കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തിന് മന്ത്രിയുടെ അവഗണന; കുമ്മനത്തിന് അവാര്‍ഡ് കൊടുക്കാന്‍ തന്നെ കിട്ടില്ലെന്ന് എകെ ബാലന്‍

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അവാര്‍ഡ് കൊടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി എകെ ബാലന്‍. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുഞ്ചന്‍ ഭക്തി പ്രസ്ഥാനം ഏര്‍പ്പെടുത്തിയ അവാര്‍ഡ്ദാന ചടങ്ങില്‍ കുമ്മനം രാജശേഖരനും അവാര്‍ഡുണ്ടായിരുന്നു.

ഇതറിഞ്ഞതോടെയാണ് മന്ത്രി ബാലന്‍ വരാന്‍ കഴിയില്ല എന്ന നിലപാടെടുത്തത്. ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അവാര്‍ഡ് കൊടുക്കാന്‍ താനില്ലെന്ന് മന്ത്രി എകെ ബാലന്‍ നിലപാടെടുത്തതോടെ തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരദാനച്ചടങ്ങ് മാറ്റിവെച്ചു. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുഞ്ചന്‍ ഭക്തി പ്രസ്ഥാനം ഏര്‍പ്പെടുത്തിയിരുന്ന തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാരദാനച്ചടങ്ങ് ചൊവ്വാഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്.

Kummanam Rajasekharan

കുമ്മനത്തിന്റെ തീവ്രനിലപാടിനോട് തനിക്ക് യോജിപ്പില്ലാത്തതിനാല്‍ അവാര്‍ഡ് വിതരണം ചെയ്യാന്‍ കഴിയില്ല എന്നാണ് ബാലന്‍ അറിയിച്ചത്. മരണാനന്തര ബഹുമതിയായി പിടി ഭാസ്‌കരപ്പണിക്കരും കുമ്മനം രാജശേഖരന്‍, തെന്നല ബാലകൃഷ്ണപിള്ള, വിനോദ് വൈശാഖി, ജി ശേഖരന്‍ നായര്‍, ആശാറാം മോഹന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ഉണ്ടായിരുന്നത്.

English summary
AK Balan refuse to gave award for Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X