കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികള്‍ ജാഗ്രതൈ, നിങ്ങളെ ഞെട്ടിക്കാന്‍ ഇനി കാത്തിരിക്കുന്നത് ആരെന്നറിയുമോ ?

കേരളത്തില്‍ ഉടന്‍ ബസ് ചാര്‍ജില്‍ വര്‍ധനയുണ്ടായേക്കുമെന്ന് സൂചന. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് തിങ്കളാഴ്ച ബസുടമകളുടെ അസോസിയേഷന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തും.

  • By Manu
Google Oneindia Malayalam News

മലയാളികള്‍ കരുതിയിരുന്നോള്ളൂ. നിങ്ങള്‍ക്ക് അടുത്ത ഷോക്ക് വരാന്‍ പോവുന്നു.
നോട്ട് നിരോധനത്തിനുശേഷം ഇന്ധനവിലയിലും വര്‍ധനയുണ്ടായതിനെത്തുടര്‍ന്നു
വലയുന്ന മലയാളികള്‍ക്ക് ഇത് അടുത്ത ആഘാതമാവും. കേരളത്തിലെ ബസ് ടിക്കറ്റ് നിരക്കാണ് ഇനി വര്‍ധിക്കാന്‍ പോവുന്നത്.

ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് മുന്നോട്ട് പോവാനാവില്ലെന്നാണ് ബസുടമകളുടെ ഭാഷ്യം.

തിങ്കളാഴ്ച മന്ത്രിയുമായി കൂടിക്കാഴ്ച

ബസ് നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ബസുടമകള്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടക്കും.

ചര്‍ച്ച പാളിയാല്‍ സമരം

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോവാനാണ് ബസുടമകളുടെ അസോസിയേഷന്റെ തീരുമാനമെന്നറിയുന്നു.

കാരണം ഇന്ധന വിലവര്‍ധന

ഇന്ധന വര്‍ധനയാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനുള്ള കാരണമായി ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ദിവസം പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും വര്‍ധിപ്പിച്ചിരുന്നു. നികുതി കൂടി വരുന്നതോടെ കേരളത്തില്‍ ഇത് യതാക്രമം 2.90ഉം 2.10ഉം രൂപയുമാവും.

ഒടുവിലെ വര്‍ധന 2014ല്‍

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഡിഎഫ് ഭരണകാലത്താണ് ഒടുവില്‍ ബസ് ചാര്‍ജില്‍ വര്‍ധനയുണ്ടായത്.
മിനിമം ചാര്‍ജ് ആറില്‍ നിന്ന് അന്ന് ഏഴു രൂപയാക്കി നിശ്ചയിക്കുകയായിരുന്നു. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ മിനിമം നിരക്ക് എട്ടില്‍ നിന്ന് 10 ആക്കുകയും ചെയ്തു.
ഇതിനു മുമ്പ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് 2012ലായിരുന്നു.

എല്ലാത്തിനും പിറകില്‍ നോട്ട് നിരോധനം

രാജ്യത്ത് അപ്രതീക്ഷിതമായുള്ള നോട്ട് നിരോധനമാണ് എല്ലാത്തിന്റെയും മൂലകാരണം. അസംസ്‌കൃത എണ്ണയുടെ വിലവര്‍ധന മൂലമാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന വിലവര്‍ധനയ്ക്കു കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നത്.
നോട്ട്‌നിരോധനത്തിനു ശേഷം രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ ഇടിവാണ് അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കാനുള്ള കാരണം.

English summary
Keralas Bus fare is going to increase soon. Due to the hike in Petrol and diesel bus owners association asked government to increase bus charge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X