Get Updates
Get notified of breaking news, exclusive insights, and must-see stories!

എകെജി സെന്റര്‍ ആക്രമണം; സ്‌ഫോടകവസ്തു തയ്യാറാക്കിയത് കമ്പക്കെട്ടിന് ഉപയോഗിക്കുന്ന സാമഗ്രികൊണ്ട്

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ കെ ജി സെന്ററിന് നേരെ എറിഞ്ഞ സ്‌ഫോടക വസ്തു വീര്യം കുറഞ്ഞത് എന്ന് ഫൊറന്‍സിക് ലാബിന്റെ അന്തിമ റിപ്പോര്‍ട്ട്. നേരത്തെ ഫൊറന്‍സിക് ലാബിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലും ഇക്കാര്യം തന്നെയായിരുന്നു പറഞ്ഞത്. വീര്യം കുറഞ്ഞതും എന്നാല്‍ ശബ്ദം കൂട്ടുന്നതുമായ പൊട്ടാസ്യം ക്ലോറേറ്റ് ആണ് ഉപയോഗിച്ചത് എന്ന് ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പറയുന്നു.

കമ്പക്കെട്ടിന് മാത്രം ഉപയോഗിക്കുന്ന വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്‌ഫോടക വസ്തുവിന് വീര്യം കുറവാണെന്നും ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമാണെന്നും കണ്ടെത്തിയിരുന്നു. പൊട്ടാസ്യം ക്ലോറേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, അലുമിനിയം പൗഡര്‍, കരി എന്നിവയുടെ സാന്നിധ്യമാണ് രാസവസ്തുക്കളുടെ സാംപിളില്‍ നിന്നു കണ്ടെത്തിയത്.

1

സാധാരണ ഗതിയില്‍ പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, അലുമിനിയം പൗഡര്‍, കരി എന്നിവയാണ് ഏറുപടക്കത്തിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. കമ്പക്കെട്ടിന് ഉപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ശബ്ദം കൂട്ടുന്നതിനാണ് ഉപയോഗിച്ചത് എന്നാണ് നിഗമനം. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത് എന്ന് കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനന്‍ പറഞ്ഞു.

2

ജൂണ്‍ 30 നാണ് എ കെ ജി സെന്റര്‍ ആക്രമിക്കപ്പെടുന്നത്. ബോംബാണ് എറിഞ്ഞത് എന്നായിരുന്നു ആദ്യഘട്ടത്തില്‍ സി പി ഐ എം നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സി പി ഐ എം നേതാക്കളുടെ വാദം പൂര്‍ണമായി തള്ളുന്നതാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. ആക്രമണം നടന്ന് 55 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാനായിട്ടില്ല.

3

ആദ്യം പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും, എ കെ ജി സെന്ററിലുണ്ടായിരുന്ന സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും ആക്രമിച്ചത് ബോംബ് ഉപയോഗിച്ചാണെന്നും ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നും ആരോപിച്ചിരുന്നു.

4

കേരളം കലാപഭൂമിയാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ആക്രമണത്തിനു പിന്നിലെന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. എന്നാല്‍ സി പി ഐ എം തന്നെയാണ് ആക്രമണം നടത്തിയത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രത്യാരോപണം.

വയസാനാലും ഉന്‍ സ്‌റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ..; കിടിലന്‍ ചിത്രങ്ങളുമായി രമ്യ കൃഷ്ണന്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+