ഷുഹൈബ് ഫണ്ടില്‍ മാക്കുറ്റി തട്ടിപ്പ് നടത്തിയെന്ന്:: ഷാജർ മാനസികനില തെറ്റിയവനെപ്പോലെയെന്ന് മറുപടി
തില്ലങ്കേരിയില്‍ ഇന്ന് പി ജയരാജന്റെ നേതൃത്വത്തില്‍ സി പി എം രാഷ്ട്രീയ വിശദീകരണം യോഗവും വിളിച്ച് ചേർത്തിട്ടുണ്ട്

കണ്ണൂർ: ആകാശ് തില്ലങ്കേരി വിഷയത്തില്‍ ഡി വൈ എഫ് നേതാവ് ഷാജറിനെതിരെ രൂക്ഷ വിമർശനവുമായി യുത്ത്കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ആകാശിന് ട്രോഫി കൊടുത്തതിൻ്റെ പേരിൽ പാർട്ടി അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ പഹയൻ തൻ്റെ ഉറ്റ അനുയായിയെ കൊണ്ട് നടത്തിയ അഭ്യാസം ആകെ പിടിവിട്ട് പോയതിൻ്റെ കലിപ്പിലാണ് മാനസികനില തെറ്റിയവനെപ്പോലെ എന്തൊക്കെയോ വിളിച്ച് പറയുകയാണെന്നാണ് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കള്ളക്കടത്തിൽ പങ്ക് പറ്റുന്ന മാഫിയകാരനായ ഡി വൈ എഫ് ഐ നേതാവ് ഷാജിറിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിച്ചതിൽ അരിശം പൂണ്ട് എനിക്കെതിരെയും യൂത്ത് കോൺഗ്രസ്സിന് എതിരെയും മട്ടന്നൂരിൽ പൂമരം സംഘടിപ്പിച്ച യോഗത്തിൽ ഉറഞ്ഞു തുള്ളിയത്. ഷുഹൈബിൻ്റെ ഫണ്ട് ഞാനും സുദീപും കൊടുത്തില്ല എന്നാണ് മരപ്പൊട്ടൻ പ്രസംഗിച്ചത്. അന്ന് ഫണ്ട് പിരിച്ചതും കൊടുത്തതും കണ്ണൂർ ജില്ല കോൺഗ്രസ്സ് കമ്മിറ്റിയാണ്. യൂത്ത് കോൺഗ്രസ്സ് അല്ല.

