Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘപരിവാർ ദുഷ്ടലാക്കോടെ ഉയർത്തുന്ന ചോദ്യം തന്നെയല്ലേ ആന്റണിയും ചോദിച്ചത്: എംബി രാജേഷ്

2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയേയും ബി ജെ പിയേയും താഴെഇറക്കാന്‍ ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയും കോണ്‍ഗ്രസിന് വേണമെന്ന് പറഞ്ഞ എകെ ആന്റണിയുടെ വാക്കുകള്‍ ദേശീയ തലത്തില്‍ തന്നെ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. ചന്ദനക്കുറി തൊട്ടവരെല്ലാം മൃദു ഹിന്ദുത്വവാദികളാണോയെന്നും എകെ ആന്റണി ചോദിച്ചിരുന്നു.

എന്നാല്‍ ആൻറണിയുടെ വാക്കുകളിൽ സമർത്ഥമായി മൃദു ഹിന്ദുത്വം ഒളിച്ചു കടത്തുന്നുണ്ടെന്നാണ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കുന്നത്. ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം ഭൂരിപക്ഷത്തിനുമില്ലേ എന്നാണ് ആന്റണി ചോദിക്കുന്നത്. ഇത് സംഘപരിവാർ ഇന്ത്യയിൽ മുഴുവൻ ദുഷ്ടലാക്കോടെ ഉയർത്തുന്ന ചോദ്യം തന്നെയല്ലെന്ന് എംബി രാജേഷും ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ചന്ദനക്കുറി തൊട്ടവരെല്ലാം മൃദു ഹിന്ദുത്വവാദികളാണോ

ചന്ദനക്കുറി തൊട്ടവരെല്ലാം മൃദു ഹിന്ദുത്വവാദികളാണോ എന്നാണ് ശ്രീ. എ കെ ആന്റണി ചോദിക്കുന്നത്. തീർച്ചയായും അല്ല. പക്ഷേ ആൻറണിയുടെ വാക്കുകളിൽ സമർത്ഥമായി മൃദു ഹിന്ദുത്വം ഒളിച്ചു കടത്തുന്നുണ്ട്. അതിലേക്ക് വരുംമുമ്പ് ചന്ദനക്കുറിയേയും മൃദു ഹിന്ദുത്വത്തെയും കുറിച്ച് ഒരു വേർതിരിവ് വരുത്തട്ടെ. കുറി തൊടുന്നവർ വിശ്വാസികളാണ്. വിശ്വാസികളിൽ മഹാഭൂരിപക്ഷവും വർഗീയവാദികളേയല്ല. പക്ഷേ കുറിയോ കാഷായമോ ദൈവ ആരാധനയോ എന്തുമാവട്ടെ, രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗിക്കുമ്പോൾ അത് നിഷ്കളങ്കമായ വിശ്വാസമല്ല.

ആ ദുരുപയോഗം വർഗീയതയാണ്.

ആ ദുരുപയോഗം വർഗീയതയാണ്. കുറി തൊട്ടാൽ കുഴപ്പമൊന്നുമില്ല. എന്നാൽ പതിവില്ലാത്ത വിധം ജോഡോ യാത്രയ്ക്ക് ഇറങ്ങുമ്പോൾ രാഹുൽഗാന്ധി കുറി വരയ്ക്കുന്നതും കാഷായം ഉടുക്കുന്നതും മൃദു ഹിന്ദുത്വമാണ്. കാരണം, ജോഡോ യാത്ര രാഷ്ട്രീയപ്രചാരണമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോൾ രാഹുൽഗാന്ധിയും കൂട്ടരും മാധ്യമപ്പടയെ കൂട്ടി ക്ഷേത്രദർശന പരമ്പര നടത്തുമ്പോൾ അത് വോട്ടിനുള്ള പ്രചാരണം മാത്രമാണ്. വിശ്വാസത്തെ വോട്ടാക്കി മാറ്റുന്നത് വർഗീയതയാണ്. മൃദുവായാലും വർഗീയത തന്നെയാണ്.

