വിഷം വമിപ്പിച്ചാൽ എകെ ബാലനെ തെരുവ് നായയെ പോലെ കൈകാര്യം ചെയ്യണം';ബിനു ചുള്ളിയിൽ
മുതിർന്ന സി പി എം നേതാവും മുൻ മന്ത്രിയുമായ എകെ ബാലനെ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. വിഷം വമിപ്പിക്കുന്ന രീതിയിൽ എ കെ ബാലനെ പോലെയുള്ളവർ കേരളത്തിന്റെ തെരുവിൽ ഇറങ്ങിയാൽ തെരുവ് നായയെ കൈകാര്യം ചെയ്യുന്ന രീതിയിൽ കൈകാര്യം ചെയ്യണമെന്നാണ് വിമർശനം. പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ബിനുവിൻ്റെ പ്രതികരണം.
' എകെ ബാലിനെ പോലെ സിപിഎമമിന്റെ ഉത്തരവാപ്പെട്ട നേതാക്കന്മാർ പോളിബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഒക്കെയുള്ള ആളുകൾ ഒരു തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം വളരെ ബോധപൂർവ്വം കേരളത്തിലെ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്നത് വർഗീയതയാണ്. ഈ നാട് മറന്ന മാറാടിനെ കുറിച്ച് പറയുകയാണ്. ഈ നാട് മറക്കാൻ ആഗ്രഹിക്കുന്ന മാറാടിനെ കുറിച്ച് വീണ്ടും ഓർമിപ്പിക്കുന്നു.

ഒരു പഞ്ചായത്ത് പോലും ഒന്നിച്ചു നിന്ന് ഭരിക്കാത്ത ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് ഒരു പ്രത്യേക മതവിഭാഗമാണ് ഈ നാട്ടിൽ കലാപം ഉണ്ടാക്കുന്നതെന്ന് സംഘപരിവാറിനെക്കാൾ ശക്തിയിൽ ഈ നാട്ടിൽ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എനിക്കും നിങ്ങൾക്കും പ്രതികരിക്കണ്ടേ ഉത്തരവാദിത്തം ഉണ്ട്. ഇതുപോലെ വിഷം വമിപ്പിക്കുന്ന രീതിയിൽ എകെ ബാലനെ പോലെയുള്ള ആളുകൾ കേരളത്തിന്റെ തെരുവിൽ ഇറങ്ങിയാൽ തെരുവുനായ എങ്ങനെയാണോ കൈകാര്യം ചെയ്യുന്നത് ആ രീതിയിൽ കൈകാര്യം ചെയ്യേണ്ട സാമൂഹ്യ സാഹചര്യം ഈ കേരളത്തിൽ ഉണ്ടാകും. ഉത്തരവാദത്തോടു കൂടിയാണ് പറയുന്നത്. രാഷ്ട്രീയ ആവേശത്തിന്റെ പേരിൽ പറയുന്നതല്ല. നമുക്ക് മുന്നോട്ടു പോകണം, ജാതിമത ചിന്തകൾക്കപ്പുറത്ത് ഒരു നാട് മുന്നോട്ടു പോകുമ്പോൾ ഭരണകൂടം തന്നെ ജാതീയമായ മതപരമായ വേർതിരിവുകൾ ഉണ്ടാക്കുവാൻ ബോധപൂർവ്വം ശ്രമിക്കുന്നു.
ഇന്ത്യ എന്ന് പറയുന്ന ഈ രാജ്യത്ത് ഹിന്ദു ഉണ്ട്, ഇസ്ലാമുണ്ട്, ക്രിസ്ത്യാനി ഉണ്ട്, ജൈനനുണ്ട്, സിഖുകാരുണ്ട്, പാഴ്സി ഉണ്ട്, വിശ്വാസമുള്ളവനുണ്ട്, ഇല്ലാത്തവനുണ്ട് .എല്ലാവരെയും ഒന്നായി കണ്ടതാണ് കോൺഗ്രസിന്റെ സംസ്കാരം.കോണ്‍ഗ്രസ് അധികാരത്തിൽ നിന്ന് മാറിയ അന്നു മുതൽ ഈ നാട് ജാതീയമായ മതപരമായ വേർതിരിവുകൾ ബോധപൂർവ്വം സൃഷ്ടിക്കുന്നു. നരേന്ദ്രമോഡി എന്താണോ ചെയ്യുന്നത് അതിന്റെ തരിയാവർത്തനമാണ് പിണറായി വിജയനും ചെയ്യുന്നത്', ബിനു പറഞ്ഞു.
അതേസമയം മന്ത്രി മുഹമ്മദ് റിയാസിനുവേണ്ടിയാണ് ബാലൻ മാറാട് ഓർമിപ്പിക്കുന്നതെന്ന് മുൻ എംഎൽഎ കെഎം ഷാജിയും വിമർശിച്ചു.പിണറായി വിജയൻ എന്നുപറയുന്ന ഭാസ്‌കര പട്ടേലരുടെ കീഴിൽ നിൽക്കുന്ന തൊമ്മിയുടെ പേരാണ് എ.കെ. ബാലൻ. ആളിപ്പോൾ മാറാട് മാറാട് എന്ന് പറയുന്നത് എന്താണെന്ന് അറിയുമോ, മരുമോൻ മത്സരിക്കേണ്ടത് ബേപ്പൂരാണ്. മരുമോന്റെ വോട്ട് എണ്ണി നോക്കുമ്പോൾ, മരുമോന്റെ നില പഞ്ചായത്ത് തിരഞ്ഞെടുപ്പ് പരിശോധിച്ചാൽ കുറച്ചു പരിങ്ങലിലുമാണ്. മരുമോനെ രക്ഷിച്ചെടുക്കാൻ മാറാട് എന്ന ആ പഴയ വേദനിക്കുന്ന ഓർമ മലയാളിയുടെ ഹൃദയത്തിലേക്ക് പിന്നെയും കൊണ്ടുവരാൻ ബാലൻ ഏറ്റെടുത്ത അസൈൻമെന്റാണിത്', ഷാജി പറഞ്ഞു.












Click it and Unblock the Notifications