കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2017 ആവര്‍ത്തിക്കാന്‍ എന്‍സിപി? ശശീന്ദ്രനെ വീണ്ടും താഴെയിറക്കുമോ... അണിയറക്കഥകള്‍

Google Oneindia Malayalam News

കോഴിക്കോട്: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു എന്ന വിവാദത്തില്‍ എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. മന്ത്രിയ്ക്കും സര്‍ക്കാരിനും വിഷയത്തില്‍ രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് എന്‍സിപിയുടെ ഔദ്യോഗിക നിലപാട്.

എൻസിപി എൽഡിഎഫിന്റെ ബാധ്യത... എകെ ശശീന്ദ്രൻ മുതൽ എകെ ശശീന്ദ്രൻ വരെ; പ്രശ്‌നങ്ങളിൽ നിന്ന് പ്രശ്‌നങ്ങളിലേക്ക്എൻസിപി എൽഡിഎഫിന്റെ ബാധ്യത... എകെ ശശീന്ദ്രൻ മുതൽ എകെ ശശീന്ദ്രൻ വരെ; പ്രശ്‌നങ്ങളിൽ നിന്ന് പ്രശ്‌നങ്ങളിലേക്ക്

അനന്യയുടെ മരണത്തെ ഒരു ആത്മഹത്യയായി കാണരുത്; അതൊരു കൊലപാതകമാണ്... മറുപടി വേണം, നടപടിയുംഅനന്യയുടെ മരണത്തെ ഒരു ആത്മഹത്യയായി കാണരുത്; അതൊരു കൊലപാതകമാണ്... മറുപടി വേണം, നടപടിയും

2017 ല്‍ ഹണി ട്രാപ്പ് വിഷയത്തിലും തുടക്കത്തില്‍ എന്‍സിപി ഇത്തരത്തിലുള്ള ഒരു പരസ്യ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ അന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ കൊടുങ്കാറ്റായിരുന്നു ആഞ്ഞടിച്ചത്. ഏതാണ്ട് അതേ സാഹചര്യമാണ് ഇപ്പോള്‍ എന്‍സിപിയില്‍ വീണ്ടും സംജാതമായിരിക്കുന്നത്. പരിശോധിക്കാം...

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

ഹണി ട്രാപ്പ് വിവാദം

ഹണി ട്രാപ്പ് വിവാദം

മംഗംളം ചാനല്‍ ഒരുക്കിയ ഹണി ട്രാപ്പില്‍ ആയിരുന്നു അന്ന് എകെ ശശീന്ദ്രന്‍ കുടുങ്ങിയത്. ചാനലിലെ ജീവനക്കാരിയായ യുവതിയുമായുള്ള ടെലിഫോണ്‍ സംഭാഷണം അന്ന് ചാനല്‍ പുറത്തുവിട്ടു. പൊതുമധ്യത്തില്‍ കേള്‍പിക്കാന്‍ കൊള്ളുന്നതായിരുന്നില്ല ആ സംഭാഷണം. അത് തന്റെ ശബ്ദമല്ലെന്ന് ശശീന്ദ്രനും പറഞ്ഞിരുന്നില്ല.

പാര്‍ട്ടിയ്ക്കുള്ളില്‍

പാര്‍ട്ടിയ്ക്കുള്ളില്‍

എന്‍സിപിയ്ക്ക് അന്നും രണ്ട് എംഎല്‍എമാര്‍ ആണുണ്ടായിരുന്നത്. ശശീന്ദ്രന് പുറമേ കുട്ടനാട്ടില്‍ നിന്നുള്ള തോമസ് ചാണ്ടിയും. മന്ത്രിപദവിയെ സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ നേരത്തേ തന്നെ തര്‍ക്കമുണ്ടായിരുന്നു. അന്ന് സിപിഎമ്മിന്റെ കൂടി താത്പര്യം പരിഗണിച്ചായിരുന്നു ശശീന്ദ്രന് നറുക്ക് വീണത്. ഹണിട്രാപ്പ് കേസ് വന്നതോടെ തോമസ് ചാണ്ടിയും ചരടുകള്‍ മുറുക്കി.

രാജിവച്ചപ്പോള്‍

രാജിവച്ചപ്പോള്‍

ടെലിഫോണ്‍ സംഭാഷണം പുറത്തായി അധികം കഴിയും മുമ്പ് തന്നെ അന്ന് എകെ ശശീന്ദ്രന്‍ രാജിവച്ചിരുന്നു. പാര്‍ട്ടി സമ്മര്‍ദ്ദത്തിന് പുറമേ സിപിഎമ്മില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ശശീന്ദ്രന് മേലുണ്ടായിരുന്നു. ഇതിന് പിറകെയാണ് എന്‍സിപിയുടെ പ്രതിനിധിയായി തോമസ് ചാണ്ടി മന്ത്രിസഭയില്‍ എത്തുന്നത്.

വാഴാത്ത മന്ത്രിക്കസേര

വാഴാത്ത മന്ത്രിക്കസേര

മന്ത്രിസഭയില്‍ എത്തിയ തോമസ് ചാണ്ടിയ്ക്കും അധികനാള്‍ തുടരാന്‍ ആയില്ല. കായല്‍ കയ്യേറ്റം അടക്കമുള്ള ആരോപണങ്ങള്‍ രൂക്ഷമായപ്പോള്‍ തോമസ് ചാണ്ടിയ്ക്കും രാജിവച്ച് ഒഴിയേണ്ടി വന്നു. മാസങ്ങള്‍ മാത്രം നീണ്ടതായിരുന്നു തോമസ് ചാണ്ടിയുടെ മന്ത്രിപദവി. ഫോണ്‍ സംഭാഷണം ഒരു ഹണി ട്രാപ്പ് ആണെന്ന് തെളിഞ്ഞതോടെ, എകെ ശശീന്ദ്രന്റെ തിരിച്ചുവരവിനും ഇത് വഴിവച്ചു.

