Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ പെയ്തുകഴിഞ്ഞാൽ  കണ്ണൂർ കെഎസ്ആര്‍ടിസി  ഡിപ്പോ ചെളിക്കുളം 

കണ്ണൂര്‍: കാലവര്‍ഷം എത്തിയാൽ ഇത്തവണയും കണ്ണൂർ കെ.എസ്.ആര്‍.ടി.സി ഡിപ്പോ ചെളിക്കുളമാവും. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴപെയ്തതോടെ വെള്ളം കെട്ടി നിന്ന് ചെളിക്കുളമായിക്കഴിഞ്ഞു. ഇതോടെ യാത്രക്കാരും ജീവനക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. കെട്ടിടനിര്‍മാണങ്ങള്‍ക്കു പിന്നാലെ യാര്‍ഡ് നവീകരണവും അനിശ്ചിതത്വത്തിലാവുന്നതോടെ മഴക്കാലവും ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാവും.

വര്‍ങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡപ്പോയിലെ യാര്‍ഡ് ശരിയാക്കാന്‍ ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടാകാത്തതും പ്രതിഷേധത്തിനിടയാക്കുന്നു.

ksrstc

ഡിപ്പോയുടെ ശോചനീയവസ്ഥ നേരില്‍ കാണുകയും തുടര്‍ന്ന് നവീകരണത്തിനായി എം.പി ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായി ഈ ഫണ്ട് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചിട്ടില്ല. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചു. സ്ഥലത്തിന്റെ സര്‍വേയും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ തുക മാത്രം ലഭിച്ചില്ല. യാര്‍ഡ് ഇന്റര്‍ലോക്ക് ചെയ്യാനും ഡിപ്പോയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാനുമാണ് ഫണ്ട് വാഗ്ദാനം ചെയ്തത്. നിലവില്‍ പൊടിശല്യം രൂക്ഷമാണ് ഇവിടെ. പൊട്ടിപ്പൊളിഞ്ഞ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ദുരിതം നല്‍കുന്നതാണ്. പൊടിശല്യം കാരണം ജീവനക്കാര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാവാറുണ്ട്. ഡിപ്പോയിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ഇതിനിടെയാണ് യാര്‍ഡ് നവീകരണവും പ്രതിസന്ധിയിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+