സംസ്ഥാനത്ത് ഇന്ന് കോളേജുകള്‍ തുറക്കുന്നു: എല്ലാം സജ്ജമെന്ന് മന്ത്രി
തിരുവന്തപുരം: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് കോളേജുകള്‍ തുറക്കുന്നു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടേയുള്ളവയിലാണ് ഓഫ്ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.അവസാനവർഷ ബിരുദ,ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. പിജി ക്ലാസ്സുകളിൽ മുഴുവൻ വിദ്യാർത്ഥികളെയും, ഡിഗ്രി ക്ലാസ്സിൽ 50% വിദ്യാർഥികളെയും അനുവദിക്കും. എട്ടര മുതൽ നാലു വരെയുള്ള സമയത്തിനിടയിലാണ് അധ്യായനം. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകൾ നടക്കുക. വിദ്യാർഥികളെ വരവേൽക്കാൻ കലാലയങ്ങൾ സജ്ജമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.
'വിദ്യാർത്ഥികളെ വരവേൽക്കാൻ എല്ലാ കലാലയങ്ങളും സജ്ജമാണ്. എല്ലായിടത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കലാലയങ്ങളിൽ ലിംഗനീതി ഉറപ്പാക്കാൻ അധ്യാപകരുടെയും സ്ഥാപനമേധാവികളുടെയും ജാഗ്രതയുണ്ടാവണം. കോവിഡ് ജാഗ്രതാ സമിതികളുടെ മേൽനോട്ടം തുടർദിവസങ്ങളിലും ക്യാമ്പസുകളിലുണ്ടാവണം.'- മന്ത്രി പറഞ്ഞു

കോട്ടയത്തുണ്ടായ പോലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ഒരു തരത്തിലും ആവർത്തിക്കാൻ പാടില്ല. നീതിനിഷേധം ഉണ്ടാവുന്നുവെന്ന തോന്നൽ പ്രത്യേകിച്ചും പെൺകുട്ടികളുടെ മാനസികനിലയെ കൂടുതൽ മോശമായി ബാധിക്കും. അതുണ്ടാവാതിരിക്കേണ്ട ഉത്തരവാദിത്തം സ്ഥാപനമേധാവികൾക്കുണ്ട്. പെൺകുട്ടികൾക്ക് പ്രത്യേക പരിരക്ഷ അവർ ഉറപ്പാക്കണം.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
പുതിയൊരു ഘട്ടമാണ് ക്യാമ്പസുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നതോടെ തുടങ്ങുന്നത്. ക്യാമ്പസുകൾ മതനിരപേക്ഷതയുടെയും ജനാധിപത്യപരമായ സംവാദങ്ങളുടെയും ഇടങ്ങളാക്കി നിലനിർത്തൽ പ്രധാനമാണ്. ഇതിൽ വിദ്യാർഥിസംഘടനകളുടെയും അക്കാദമിക് കമ്മ്യൂണിറ്റിയുടെയും ശ്രദ്ധവേണം. കോവിഡിനൊപ്പം ജീവിക്കേണ്ടി വരുന്നതിന്റെ ഗൗരവം വിദ്യാർത്ഥികൾ നന്നായി ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു












Click it and Unblock the Notifications