 ചരടുവലികള്‍

ചരടുവലികള്‍

തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചതിന് പിന്നില്‍ എകെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ ചരടുവലികള്‍ ഉണ്ടായിരുന്നു എന്നാണ് ആക്ഷേപം. തോമസ് ചാണ്ടി രാജിവച്ചതിന് പിറകെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിന് ശശീന്ദ്രന്‍ അയച്ച സന്ദേശവും പിന്നീട് വിവാദമായി. ഒരുപാട് നന്ദിയുണ്ട് എന്നായിരുന്നു ആ സന്ദേശം. തോമസ് ചാണ്ടിയ്‌ക്കെതിരെ കായല്‍ കൈയ്യേററം സംബന്ധിച്ച് ഏറ്റവും അധികം വാര്‍ത്തകള്‍ ചെയ്തതും ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു.

തോമസ് ചാണ്ടിയുടെ അനിയന്‍

തോമസ് ചാണ്ടിയുടെ അനിയന്‍

2021 ലെ നിയമസഭയിലും എന്‍സിപിയ്ക്ക് രണ്ട് എംഎല്‍എമാര്‍ ആണുള്ളത്. തോമസ് ചാണ്ടിയുടെ ആകസ്മിക മരണത്തിന് പിറകെ, ഇത്തവണ കുട്ടനാട്ടില്‍ മത്സരിച്ച് വിജയിച്ചത് സഹോദരനായ തോമസ് കെ തോമസ് ആയിരുന്നു. സ്വാഭാവികമായും ഇത്തവണ മന്ത്രിപദവിയും തോമസ് കെ തോമസ് പ്രതീക്ഷിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് മാത്രമല്ല സിപിഎമ്മില്‍ നിന്ന് കൂടി പിന്തുണ കിട്ടിയതോടെ ഇത്തവണയും മന്ത്രിസ്ഥാനം ശശീന്ദ്രന് തന്നെ ലഭിച്ചു.

2017 ആവര്‍ത്തിക്കുമോ?

2017 ആവര്‍ത്തിക്കുമോ?

ഏതാണ്ട് 2017 ന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ എന്‍സിപിയിലും എല്‍ഡിഎഫിലും. മുന്നണിയ്ക്കും സര്‍ക്കാരിനും കളങ്കമുണ്ടാക്കുന്ന രീതിയില്‍ ആണ് ശശീന്ദ്രന്‍ ഇടപെട്ടത് എന്നാണ് ആക്ഷേപം. പഴയ ആരോപണങ്ങള്‍ ഇപ്പോള്‍ പൊടിതട്ടി എടുക്കുകയും ചെയ്യുന്നുണ്ട്. 2017 ന് സമാനമായി ശശീന്ദ്രന്റെ രാജിയ്ക്കായി പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ടായതിന് സമാനമായ ചില അടിയൊഴുക്കുകള്‍ ഇപ്പോള്‍ എന്‍സിപിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നാണ് ലഭിക്കുന്ന സൂചനകള്‍.

പാര്‍ട്ടിയിലെ മാറ്റങ്ങള്‍

പാര്‍ട്ടിയിലെ മാറ്റങ്ങള്‍

ശശീന്ദ്രനും തോമസ് ചാണ്ടിയും നേര്‍ക്കുനേര്‍ നിന്നപ്പോഴുണ്ടായിരുന്ന പാര്‍ട്ടിയല്ല ഇപ്പോഴുള്ളത് എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് വിട്ടുവന്ന പിസി ചാക്കോ ആണ് ഇപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി അത്രയും ആത്മബന്ധമുള്ള ആളുമാണ് ചാക്കോ. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കുന്ന നടപടികള്‍ക്കൊന്നും ഇത്തവണ പച്ചക്കൊടി കിട്ടാന്‍ ഇടയില്ലെന്നും വിലയിരുത്തലുണ്ട്.

അന്ന് പ്രളയം തകർത്തു, ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സിഎച്ച്‌സി! ജിമ്മും കളിസ്ഥലവും... ചരിത്രം സൃഷ്ടിച്ച റീബിൽഡ്അന്ന് പ്രളയം തകർത്തു, ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സിഎച്ച്‌സി! ജിമ്മും കളിസ്ഥലവും... ചരിത്രം സൃഷ്ടിച്ച റീബിൽഡ്

ഒടുവില്‍ ജയശങ്കര്‍ സിപിഐയില്‍ നിന്ന് പുറത്ത്? ദേശാഭിമാനി വാര്‍ത്ത ഇങ്ങനെ; അറിഞ്ഞില്ലെന്ന് ജയശങ്കര്‍ഒടുവില്‍ ജയശങ്കര്‍ സിപിഐയില്‍ നിന്ന് പുറത്ത്? ദേശാഭിമാനി വാര്‍ത്ത ഇങ്ങനെ; അറിഞ്ഞില്ലെന്ന് ജയശങ്കര്‍

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
ശശീന്ദ്രനെതിരെ പരാതി നൽകിയത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി ? | Oneindia Malayalam

English summary
AK Saseendran Controversy: Will factionalism bring down Saseendran from Minister post?After Thomas Chandy, his brother Thomas K Thomas is the another MLA from NCP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X