കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ദ്രനും ചന്ദ്രനുമിടയിലൂടെ വടിവാളുമായി നടന്ന ഇരട്ടച്ചങ്കന്റെ ആഭ്യന്തര ഇന്ദ്രജാലം'; വിമർശിച്ച് രാഹുൽ

Google Oneindia Malayalam News

തിരുവനന്തപുരം; ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
കൊടുങ്കാറ്റ് അടിച്ചാൽ അനങ്ങില്ലെന്ന നയമാണ് പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നതെന്ന് രാുൽ കുറ്റപ്പെടുത്തി. ഇനിയെങ്കിലും പുകഴ്ത്തു പാട്ടിന്റെ ആട്ടു തൊട്ടിലിൽ നിന്നും പിണറായി വിജയൻ ഒന്നിറങ്ങണം, ഈ നാടിനൊരു നാഥൻ വേണം, താങ്കളെ ഏൽപ്പിച്ച കസേര താങ്കൾക്ക് പറ്റില്ലെങ്കിൽ അത് മറ്റാർക്കെങ്കിലും ഏൽപ്പിക്കണമെന്നും ഇനിയും നിലവിളികൾ കേൾക്കാൻ വയ്യെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. രാഹുലിന്റെ വാക്കുകളിലേക്ക്

rahulmankootathil-

'അനക്കറിയില്ല' എന്ന ഒറ്റ വാചകം കൊണ്ട് അവസാനിപ്പിക്കാൻ കഴിയാത്ത വിധം രൂക്ഷമായിരിക്കുകയാണ് അഭ്യന്തര അന്തരീക്ഷം. അറിയുന്ന ആരെയെങ്കിലും പണി ഏല്പ്പിക്കണമെന്ന് തന്നെയാണ് പറയുന്നത്.

എനിക്കെതിരെ മീ ടൂ ആരോപണം ഒന്നും ഇല്ല; നടൻ സിദ്ധിഖിനെതിരെ ഷമ്മി തിലകൻ..അമ്മയിൽ 'പോര്' മുറുകുന്നുഎനിക്കെതിരെ മീ ടൂ ആരോപണം ഒന്നും ഇല്ല; നടൻ സിദ്ധിഖിനെതിരെ ഷമ്മി തിലകൻ..അമ്മയിൽ 'പോര്' മുറുകുന്നു

Nov 17 പാലക്കാട് സഞ്ജിത്തിനെ ( RSS) വെട്ടി കൊന്നു. Dec 2 തിരുവല്ല സന്ദീപ് ( CPM ) വെട്ടി കൊന്നു.
Dec11 തിരുവനന്തപുരം സുധീഷിനെ വെട്ടി കൊന്നു കാല്പാദം വലിച്ചെറിഞ്ഞു.
Dec 19 ആലപ്പുഴ ഷാൻ (SDPI ) വെട്ടി കൊന്നു
Dec 19 ആലപ്പുഴ രഞ്ജിത്ത് (BJP) വെട്ടി കൊന്നു
പത്ത് വർഷങ്ങൾക്കപ്പുറം കണ്ണൂരിൽ കണ്ടിരുന്ന കൊലപാതക റേഷ്യോയായിരുന്നുവിത് ഇന്ന് കേരളത്തിലുടനീളം ഇത് വ്യാപിച്ചുവെന്നതാണ് പിണറായിയിൽ ജനിച്ച് ഇന്ദ്രനും ചന്ദ്രനുമിടയിലൂടെ വടിവാളുമായി നടന്ന ഇരട്ടച്ചങ്കൻ വിജയന്റെ ആഭ്യന്തര ഇന്ദ്രജാലം.
രണ്ട് വർഗീയ സംഘടനകളുടെ മത്സരിച്ചുള്ള വെട്ടിക്കൊല്ലൽ മാത്രമല്ല കഞ്ചാവ് ക്വട്ടേഷൻ സംഘങ്ങൾ പുകച്ചുരുൾ ഊതിയുള്ള ക്രൂര വിനോദങ്ങളും നാം കണ്ടു.

പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്ത് ഇരട്ടച്ചങ്കൻ തിരിച്ചിറങ്ങുമ്പോൾ അനേകം തലകളുയരും, അനാഥ മക്കളും വിധവകളുടേയും നിലവിളിയുയരുന്നു... ദയവായി ഒരഭ്യർത്ഥന ഇനിയെങ്കിലും പുകഴ്ത്തു പാട്ടിന്റെ ആട്ടു തൊട്ടിലിൽ നിന്നും പിണറായി വിജയൻ ഒന്നിറങ്ങണം, ഈ നാടിനൊരു നാഥൻ വേണം, അങ്ങയെ ഏൽപ്പിച്ച കസേര താങ്കൾക്ക് പറ്റില്ലെങ്കിൽ അത് മറ്റാർക്കെങ്കിലും ഏൽപ്പിക്കണം, ഇനിയും നിലവിളികൾ കേൾക്കാൻ വയ്യ...
'അനക്കറിയില്ല' എന്ന ഒറ്റ വാചകം കൊണ്ട് അവസാനിപ്പിക്കാൻ കഴിയാത്ത വിധം രൂക്ഷമായിരിക്കുകയാണ് അഭ്യന്തര അന്തരീക്ഷം. അറിയുന്ന ആരെയെങ്കിലും പണി ഏല്പ്പിക്കണമെന്ന് തന്നെയാണ് പറയുന്നത്.

തികഞ്ഞ പരാജയമായ വിജയനെ വാഴയോട് പോലും ഉപമിക്കാൻ കഴിയില്ല, കാരണം കാറ്റ് അടിക്കുമ്പോഴെങ്കിലും വാഴ ഒന്ന് അനങ്ങും, എന്നാൽ കൊടുങ്കാറ്റ് അടിച്ചാലും അനങ്ങില്ല എന്ന നയമാണ് പിണറായി വിജയന്, രാഹുൽ പോസ്റ്റിൽ പറഞ്ഞു.

എവിടെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി?; കെഎസ് ശബരീനാഥൻ

തിരുവനന്തപുരത്ത് ഒരു കൊലപാതക സംഘം കൊലനടത്തിയതിനുശേഷം വെട്ടിമുറിച്ച കാൽപാദം ആഘോഷത്തിമിർപ്പോടെ റോഡിലേക്ക് വലിച്ചെറിയുന്നു. സർക്കാരിന്റെ സ്വന്തക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ കാരണം ഒരു നിയമവിദ്യാർഥിനി ആലുവയിൽ ആത്മഹത്യ ചെയ്യുന്നു. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരെ തീവ്രവാദ ബന്ധം ചാർത്തി അർദ്ധരാത്രി വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്യുന്നു.

തിരുവല്ലയിൽ ഒരു സിപിഎം പ്രവർത്തകൻ കൊല ചെയ്യപ്പെടുന്നു. ഒരു രാഷ്ട്രീയ കൊലപാതകം ആണോ അല്ലയോ എന്ന് സ്ഥിരീകരിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ഇന്നിപ്പോൾ ആലപ്പുഴയിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള RSS-SDPI പോരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിഷ്ഠൂരമായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിരിക്കുകയാണ്.
എവിടെയാണ് കേരളത്തിന്റെ ആഭ്യന്തരമന്ത്രി? ക്രിമിനലുകൾക്ക് യഥേഷ്ടം വിഹരിക്കുവാനാണോ ഈ തുടർഭരണം?,ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

ഹെല്‍മറ്റ് വച്ചവര്‍, മാസ്‌കിട്ടവര്‍... രഞ്ജിത്തിനെ കൊല്ലാന്‍ 12 പേര്‍; എത്തിയത് പോലീസ് സ്‌റ്റേഷന് മുന്നിലൂടെഹെല്‍മറ്റ് വച്ചവര്‍, മാസ്‌കിട്ടവര്‍... രഞ്ജിത്തിനെ കൊല്ലാന്‍ 12 പേര്‍; എത്തിയത് പോലീസ് സ്‌റ്റേഷന് മുന്നിലൂടെ

English summary
Alappuzha murder; Rahul mankootathil slams pinarayi asks him to step down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X