Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊട്ടിത്തെറിച്ച് അഹാന കൃഷ്ണ; തന്നെ കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞുപരത്തി, സെറ്റിൽ സംഭവിച്ചത്..

നാൻസി റാണി സിനിമയുടെ പ്രമോഷനുമായി സഹകരിക്കാത്തതിന്റെ കാരണം വിശദീകരിച്ച് നടി അഹാന കൃഷ്ണ. അഹാനയ്ക്കെതിരെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധാൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രംഗത്തെത്തിയിരുന്നു. ചിത്രം പ്രമോഷന് തയ്യാറെടുക്കുന്നതിനിടെ മനു മരണപ്പെട്ടെന്നും മനുവും അഹാനയും തമ്മിൽ ഉണ്ടായിരുന്ന പ്രശ്നം കാരണം അവർ ഇപ്പോൾ സിനിമയുമായി സഹകരിക്കുന്നില്ലെന്നുമാണ് നൈന ആരോപിച്ചത്. എന്നാൽ നൈനയുടെ ആരോപണങ്ങൾ അഹാന തള്ളി.

സംവിധായകന്റെ ഭാര്യ പറയുന്നതല്ല യാഥാർത്ഥ്യമെന്നും തന്നെ കുറിച്ച് ഇരുവരും നുണകൾ പ്രചരിപ്പിച്ചുവെന്നും അഹാന തുറന്നടിച്ചു. താൻ ലഹരി ഉപയോഗിക്കാറുണ്ടെന്നടക്കം പറഞ്ഞുപരത്തി. സിനിമ മേഖലയിൽ ഉള്ളവരോട് താൻ അൺപ്രൊഫഷണൽ ആണെന്ന് പ്രചരിപ്പിച്ചുവെന്നും അഹാന തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നീണ്ട കുറിപ്പിൽ പറഞ്ഞു.

ahan-

'സിനിമയിൽ തുടക്കക്കാരനായിരുന്നു മനു. അദ്ദേഹമാണ് സംവിധാനവും നിർമ്മാണവും ചെയ്തത്. ഇതിന്റെ പ്രശ്നങ്ങൾ പലപ്പോഴും ഉണ്ടായിരുന്നു. അനുഭവസമ്പത്തുള്ള അസിസ്റ്റന്റ് ഡയറക്ടറേയോ പ്രൊഡക്ഷൻ കൺട്രോളറേയോ വെക്കാൻ ആവശ്യപ്പെട്ടെങ്കിലും മനു അതൊന്നും ചെവികൊണ്ടില്ല. മാത്രമല്ല നിരവധി തവണ സെറ്റിൽ മദ്യപിച്ചെത്തി. ലൊക്കേഷനിലെ എല്ലാവരേയും കാത്ത് നിർത്തിക്കൊണ്ട് കാരവാനിൽ വെച്ച് പലപ്പോഴും മനു തന്റെ അസിസ്റ്റന്റ് ഡയറക്ടർമാർക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനെല്ലാം തന്‍റെ കൈയ്യിൽ തെളിവുണ്ട്.

തികച്ചും അൺപ്രൊഫഷണലായ രീതിയിലായിരുന്നു മനു പ്രവർത്തിച്ചത്. പലപ്പോഴും ഷൂട്ടിംഗ് സമയം പാലിച്ചില്ല, കോസ്റ്റ്യൂംസ് ഉണ്ടാവില്ല, എന്താണ് നടക്കുന്നതെന്ന് യാതൊരു ക്ലാരിറ്റിയുമില്ലാ എഡിമാർ, എന്ത് ചെയ്യണമെന്ന് പോലും മനസിലാകാതെ കുറേ താരങ്ങളും ടെക്നീഷ്യൻസ്മാരും അതാണ് അവസ്ഥ. ഇതൊന്നുമല്ല പ്രമോഷനുമായി സഹകരിക്കാതിരിക്കാനുള്ള കാരണം.

