർഘകാലത്തേക്ക് അടിസ്ഥാനത്തിലുള്ള മനുഷ്വത്യപരവും മാതൃകാപരവുമായ പരിഹാര രീതികളെ കുറിച്ച് ചിന്തിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതാണ് പുരോഗമനപരവും ധാർമികവുമായ സമൂഹത്തിന്റെ കർത്തവ്യം'.

4


'ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ ഗോവ ഇതിനൊരു പ്രഥമ ഉദാഹരണമാണ്. മൂന്ന് വർഷത്തോളമായി റാബിസ് ഫ്രീ സ്റ്റേറ്റ് ആയി അറിയപ്പെടുന്ന ഗോവ വളരെ വിജയകരമായി നടപ്പാക്കിയ എബിസി പദ്ധതി അനുകരണീയമാണ്. 30,000 ത്തിൽ ഉപരി തെരുവ് നായ്ക്കളുള്ള ഗോവയിൽ പഞ്ചായത്തിന്റേയും മുനിസിപ്പാലിറ്റിയുടേയും നേതൃത്വത്തിൽ ശമ്പളത്തോടെ ഡ്രൈവറേയും ഡോഗ് കാച്ചറേയും വെറ്റിനറി സർജനേയും ചുമതലയേൽപ്പിച്ച് നായകളെ പിടികൂടി ഷെൽട്ടർ ഹോമുകളിൽ എത്തിക്കുകയും ആന്റി റാബിസ് കുത്തിവെപ്പുകളും വന്ധീകരണ ശസ്ത്രക്രിയകളും നടത്തി മുറിവ് ഉണങ്ങുന്നത് വരെ അവയെ സംരക്ഷിച്ച് തിരിച്ച് തെരുവിലേക്ക് തന്നെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു.
ആസൂത്രിതവും കൃത്യവുമായി ഇത് നടപ്പാക്കി തുടങ്ങിയതോടെ കാലക്രമേണ ഗോവയിൽ സ്ട്രേ ഡോഗ് പോപുലേഷനും റാബിസ് പ്രശ്നങ്ങളും പ്രകടമായി കുറഞ്ഞ് വന്നു. മനുഷ്യരും നായക്കളും സ്വസ്ഥവും സ്വതന്ത്രവുമായി തെരുവുകളിൽ വിഹരിക്കുന്നു. ഇന്നത്തെ ഗോവ നമ്മുക്കൊരു വാർപ്പ് മാതൃകയാണ്'.

5

'പ്രതികാരത്തിനും പ്രതിരോധത്തിനും ഉപരി പരിഹാരമാണ് ഇവിടെ വേണ്ടതെന്ന തിരിച്ചറിവിൽ ഞങ്ങൾ ഒരു കൂട്ടും മൃഗസ്നേഹികൾ തെരുവ് നായകൾക്കായി ഷെൽട്ടർ ഹോം ഉണ്ടാക്കാനുള്ള പണിപ്പുരയിലാണ്. നിങ്ങളുടെ ഭയത്തിന്റെ പരിസരങ്ങളിൽ വരാതെ സ്വതന്ത്രമായി വിഹരിച്ചും വിശപ്പടക്കിയും ജീവിക്കാനുള്ളൊരു ഹോം നിർമ്മിക്കാനുള്ള ഓട്ടത്തിലാണ്. കടിച്ച് കൊല്ലാൻ വരുന്ന ഇവറ്റയെ എന്ത് ചെയ്യണമെന്ന നിങ്ങളുടെ ചോദ്യത്തിന് ഉത്തരമുണ്ടാക്കി കൊണ്ടിരിക്കുകയാണ്'.

6


'ഈ ആശയത്തിന്റെ ആദ്യ പടിയായി കൊച്ചിയുടെ പരിസര പ്രദേശങ്ങളിലോ ഉൾപ്രദേശങ്ങളിലോ ഒരു ഷെൽട്ടർ ഹോം ആരംഭിക്കാന് ഒരുങ്ങുകയാണ് . ആളൊഴിഞ്ഞ വിശാലമായ പറമ്പുകളെയോ സ്ഥലങ്ങളെയോ കുറിച്ച് അറിവുള്ളവർ ഇത്തരം ആവശ്യത്തിനായി വാടകയ്ക്കോ ലീസിനോ സ്ഥലം തരാൻ തയ്യാറുള്ളവരോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ബന്ധപെടണമെന്ന് അറിയിക്കുന്നു'.

7

'രോഗത്തെ താത്കാലികമായി ചികിത്സിച്ച് വീണ്ടും രോഗബാധിതരാകാൻ കാത്തിരിക്കാതെ രോഗകാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. ആവർത്തിച്ച് പറയുന്തോറും അർത്ഥത്തിന് ആഴം കൂടുമെന്ന് പറഞ്ഞ് നിർത്തുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+