കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ വീണ്ടും സിപിഎം പാര്‍ട്ടി വിരുദ്ധനാക്കി... സെക്രട്ടേറിയറ്റ് പ്രമേയം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് മുമ്പ് വിഎസ് അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരസ്യമായി വായിച്ചതിന്റെ ഓളങ്ങള്‍ ഒതുങ്ങും മുമ്പ് വിഎസിന് വീണ്ടും തിരിച്ചടി. പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് വിഎസ് അചയുതാനന്ദനെതിരെ പാസാക്കിയ പ്രമേയം പുതിയ സെക്രട്ടറി കോടിയേരി എകെജി സെന്ററില്‍ വച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിക്കുന്നു.

പാര്‍ട്ടി വിരുദ്ധ മനോനിലയിലേക്ക് വിഎസ് തരം താഴ്ന്നു എന്നാണ് അന്നത്തെ പ്രമേയംതതില്‍ പിണറായി വായിച്ചതെങ്കില്‍ സമാനമായ വിമര്‍ശനം തന്നെയാണ് ഇപ്പോള്‍ കോടിയേരിയും പറഞ്ഞിരിയ്ക്കുന്നത്. പാര്‍ട്ടി വിരുദ്ധമാണ് വിഎസിന്റെ പരാമര്‍ശങ്ങള്‍ എന്നാണ് ഇപ്പോഴത്തെ പ്രമേയവും പറയുന്നത്. നിശിതമായ വിമര്‍ശനങ്ങളാണ് വിഎസിനെതിരെ പരസ്യമായി ഉന്നയിച്ചിരിയ്ക്കുന്നത്.

തെറ്റും അടിസ്ഥാന രഹിതവും

തെറ്റും അടിസ്ഥാന രഹിതവും

നേതൃത്വത്തിനെതിരെ വിഎസ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റും അടിസ്ഥാന രഹിതവും ആണെന്ന് പ്രമേയം.

ഒറ്റയാന്‍ നിലപാടല്ല

ഒറ്റയാന്‍ നിലപാടല്ല

പാര്‍ട്ടി സെക്രട്ടറിമാര്‍ നിലപാട് എടുക്കുന്നത് ഒറ്റയാന്‍ തീരുമാനങ്ങളല്ല. ആര്‍എസ്പിയും ജെഡിയും മുന്നണി വിട്ടുപോകാന്‍ കാരണം പിണറായി വിജയന്‍ അല്ലെന്ന് പ്രമേയത്തില്‍ പറയു്‌നു.

ആദ്യമല്ല

ആദ്യമല്ല

വിഎസ് അച്യുതാനന്ദന്‍ ആയിമായിട്ടല്ല ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അവയെല്ലാം പോലെ തന്നെയാണ് ഇപ്പോഴത്തേയും ആരോപണങ്ങള്‍.

പിബിയെ തള്ളിപ്പറഞ്ഞു

പിബിയെ തള്ളിപ്പറഞ്ഞു

പോളിറ്റ് ബ്യൂറോ പരസ്യമായി ശാസിച്ച സംഭവത്തില്‍ വിഎസ് പിബിയെ തള്ളിപ്പറയുകയാണ് ചെയ്തത്. പോളിറ്റ് ബ്യൂറോയെ വിഎസ് വെല്ലുവിളിച്ചു.

തള്ളിയ ആരോപണം

തള്ളിയ ആരോപണം

കേരളത്തിലെ പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനം സംബന്ധിച്ച് വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്ര കമ്മിറ്റി തന്നെ മുന്ന് തള്ളിയതാണ്.

വിഭാഗീയത

വിഭാഗീയത

വിഎസ് ഉന്നയിക്കുന്ന മിക്ക ആരോപണങ്ങളും വിഭാഗീയതയുടെ ഭാഗമായിട്ടുള്ളതാണെന്ന് കേന്ദ്ര കമ്മിറ്റി മുമ്പ് വിലയിരുത്തിയട്ടുണ്ട്.

വ്യക്തിപര അജണ്ട

വ്യക്തിപര അജണ്ട

മുന്നണി വികസനം എന്നത് ഒരു വ്യക്തിപരമായ അജണ്ടയായിട്ടാണ് വിഎസ് അച്യുതാനന്ദന്‍ അവതരിപ്പിക്കുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.

വച്ച് പൊറുപ്പിക്കില്ല

വച്ച് പൊറുപ്പിക്കില്ല

കേരളത്തില്‍ ഒരു സമാന്തര പാര്‍ട്ടിയുണ്ടാക്കാനാണ് വിഎസ് അച്യുതാനന്ദന്‍ ശ്രമിക്കുന്നതെങ്കില്‍ അത് വച്ച് പൊറുപ്പിക്കില്ലെന്ന് പ്രമേയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

യുഡിഎഫിനെ രക്ഷിക്കാന്‍

യുഡിഎഫിനെ രക്ഷിക്കാന്‍

യുഡിഎഫ് പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലൊക്കെ വിഎസ് അച്യുതാനന്ദന്‍ ശ്രദ്ധ തിരിച്ചുവിടുന്ന രീതിയിലുള്ള നീക്കങ്ങളാണ് നടത്തുന്നത്.

വളച്ചൊടിക്കുന്നു

വളച്ചൊടിക്കുന്നു

വിഎസ് അച്യുതാനന്ദന്‍ സിപിഎം നയങ്ങളെ വളച്ചൊടിയ്ക്കുകയാണ് ചെയ്യുന്നത്.

English summary
Again, resolution against VS Achuthanandan in CPM state secretariat. The resolution blames VS Achuthanandan for anti party activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X