• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആലപ്പുഴ ഇരട്ടക്കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ ഇരട്ട കൊലപാതകം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഉന്നത പോലീസ് ഓഫീസര്‍മാര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തുകയാണ്. ജില്ലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ആദ്യ കൊലപതകം നടന്ന വേളയില്‍ തന്നെ പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിജിപി പ്രതികരിച്ചു. ഐജി അര്‍ഷിത അട്ടല്ലൂരിയോട് ആലപ്പുഴയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

'പ്രിയദര്‍ശന്‍ മറന്നിട്ടില്ല'; വിവാദ രംഗവുമായി മരക്കാര്‍... മലയാളത്തില്‍ ഇല്ലാത്ത രംഗം മറ്റു ഭാഷകളില്‍'പ്രിയദര്‍ശന്‍ മറന്നിട്ടില്ല'; വിവാദ രംഗവുമായി മരക്കാര്‍... മലയാളത്തില്‍ ഇല്ലാത്ത രംഗം മറ്റു ഭാഷകളില്‍

സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് പോലീസ്. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും. പട്രോളിങ് ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു. മറ്റു ജില്ലകളിലേക്ക് സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് പോലീസ് സ്വീകരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ സംസ്ഥാനത്തെ സാഹചര്യം കൈവിടുമെന്ന് പോലീസ് വിലയിരുത്തുന്നു. കൊല്ലപ്പെട്ട നേതാക്കളുടെ സംസ്‌കാര വേളയില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിക്കും. ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി നേതാവിന്റെ വധത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ 2 പേര്‍ കസ്റ്റഡിയിലാണ്. രാവിലെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ ഇതിലാണോ വന്നത് എന്ന് സിസിടിവി പരിശോധിച്ച് ഉറപ്പ് വരുത്തുകയാണ്. എസ്ഡിപിഐ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആംബുലന്‍സാണ് പിടിച്ചിരിക്കുന്നത്. ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടിരണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടി

ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു. എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് കെഎസ് ഷാനിന്റെ കൊലപതാകത്തില്‍ പങ്കുണ്ടെന്നാണ് എസ്ഡിപിഐ നേതാക്കള്‍ പറയുന്നത്. വല്‍സന്‍ തില്ലങ്കേരി കഴിഞ്ഞ ദിവസം ആലപ്പുഴയിലുണ്ടായിരുന്നു. അതേസമയം, എസ്ഡിപിഐക്ക് എല്ലാ സഹായവും ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. ബിജെപിയുടെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍ ഇന്ന് രാവിലെയും. ആലപ്പുഴ ജില്ലയില്‍ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് പോലീസ്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു കെഎസ് ഷാനെതിരെ ആക്രമണം. ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെയാണ് ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെതിരെ ആക്രമണമുണ്ടായത്. വീട്ടില്‍ കയറിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

English summary
Alappuzha SDPI-BJP Leaders Murder: DGP Claimed No Fault in Police side, State Wide Alert Declared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X