കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥ്; 'മോദി സര്‍ക്കാര്‍ രാജ്യ സുരക്ഷയെ കരാര്‍വല്‍ക്കരിക്കുന്നു'; വിമർശനവുമായി മുഹമ്മദ് റിയാസ്

Google Oneindia Malayalam News

തിരുവനന്തപുരം; അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. രാജ്യം കാക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലാഭിക്കുവാന്‍ വേണ്ടി മോദി സര്‍ക്കാര്‍ രാജ്യ സുരക്ഷയെ തന്നെ കരാര്‍വല്‍ക്കരിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. സ്ഥിരം തൊഴിൽ പ്രതീക്ഷിച്ച് സായുധ സേന റിക്രൂട്ട്‌മെന്റിനു വേണ്ടി തയ്യാറെടുക്കുന്ന ലക്ഷകണക്കിന് യുവജനങ്ങളോടുള്ള വഞ്ചനയാണിത്. സ്വജീവൻ മറന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന സൈന്യത്തിന്റെ അത്മാഭിമാനവും വീര്യവും തകർക്കുകയല്ലേ ഈ കരാർവൽക്കരണത്തിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും റിയാസ് ചോദിച്ചു. വിഷയത്തിൽ മറ്റ് സിപിഎം നേതാക്കളുടെ പ്രതികരണം വായിക്കാം

 riyas-1653199487.jpg -Properties

മുഹമ്മദ് റിയാസ്- 'അഗ്നിപഥ്' സായുധ സേനയുടെ ഗുണനിലവാരവും കാര്യക്ഷമതയും ചാമ്പലാക്കില്ലേ? രാജ്യം കാക്കുന്ന സൈനികർക്ക് നൽകുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലാഭിക്കുവാൻ വേണ്ടി മോദി സർക്കാർ 'രാജ്യ സുരക്ഷയെ തന്നെ കരാർവൽക്കരിക്കുകയാണ്. സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കഴിഞ്ഞ രണ്ടു വർഷമായി നിർത്തി വെച്ചിരുന്ന ബിജെപി സർക്കാർ ഇപ്പോൾ നാല് വർഷത്തെ കരാർ തൊഴിലാളികളായി യുവജനങ്ങളെ അതിർത്തിയിലേക്ക് ക്ഷണിക്കുന്നു. എന്ത് കാര്യക്ഷമതയാണ് നാല് വർഷത്തെ കരാർ തൊഴിൽ കൊണ്ട് സൈന്യത്തിന് ലഭിക്കുക? സായുധ സേനയിലെ തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളും തകർക്കുകയല്ലേ ഈ നയം ചെയ്യുക? ഒരു സ്ഥിരം തൊഴിൽ പ്രതീക്ഷിച്ച് സായുധ സേന റിക്രൂട്ട്‌മെന്റിനു വേണ്ടി തയ്യാറെടുക്കുന്ന ലക്ഷകണക്കിന് യുവജനങ്ങളോടുള്ള വഞ്ചനയല്ലേയിത് ? സ്വജീവൻ മറന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന സൈന്യത്തിന്റെ അത്മാഭിമാനവും വീര്യവും തകർക്കുകയല്ലേ ഈ കരാർവൽക്കരണത്തിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത്?

എന്ത് ധരിച്ചാലും മൊഞ്ചത്തി ആകാൻ പറ്റുവോ? കീർത്തിക്ക് പറ്റും..ദാ ഫോട്ടോകൾ..വൈറൽ

എഎ റഹീം-യുവജനവിരുദ്ധവും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുമാകുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണം. സായുധസേനയുടെ കരാറുവൽക്കരണമാണ് അഗ്നിപഥ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. 17 മുതൽ 21 വയസുവരെയുള്ള ചെറുപ്പക്കാരെ വെറും 4 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാണ് വിജ്ഞാപനമിറക്കിയിട്ടുള്ളത്. യുവാക്കളുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നത്തിന് കൂച്ചുവിലങ്ങിടുകയാണ് കേന്ദ്രസർക്കാർ ഇതുവഴി ചെയ്യുന്നത്. വർഷങ്ങളായുള്ള അനുഭവങ്ങളിലൂടെയുള്ള ഇന്ത്യൻ സേനയുടെ പോരാട്ടവീര്യത്തെ അഗ്നിപഥ് ലഘൂകരിക്കും. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും പദ്ധതി പ്രതികൂലമായി ബാധിക്കും.

ജനുവരി മുതല്‍ ജൂണ്‍ വരെ പ്രതിഷേധങ്ങളിൽ കത്തിനശിച്ച ട്രെയിനുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്...ജനുവരി മുതല്‍ ജൂണ്‍ വരെ പ്രതിഷേധങ്ങളിൽ കത്തിനശിച്ച ട്രെയിനുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്...

പികെ ശ്രീമതി- 'കേന്ദ്ര സർക്കാർ പിടിവാശി ഉപേക്ഷിക്കുക അഗ്നിപഥ്‌ പിൻവലിക്കുക. വടക്കേ ഇന്ത്യ കത്തുന്നു. , ട്രെയിനുകൾ നിർത്തലാക്കുന്നു. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കുവാൻ തയ്യാറാകുന്ന യുവാക്കൾക്ക്‌ പെൻഷൻ പോലും കോടുക്കില്ല എന്നകേന്ദ്ര സർക്കാർ നിലപാട്‌ അത്യന്തം പ്രതിഷേധാർഹം. അഗ്നിപഥിനെ നേരിടാൻ അഗ്നി തന്നെ യുവാക്കൾ ആയുധമാക്കുന്നു. രാജ്യം കത്താൻ അനുവദിക്കരുത്‌ ഉടനെ അഗ്നിപഥ്‌ പദ്ധതി പിൻവലിക്കുക. രാജ്യത്തെ രക്ഷിക്കുക'.

Recommended Video

cmsvideo
PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India

English summary
Agnipath; CPM leaders slams modi over new scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X