തോമസ് ചാണ്ടിക്ക് ഇനി പ്രതീക്ഷ വേണ്ട.. എകെ ശശീന്ദ്രൻ പിണറായി മന്ത്രിസഭയിലേക്ക് തിരികെ വരുന്നു?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വകാര്യ ചാനല്‍ പുറത്ത് വിട്ട അശ്ലീല ഫോണ്‍ സംഭാഷണമാണ് എകെ ശശീന്ദ്രന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്. പിണറായി വിജയന്‍ മന്ത്രിസഭ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനും മുന്‍പായിരുന്നു ശശീന്ദ്രന്റെ വിക്കറ്റ് തെറിച്ചത്. പിന്നാലെ മന്ത്രിസ്ഥാനത്തെത്തിയ തോമസ് ചാണ്ടിയും അധികനാള്‍ തുടര്‍ന്നില്ല. ഭൂമി കയ്യേറ്റ വിവാദത്തില്‍ പെട്ട് തോമസ് ചാണ്ടിയും പുറത്തായി. ഫലത്തില്‍ എന്‍സിപിയുടെ മന്ത്രിപദത്തിന് അവകാശികളില്ല. എന്നാല്‍ ശശീന്ദ്രന് തിരിച്ച് വരവിന് അവസരം ഒരുങ്ങുന്നതായാണ് സൂചനകള്‍ പുറത്ത് വരുന്നത്.

ഹാദിയ കേസിൽ ഷെഫിൻ ജഹാൻ വീണ്ടും സുപ്രീം കോടതിയിൽ.. എൻഐഎയ്ക്കെതിരെ ഗുരുതര ആരോപണം

റിപ്പോർട്ട് ചൊവ്വാഴ്ച

റിപ്പോർട്ട് ചൊവ്വാഴ്ച

എകെ ശശീന്ദ്രന് എതിരായ അശ്ലീല ഫോണ്‍ വിളിക്കേസ് പിന്‍വലിക്കണം എന്ന ആവശ്യവുമായി പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്ക് മുന്‍പായിരുന്നു അത്. ഹൈക്കോടതി വിധി വരാനിരിക്കുന്നതേ ഉള്ളൂ. അതിനിടെ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്ത് വരും.

അനുകൂലമായാൽ തിരികെ

അനുകൂലമായാൽ തിരികെ

ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷനാണ് കേസിലെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കാനാണ് എന്‍സിപിയുടെ തീരുമാനമെന്നാണ് അറിയുന്നത്.

കുടുക്കിയതിന് പിന്നിൽ

കുടുക്കിയതിന് പിന്നിൽ

എകെ ശശീന്ദ്രനെ ഹണി ട്രാപ്പില്‍ കുടുക്കിയതാണ് എന്ന് നേരത്തെ ചാനല്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. വിഷയത്തില്‍ ചാനലിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്ന് വരികയുമുണ്ടായി. എകെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയതിന് പിന്നാല്‍ മന്ത്രിസ്ഥാനം മോഹിച്ച് നടക്കുന്ന തോമസ് ചാണ്ടിയാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

ആദ്യം തിരികെ വരുന്നയാൾ മന്ത്രി

ആദ്യം തിരികെ വരുന്നയാൾ മന്ത്രി

രാജി വെച്ചതിന് പിന്നാലെ തോമസ് ചാണ്ടി പറഞ്ഞത്, കുറ്റവിമുക്തനായി ആര് ആദ്യം തിരികെ വരുന്നുവോ, അയാള്‍ മന്ത്രിയാകും എന്നായിരുന്നു. അങ്ങനെ നോക്കിയാലും ശശീന്ദ്രന് തന്നെയാണ് സാധ്യത. കോടതി കേസ് റദ്ദാക്കുകയും ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമാവുകയും ചെയ്താല്‍ എലത്തൂര്‍ എംഎല്‍എയ്ക്ക് വീണ്ടും മന്ത്രിക്കുപ്പായം അണിയാം.

വിനു വി ജോണിന് സന്ദേശം

വിനു വി ജോണിന് സന്ദേശം

തോമസ് ചാണ്ടി രാജി വെച്ചതില്‍ ശശീന്ദ്രന് ആഹ്‌ളാദത്തിലാണ് എന്ന് സൂചിപ്പിക്കുന്ന സന്ദേശം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ പുറത്ത് വിട്ടിരുന്നു. ചാണ്ടിയുടെ രാജിക്ക് പിന്നാലെ ശശീന്ദ്രന്‍ തനിക്ക് നന്ദി സന്ദേശം അയച്ചു എന്നാണ് വിനു അവകാശപ്പെട്ടത്. തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച വാര്‍ത്തകള്‍ ഏഷ്യാനെറ്റ് പുറത്ത് വിട്ടവ ആയിരുന്നു.

ദില്ലിയിൽ ചർച്ച

ദില്ലിയിൽ ചർച്ച

ശശീന്ദ്രന്റെ തിരിച്ച് വരവ് ചര്‍ച്ച ചെയ്യാന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ തിങ്കളാഴ്ച ദില്ലിക്ക് പോകുന്നുണ്ട്. ശരത് പവാറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
AK Saseendran may come back to State cabinet

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്