 ഭരണഘടനയെയും നിയമവാഴ്ചയേയും വെല്ലുവിളിച്ച്

കുറച്ചുകൂടി വ്യക്തമാക്കാം. ഭരണഘടനയെയും നിയമവാഴ്ചയേയും വെല്ലുവിളിച്ച് സംഘപരിവാർ ബാബറി മസ്ജിദ് തകർത്തതും അവിടെ ക്ഷേത്രം നിർമ്മിക്കുന്നതും തീവ്ര ഹിന്ദുത്വ വർഗീയത. അയോധ്യ ആരാധനയ്ക്കായി രാജീവ് ഗാന്ധി തുറന്നു കൊടുത്തതും 1989 ലെ തെരഞ്ഞെടുപ്പ് പ്രചാരണം അയോധ്യയിൽ നിന്ന് ആരംഭിച്ചതും പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയാൻ കമൽനാഥ് വെള്ളി ഇഷ്ടിക സമ്മാനിച്ചതും ക്ഷേത്രനിർമാണത്തെ പ്രിയങ്ക ഗാന്ധി പിന്തുണച്ചതും മൃദു ഹിന്ദുത്വം.

Hair Care: തൈര് മുടിയുടെ ശക്തി മരുന്ന്: മുടിക്ക് വളർച്ചയും തിളക്കവും മാത്രമല്ല, താരനും അകറ്റും

ആന്റണിയുടെ വാക്കുകളിൽ ഒളിച്ചുവെച്ച മൃദു ഹിന്ദുത്വം

ഇനി ആന്റണിയുടെ വാക്കുകളിൽ ഒളിച്ചുവെച്ച മൃദു ഹിന്ദുത്വം നോക്കാം. അത് കുറിയിലല്ല, അതിനപ്പുറമുള്ള വാചകത്തിലാണ്. "മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹിന്ദു സഹോദരങ്ങൾ അമ്പലത്തിൽ പോയാൽ മൃദു ഹിന്ദുത്വമാകുമോ?". ആൻറണി നിഷ്കളങ്ക മട്ടിൽ ചോദിക്കുന്നു. അമ്പലത്തിൽ പോകുന്നവരാണ് മഹാഭൂരിപക്ഷവും. അത് മൃദുവോ തീവ്രമോ ആയ ഹിന്ദുത്വമാണെന്ന് ഇന്നുവരെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? ആന്റണിയുടെ താരതമ്യം നോക്കൂ. ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം ഭൂരിപക്ഷത്തിനുമില്ലേ എന്ന്. ഇത് സംഘപരിവാർ ഇന്ത്യയിൽ മുഴുവൻ ദുഷ്ടലാക്കോടെ ഉയർത്തുന്ന ചോദ്യം തന്നെയല്ലേ ? ആ ചോദ്യമല്ലേ ആൻറണിയിലൂടെ പ്രതിധ്വനിക്കുന്നത് ? ന്യൂനപക്ഷങ്ങൾക്കുള്ള വിശ്വാസം ഭൂരിപക്ഷത്തിനുമില്ലേ എന്ന് ആൻറണി ചോദിക്കുന്നത് ഏത് ഇന്ത്യയിലാണെന്ന് ഓർക്കണം.

യുഡിഎഫിലെ മതനിരപേക്ഷ വാദികൾ തിരിച്ചറിയട്ടെ

മുസ്ലിം ന്യൂനപക്ഷത്തിനെതിരെ 'സഫായി അഭിയാൻ' ( Cleanliness Drive) നടത്താൻ വിദ്വേഷ പ്രചാരകർ ആഹ്വാനം ചെയ്യുന്ന ഇന്ത്യയിൽ. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ മൂന്ന് വർഷത്തിനിടയിൽ 400 ശതമാനത്തിലേറെ വർദ്ധിച്ചതായി വാർത്ത വരുന്ന ദിവസങ്ങളിൽ. ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും തുല്യനീതിയില്ലെന്ന സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ പ്രചാരണത്തിനാണ് ആദരണീയനായ ആന്റണി മൃദുഹിന്ദുത്വത്തിന്റെ അടിയൊപ്പിടുന്നതെന്ന് യുഡിഎഫിലെ മതനിരപേക്ഷ വാദികൾ തിരിച്ചറിയട്ടെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+