• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹെല്‍മറ്റ് വച്ചവര്‍, മാസ്‌കിട്ടവര്‍... രഞ്ജിത്തിനെ കൊല്ലാന്‍ 12 പേര്‍; എത്തിയത് പോലീസ് സ്‌റ്റേഷന് മുന്നിലൂടെ

Google Oneindia Malayalam News

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ വന്നവരെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 6 ബൈക്കുകളിലായി 12 പേര്‍ വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ ബൈക്കുകള്‍ ഒരുമിച്ച് പോകുന്നത് കണ്ടിരുന്നു. സമീപത്ത് കളിസ്ഥലമുള്ളതിനാല്‍ കാര്യമാക്കിയില്ലത്രെ.

ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന്റെ സമീപത്ത് കൂടെയാണ് സംഘം പോയത്. ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. എസ്ഡിപിഐ നേതാവ് അഡ്വ. കെഎസ് ഷാനിന്റെയും ബിജെപി നേതാവ് അഡ്വ. രഞ്ജിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് അറിയിച്ചു. വിശദവിവരങ്ങള്‍ ഇങ്ങനെ...

'പ്രിയദര്‍ശന്‍ മറന്നിട്ടില്ല'; വിവാദ രംഗവുമായി മരക്കാര്‍... മലയാളത്തില്‍ ഇല്ലാത്ത രംഗം മറ്റു ഭാഷകളില്‍'പ്രിയദര്‍ശന്‍ മറന്നിട്ടില്ല'; വിവാദ രംഗവുമായി മരക്കാര്‍... മലയാളത്തില്‍ ഇല്ലാത്ത രംഗം മറ്റു ഭാഷകളില്‍

1

രഞ്ജിന്റെ വീട്ടിലേക്ക് നിരവധി ബൈക്കുകളിലായിട്ടാണ് അക്രമി സംഘം എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ചിലര്‍ മാസ്‌ക് ധരിക്കുകയോ തുണി കൊണ്ട് മുഖം മറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഒരാള്‍ തൊപ്പി വച്ചതായും കാണുന്നു. ഈ ദൃശ്യങ്ങള്‍ രഞ്ജിത് കൊലപാതകവുമായി ബന്ധപ്പെട്ടുള്ളതാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

2

ആറ് ബൈക്കുകള്‍ തുടര്‍ച്ചയായി പോകുന്നതാണ് സിസിടിവിയിലുള്ളത്. ഓരോ ബൈക്കിലും രണ്ടു പേരുണ്ട്. രഞ്ജിതിനെ വീട്ടില്‍ കയറിയാണ് വെട്ടികൊന്നത്. വീട്ടുകാരുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. രാവിലെ 6.59നാണ് ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ വ്യാപകമായ റെയ്ഡ് തുടരുകയാണ്. ആര്‍എസ്എസ്-എസ്ഡിപിഐ പ്രവര്‍ത്തകരും നേതാക്കളും ഒളിവിലാണ് എന്ന വിവരങ്ങളും വരുന്നുണ്ട്.

3

ബൈക്കിലുള്ളവര്‍ ആരാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ല. ബൈക്കുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നമ്പറുകള്‍ വ്യക്തമായി കാണുന്നില്ല. നമ്പര്‍ വ്യാജമാകാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ നിന്ന് 250 മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്തെ സിസിടിവിയിലാണ് ബൈക്കുകള്‍ വരുന്നത് പതിഞ്ഞിരിക്കുന്നത്.

4

പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ റോഡിലുണ്ടായിരുന്നു. ബൈക്കുകള്‍ തുടര്‍ച്ചയായി പോകുന്നത് ഇവര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ സമീപത്ത് മുന്‍സിപ്പല്‍ സ്റ്റേഡിയമുള്ളതിനാല്‍ അങ്ങോട്ട് പോകുന്നവരാണ് എന്നാണ് കരുതിയത്. രഞ്ജിന്റെ വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നതോടെ സമീപ വാസികളും നാട്ടുകാരും വിഷയം അറിഞ്ഞു. ഇതോടെയാണ് ബൈക്കില്‍ ഒരു സംഘമെത്തി എന്ന വിവരം പ്രചരിക്കാന്‍ തുടങ്ങിയത്.

രണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടിരണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടി

5

എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കാറിലെത്തിയ സംഘമാണ് ഷാനിനെ ഇടിച്ച് വീഴ്ത്തിയതും വെട്ടിക്കൊന്നതും. ഇത് ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. റെന്റ് എ കാറിലാണ് അക്രമികള്‍ എത്തിയത് എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

6

കെഎസ് ഷാന് നേരെ ആക്രമണമുണ്ടായി എന്ന വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്ക് നേരെ ആക്രമണം നടക്കാനുള്ള സാധ്യതയും പോലീസ് മുന്‍കൂട്ടികണ്ടു. തുടര്‍ന്ന് നിരവധി ആര്‍എസ്എസ് നേതാക്കളുടെ വീടിന് സമീപം പോലീസ് നിലയുറപ്പിച്ചു. എത്ര പേര്‍ക്ക് സുരക്ഷ ഒരുക്കാന്‍ സാധിക്കുമെന്നും പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പോലീസ് നടപടികള്‍ വിശദീകരിച്ച് ഐജി അര്‍ഷിത അട്ടല്ലൂരി പ്രതികരിച്ചു.

ജാന്‍വി ധരിച്ചത് പര്‍ദ്ദയാണോ? സൗദിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് നടി, വൈറല്‍ ഫോട്ടോകള്‍ കാണാം

7

50ലധികം പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരും ഇതില്‍പ്പെടും. ഇനിയും സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പോലീസ് കരുതുന്നത്. കൂടുതല്‍ പോലീസുകാരെ ആലപ്പുഴയില്‍ വിന്യസിച്ചിട്ടുണ്ട്. അക്രമങ്ങള്‍ സമീപ ജില്ലകളിലേക്ക് വ്യാപിക്കാതിരിക്കാനും പോലീസ് ശ്രമിക്കുകയാണ്. കൃത്യം നിര്‍വഹിച്ചവരെയും ഗൂഡാലോചന നടത്തിയവരെയും പിടികൂടുമെന്ന് പോലീസ് അറിയിച്ചു. വൈകാതെ അറസ്റ്റുണ്ടാകുമെന്ന് അര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

English summary
Alappuzha SDPI-BJP Leaders Murders: CCTC Footage reveals Attackers in 6 Bikes, Police Says Arrest Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X