Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇളവുകള്‍ ദുരുപയോഗം ചെയ്തു: ഐഷ സുല്‍ത്താനയ്ക്കെതിരെ ഹൈക്കോടതിയില്‍ പരാതിയുമായി ലക്ഷദ്വീപ് ഭരണകൂടം

കൊച്ചി: ഐഷ സുല്‍ത്താനയ്ക്കെതിരെ ഹൈക്കോടതിയില്‍ പരാതി ഉന്നയിച്ച് ലക്ഷദ്വീപ് ഭരണകൂടം. ചോദ്യം ചെയ്യലിനായി ലക്ഷദ്വീപില്‍ എത്തിയ ഐഷ സുല്‍ത്താന ക്വാറന്‍റീന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചത്. കോടതി നല്‍കിയ ഇളവുകള്‍ ഐഷ സുല്‍ത്താന ലംഘിച്ചെന്നും ആരോപിച്ച ദ്വീപ് ഭരണകൂടം ഇത് സംബന്ധിച്ച രേഖകളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അടുത്തതായി കേസ് പരിഗണിക്കുന്ന ദിവസം ഈ വിഷയവും കോടതി പരിശോധിച്ചേക്കും.

അതേസമയമം രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ച് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഐഷയെ കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്താന്‍ തയ്യാറാവാതിരുന്ന പൊലീസ് ഐഷ സുല്‍ത്താനയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാനും അനുമതി നല്‍കി. അതേസമയം കേസിലെ അന്വേഷണം അവസാനിച്ചിട്ടില്ല. ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോൺ കോൾ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

lakshadweep

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

ബന്ധുക്കള്‍ ആശുപത്രയില്‍ ഉള്ളതിനാല്‍ കൊച്ചിയിലേക്ക് പോവാന്‍ അനുവദിക്കണമെന്ന് ഐഷ സുല്‍ത്താന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. മീഡിയ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ബയോ വെപ്പൺ ഉപയോഗിക്കുകയാണെന്ന് പറഞ്ഞതാണ് കേസിന് ഇടയാക്കിയത്. ബിജെപി ലക്ഷദ്വീപ് ഘടകമായിരുന്നു ഐഷയ്ക്കെതിരെ പരാതി നല്‍കിയത്.

ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+