Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് സംഭവിച്ചത് ഇതാണ്...! നടിയുടെ കേസിൽ അജു വർഗീസിന്റെ വെളിപ്പെടുത്തൽ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നേരിട്ട് ബന്ധമൊന്നും ഇല്ലെങ്കിലും പുലിവാല്‍ പിടിച്ച സിനിമാക്കാരുണ്ട്. ദിലീപിനെ പിന്തുണയ്ക്കുന്നതിന് വേണ്ടി നടിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയും നടിയുടെ പേര് വെളിപ്പെടുത്തിയുമാണ് പലരും കുരുക്കിലായത്. യുവനടന്‍ അജു വര്‍ഗീസിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്ന് അജു വെളിപ്പെടുത്തുന്നു.

ദിലീപിന് പിന്തുണ

ദിലീപിന് പിന്തുണ

നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലാവുന്നതിന് മുന്‍പ് ദിലീപിനെതിരെ വന്‍ പ്രചാരണം നടന്നിരുന്നു. നിരവധി കഥകളും ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു. സിനിമയിലെ ദിലീപിന്റെ സുഹൃത്തായ ചിലര്‍ നടന് തുറന്ന പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരികയുമുണ്ടായി.

നടിക്ക് അപമാനം

നടിക്ക് അപമാനം

അജു വര്‍ഗീസിനെ കൂടാതെ സലിം കുമാര്‍, ലാല്‍ ജോസ്, സുധീര്‍, സുരേഷ് കുമാര്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അക്കൂട്ടത്തില്‍ നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണം എന്നാവശ്യപ്പെട്ട് സലിം കുമാര്‍ പുലിവാല്‍ പിടിച്ചു

പേര് വെളിപ്പെടുത്തി

പേര് വെളിപ്പെടുത്തി

ദിലീപിനെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതാണ് അജു വര്‍ഗീന് കുരുക്കായത്. താന്‍ ജീവിതത്തില്‍ ആദ്യമായാണ് പോലീസ് കേസില്‍ പെടുന്നതെന്ന് പറയുന്നു അജു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം

പൊട്ടിയ ഫോൺ

പൊട്ടിയ ഫോൺ

പൊട്ടിയ കണ്ണാടി വീട്ടില്‍ വെയ്ക്കരുതെന്ന പഴമക്കാര്‍ പറയാറുണ്ട്. താന്‍ അന്നാ പോസ്റ്റിട്ടത് സ്‌ക്രീന്‍ പൊട്ടിയ ഫോണ്‍ ഉപയോഗിച്ചാണ്. അതാണ് പുലിവാലായത് എന്നാണ് തോന്നുന്നതെന്നും അജു പറയുന്നു.

സമയ ദോഷം

സമയ ദോഷം

നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയത് തന്റെ അടുത്ത സുഹൃത്ത് എന്ന നിലയ്ക്കാണ്. സുഹൃത്തിനെ നമ്മള്‍ പേരല്ലേ വിളിക്കൂ, ഇര എന്ന് വിളിക്കില്ലല്ലോ എന്നും അജു വര്‍ഗിസ് അഭിമുഖത്തില്‍ പറയുന്നു

അറസ്റ്റ് ചെയ്ത് വിട്ടയച്ചു

അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തന്റെ സമയം മോശമായിരുന്നതിനാലാവാം കേസില്‍ പെട്ടതെന്നും അജു പറയുന്നു. നടിയുടെ പേര് വെളിപ്പെടുത്തിയതിന് അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അജുവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

രണ്ട് വർഷം തടവ് വരെ

രണ്ട് വർഷം തടവ് വരെ

സിനിമയിലെ വനിത സംഘടനയായ വിമൺ കളക്ടീവും മഹിള കോൺഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണയുമാണ് അജുവിനെതിരെ പരാതി നൽകിയത്.ഐപിസി 376 പ്രകാരം രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അജു വര്‍ഗീസ് ചെയ്തിരിക്കുന്നത്. ഇതോടെ തെററ് മനസ്സിലാക്കി പോസ്റ്റ് അജു തിരുത്തുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ഉപയോഗിച്ച് തെറ്റെന്ന് മനസ്സിലാക്കിയ സാഹചര്യത്തിൽ തിരുത്തുന്നു എന്നായിരുന്നു പുതിയ പോസ്റ്റ്. നടിയോട് മാപ്പും ചോദിച്ചു താരം.

ശുദ്ധ പോക്കിരിത്തരം

ശുദ്ധ പോക്കിരിത്തരം

നടിയോട്,(പേര്) പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരമാണ്. അതിന് ഒരു ന്യായീകരണവും ഇല്ലെന്നായിരുന്നു അജു പോസ്റ്റ്.പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. പക്ഷേ ദിലീപേട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ്. രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാനുള്ള വിവേകം പൊതുസമൂഹം കാണിക്കണമെന്നും സത്യം തെളിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതിരിക്കാമെന്നും അജു പറഞ്ഞിരുന്നു

ദിലീപിനെതിരെ അനീതി

ദിലീപിനെതിരെ അനീതി

ദിലീപിന്റെ പേര് ചിലര്‍ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ദിലീപിനെതിരായ അനീതി വളരെ വലുതാണെന്നും അജു വര്‍ഗീസ് അഭിപ്രായപ്പെട്ടിരുന്നു. സത്യം പുറത്ത് വരണമെന്നും നിരപരാധിയായ ഒരാളെ അപകീര്‍ത്തിപ്പെടുത്തരുതെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് ശേഷമാണ് നടിയുടെ പേര് വെളിപ്പെടുത്തിയുള്ള പോസ്റ്റ് വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+