2021 ഡിസംബറിലാണ് ഞാൻ അവസാനമായി ഈ സിനിമയുടെ ഷൂട്ടിൽ പങ്കെടുക്കുനന്ത്. സിനിമയുടെ അവസാന ഷെഡ്യൂൾ എന്നാണെന്ന് മനുവിനോട് ചോദിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. എന്നാൽ മാർച്ചിൽ താനൊരു ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ടു, പ്രധാന നടിയ്ക്ക് വേണ്ടി ഡബ്ബിംഗിന് ആളെ തേടുന്നുവെന്ന്.ഞാൻ ഇത് സംബന്ധിച്ച് മനുവിന് മെസേജ് അയച്ചെങ്കിലും പ്രതികരിച്ചില്ല. എന്റെ റോളിന് ഡബ്ബ് ചെയ്യാനാണ് ആളെ തേടുന്നതെന്ന് ഞാൻ പിന്നീട് മനസിലാക്കി. യഥാർത്ഥത്തിൽ ഷോക്കായിരുന്നു ഇത്. അയാൾക്കൊപ്പം ഉള്ള ഷൂട്ടിംഗ് അനുഭവം തന്നെ ട്രോമനിറഞ്ഞതായിരുന്നു. അതിനാൽ ഞാൻ പ്രതികരിക്കാൻ പോയില്ല. അതേസമയം മറ്റൊരാളെ വെച്ചുള്ള ഡബ്ബിംഗ് ശരിയാവാതെ വന്നതോടെ മനു തന്നെ വീണ്ടും ഡബ്ബിംഗിനായി സമീപിച്ചു. ഇതോടെ മനുവിനോട് എന്നെ നേരിട്ട് കാണണമെന്നും ഇതിനെ കുറിച്ച് സംസാരിക്കണമെന്നും. എന്നാൽ മനു അതിന് തയ്യാറായില്ല.

മറ്റ് ചിലർ പറഞ്ഞ് ഞാൻ അറിഞ്ഞത് ക്ലൈമാക്സിൽ എന്നെ പോലെ മറ്റൊരാളെ ഉപയോഗിച്ച് ഷൂട്ട് ചെയ്തുവെന്നാണ്. ഇത് എത്രത്തോളം സത്യമാണെന്ന് അറിയില്ല. ഇതിനിടയിൽ ഒരു തവണ നൈന തന്റെ അമ്മയെ വിളിക്കുകയും അഹാനയോട് ഡബ്ബിംഗ് ചെയ്യാൻ പറയണമെന്നും പറഞ്ഞു. അവർ ചെയ്ത അൺപ്രൊഫണൽ രീതികളെ കുറിച്ച് അമ്മ സംസാരിച്ചു. മനു മദ്യപിച്ച് വരുന്നതിനെ കുറിച്ച് പറഞ്ഞു. എന്നാൽ എന്റെ ഭർത്താവ് മദ്യപിക്കുകയല്ലേ ഉള്ളൂ, നിങ്ങളുടെ മകൾ ലഹരി ഉപയോഗിക്കാറില്ലേയെന്നായിരുന്നു അവരുടെ പ്രതികരണം. ഇതിൽ പ്രകോപിതയായി അമ്മ ഫോൺ വെക്കുകയായിരുന്നു.

താൻ അൺപ്രഫൊഷണലാണെന്നും ലഹരി ഉപയോഗിക്കാറുണ്ടെന്നും ഇവർ പലരോടും പറഞ്ഞ് പരത്തി. അപകീർത്തിപ്പെടുത്തലിനെതിരെ നിയമനടപടിയുമായി താൻ മുന്നോട്ട് പോകുമെന്ന് ഇരുവരേയും അറിയിച്ചതിന് 20 ദിവസത്തിന് ശേഷമാണ് നിർഭാഗ്യവശാൽ മനു മരണപ്പെടുന്നത്. ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ താൻ തീർച്ചയായും പ്രമോഷണിൽ പങ്കെടുക്കുമായിരുന്നേനെയെന്നും അഹാന കുറിപ്പിൽ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+