'എല്ലാവരും മോചിതരാകുന്ന കാലം വരും, ഞാൻ ഹാപ്പി ആണ് ഗൂയ്‌സ്', ത്വാഹയുടെ ജാമ്യത്തിൽ അലന്റെ പ്രതികരണം
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ത്വാഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബ്. 2019ലാണ് അലനേയും ത്വാഹയേയും പന്തീരാങ്കാവ് പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. അലനും ത്വാഹയ്ക്കും നേരത്തെ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ത്വാഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ത്വാഹയുടെ ജാമ്യവിധി ഒരു ചരിത്രമാണെന്നും നീതി ആണെന്നും അലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അലൻ ഷുഹൈബിന്റെ പ്രതികരണം ഇങ്ങനെ: '' താഹയുടെ ഈ ജാമ്യ വിധി ഒരു ചരിത്രമാണ്. നീതിയാണ്! സന്തോഷമാണ്!. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഇത് 10 മാസമായി ഞാൻ ഉള്ള അവസ്ഥയിൽ നിന്ന് ഒരു സമാധാനം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്ര സന്തോഷിച്ചിട്ടില്ല. ആളുകളുടെയും ഭരണകൂടത്തിന്‍റെയും സമ്മിശ്രമായ ഒറ്റപെടുത്തലും കുത്തുവാക്കുകളും അതിജീവിച്ച കാലം. താഹയും ഞാനും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം തിരിച്ചറിയാത്തവർ!
എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
ഈ വിധി ഇത്തരക്കാർക്കുള്ള മറുപടി തന്നെയാണ്. എന്നാൽ ഭരണകൂട വേട്ട ഒരിക്കലും അവസാനിച്ചിട്ടില്ല. കേസ് നിലവിൽ ഉണ്ട്. പരിമിതികൾ ഉണ്ട്. ഇനി താഹ ഇറങ്ങുവാനും അവനെ കാണാനും ഉള്ള കാത്തിരിപ്പാണ്. കൂടെ നിന്നവർക്ക് നന്ദി. എല്ലാവരോടും സ്നേഹം പങ്കുവെക്കുന്നു. എല്ലാവരും മോചിതരാകുന്ന കാലം വരും. ഞാൻ ഹാപ്പി ആണ് ഗൂയ്‌സ്'.

അലനും താഹയ്ക്കും മേല്‍ യുഎപിഎ ചുമത്താന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം യുഎപിഎ ചുമത്താനുളള കാരണം അല്ലെന്നും മാവോയിസ്റ്റ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പട്ടാലേ യുഎപിഎ നിലനില്‍ക്കുകയുളളൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്നുളള എന്‍ഐഎയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അലനും താഹയ്ക്കും എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. എന്നാല്‍ പുസ്തകങ്ങളും ലഘുലേഖകളും ഡയറി കുറിപ്പുകളുമെല്ലാം പ്രധാനപ്പെട്ട തെളിവുകളാണെന്ന വാദവും സുപ്രീം കോടതി തള്ളിക്കളഞ്ഞു.
2020 സെപ്റ്റംബറില്‍ എന്‍ഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിക്കുമ്പോള്‍ എന്‍ഐഎയുടെ തെളിവുകള്‍ തള്ളിക്കളഞ്ഞിരുന്നു. പിന്നാലെയാണ് എന്‍ഐഎ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി അലന് ജാമ്യം തുടരാന്‍ അനുവദിക്കുകയും താഹയുടെ ജാമ്യം റദ്ദാക്കുകയുമായിരുന്നു.












Click it and Unblock the Notifications