സി പി എംൻ്റെ രക്തസാക്ഷിയായ ധനരാജിൻ്റെ കുടുംബത്തിന് കൊടുക്കേണ്ട ഫണ്ട് ഷാജിറും നേതാക്കളും പങ്കിട്ട് എടുത്തതിൻ്റെ പേരിൽ നടപടി എടുത്തത് പയ്യന്നൂരിലെ എം എല്‍ എയ്ക്ക് എതിരെയാണ്. പി ജയരാജൻ്റെ അനുയായിയായ ഷാജർ ഇ പി ജയരാജൻ്റെ കാലിനു വീണാണ് നടപടിയിൽ നിന്ന് രക്ഷപ്പെട്ടത്. ഷുഹൈബിൻ്റെ കുടുംബത്തിന് വേണ്ടി പിരിച്ച ഫണ്ട് മുഴുവൻ ഷുഹൈബിൻ്റെ കുടുംബത്തെ അന്നത്തെ ഡി സി സി പ്രസിഡൻ്റ് അന്തരിച്ചു പോയ ശ്രീ സതീശൻ പാച്ചേനി ഏൽപ്പിച്ചിറ്റുണ്ട്. ആ ഘട്ടത്തിൽ ഒരു കാര്യത്തിലും ഞാൻ ഇടപെട്ടില്ലയെന്ന് ഷുഹൈബിൻ്റെ കുടുംബത്തിനും കണ്ണൂരിലെ കോൺഗ്രസ്സ് നേതൃത്വത്തിനും അറിയാം.
പിന്നെ 25 പവൻ കൂത്തുപറമ്പിൽ നിന്ന് ഞാൻ ഇടനിലക്കാരനായി ഷുഹൈബ് വാങ്ങിയെനാണ് മറ്റൊരാരോപണം. എടാ നിൻ്റെ സ്വർണ്ണ കള്ളക്കടത്ത് പാർട്ണർ ആകാശ് തില്ലങ്കേരി ഞങ്ങളുടെ പ്രിയപ്പെട്ടവനെ കൊന്നവസാനിപ്പിച്ചെങ്കിലും. ഷുഹൈബിൻ്റെ കുടുംബം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മകളുടെ കല്ല്യാണത്തിന് കൊടുക്കാൻ സ്വർണ്ണം തികയാതെ വന്നപ്പോൾ ഷുഹൈബിനെ കണ്ട് പറഞ്ഞ ഒരച്ഛൻ്റെ സങ്കടം കണ്ട് അവരെ സഹായിക്കാൻ സ്വന്തം സഹോദരിയെയും കൂട്ടിയാണ് രണ്ട് പവൻ്റെ സ്വർണ്ണം കൂത്തുപറമ്പ് പ്രകാശ് ജ്വല്ലറിയിൽ നിന്ന് ഷുഹൈബ് വാങ്ങിയത്.
നിനക്ക് സ്വർണ്ണം പൊട്ടിച്ച് പണം കിട്ടുന്നത് കൊണ്ട് രണ്ട് പവൻ ഇരുപത്തിയഞ്ച് പവനായതാണ്. പിന്നെ ഞാനും നീ പറഞ്ഞ ഷർഫുദ്ദീൻ കാടാമ്പള്ളിയും ഷുഹൈബിനെ നിൻ്റെ മനുഷ്യമൃഗങ്ങളായ സി പി എം നരഭോജികൾ കൊലപ്പെടുത്തുന്ന സമയത്ത് യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് അല്ല എന്ന് മാത്രമല്ല ഞങ്ങൾ കശാപ്പ് നിരോധത്തിനെതിരെ സമരം ചെയ്തതിൻ്റെ പേരിൽ പാർട്ടിക്ക് പുറത്തായിരുന്നു. ഇതൊന്നു അറിയാതെ ആകാശിനെതിരെ പ്രസംഗിക്കാൻ വന്ന ഡി വൈ എഫ് ഐ നേതാവ് എനിക്ക് എതിരെ നുണ കഥകളുമായി വന്നത്.
സ്വർണ്ണം പൊട്ടിക്കുന്നവരുടെ ഏജൻ്റായി പ്രവർത്തിച്ചതിൻ്റെ പേരിൽ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയിൽ ബഹളം ഉണ്ടായതൊക്കെ നാട്ടിൽ പാട്ടാണ്. അതു കൊണ്ട്
ആകാശിൻ്റെയും ആയങ്കിയുടെയും മാനസപുത്രൻ്റെ അട്ടഹാസത്തിന് ഞങ്ങൾ പുല്ല് വില മാത്രമേ കൽപ്പിക്കുന്നുള്ളൂ.
തില്ലങ്കേരിയിൽ ഞാൻ പ്രസംഗിച്ചത് കണ്ണൂർ വിഷൻ ചാനലിനു കിട്ടിയിട്ടില്ല. അത് അവർക്ക് കിട്ടില്ല എന്നറിയാം. ഇന്ന് ഏഷ്യാനെറ്റ് ചർച്ചയിലും തില്ലങ്കേരിയിൽ പറഞ്ഞത് ആവർത്തിച്ചിറ്റുണ്ട്. പാവം ആകാശിന് ട്രോഫി കൊടുത്തതിൻ്റെ പേരിൽ പാർട്ടി അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ പഹയൻ തൻ്റെ ഉറ്റ അനുയായി പൂമരത്തെ കൊണ്ട് നടത്തിയ അഭ്യാസം ആകെ പിടിവിട്ട് പോയതിൻ്റെ കലിപ്പിലാണ് മാനസികനില തെറ്റിയവനെപ്പോലെ എന്തൊക്കെയോ വിളിച്ച് പറയുന്നത്.












Click it and Unblock the Notifications