Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ മുദ്രാവാക്യം; ഗുരുതര ആരോപണങ്ങളുമായി റിമാന്റ് റിപ്പോര്‍ട്ട്, വിമര്‍ശിച്ച് പിഎഫ്‌ഐ

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത കുട്ടി വിവാദ മുദ്രാവാക്യം വിളിച്ച കേസില്‍ ഗുതുതരമായ ആരോപണങ്ങളുമായി പോലീന്റെ റിമാന്റ് റിപ്പോര്‍ട്ട്. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് നേരത്തെ പരിശീലനം നല്‍കി, മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടു, കുട്ടിയെ തോളിലേറ്റി മുദ്രാവാക്യം വിളിപ്പിച്ചത് ഇതിന്റെ ഭാഗമാണ്, ബാബറി മസ്ജിദിനെ കുറിച്ച് ഓര്‍പ്പെടുത്തി ജനങ്ങളെ പ്രകോപിതരാക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം, ഗുജറാത്ത് കലാപവും ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓര്‍മിപ്പിച്ചും ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ സൗത്ത് പോലീസ് സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിനെതിരെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വം രംഗത്തുവന്നു.

p

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാറിന്റെ പ്രതികരണം ഇങ്ങനെ- റിമാന്റ് റിപോര്‍ട്ട് വര്‍ഗീയതയും മതവിദ്വേഷവും കുത്തിനിറച്ചതാണ്. സേവ് ദി റിപബ്ലിക് എന്ന പ്രമേയത്തില്‍ ആലപ്പുഴയില്‍ ജനമഹാസമ്മേളനം സംഘടിപ്പിച്ചതിനാണ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവസിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് അരുണ്‍ തയ്യാറാക്കിയ റിമാന്റ് റിപോര്‍ട്ട് ഗുരുതരമായ പരാമര്‍ശങ്ങള്‍ നിറഞ്ഞതും മതവിദ്വേഷം ആളിക്കത്തിക്കുന്നതുമാണ്.

ആര്‍എസ്എസിന്റെ ലഘുലേഖ അതേപടി പകര്‍ത്തിയാണ് പോലിസ് റിമാന്റ് റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് സംശയിക്കേണ്ടതുണ്ട്. വര്‍ഗീയവാദികളായ ആര്‍എസ്എസിന്റെ നാവായി പോലിസും മാറുന്നത് അപകടകരമാണ്. ആര്‍എസ്എസിനെതിരായി ഉയര്‍ത്തിയ മുദ്രാവാക്യത്തെ ഹിന്ദു- ക്രൈസ്തവ മതവിഭാഗങ്ങള്‍ക്കെതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് പോലിസും ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സംഘപരിവാരത്തിന്റെ അതേ മാതൃകയാണ് പോലിസും പിന്തുടരുന്നത്.

ആര്‍എസ്എസിനെതിരെ ഉയര്‍ന്ന മുദ്രാവാക്യത്തെ എഡിറ്റ് ചെയ്തശേഷം ആര്‍എസ്എസും ജനം ടിവിയും പ്രചരിപ്പിച്ച അന്യമത വിദ്വേഷം അതേപടി ഏറ്റെടുത്ത് പകര്‍ത്തിയിരിക്കുകയാണ് ആലപ്പുഴ സൗത്ത് പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് അരുണ്‍ ചെയ്തിട്ടുള്ളത്. മുദ്രാവാക്യത്തില്‍ എവിടെയും ഹിന്ദുകളെയോ, ക്രൈസ്തവരെയോ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല, മറിച്ച് ആര്‍എസ്എസിനെ കൃത്യമായി പരാമര്‍ശിച്ചിട്ടുമുണ്ട്. പിണറായി വിജയന്റെ കൈവശമുള്ള ആഭ്യന്തരവകുപ്പിന്റെ അറിവോടെയാണോ പോലിസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ആര്‍എസ്എസിന് പാദസേവ ചെയ്യുന്നതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം.

സംഘപരിവാര്‍ നേതൃത്വത്തില്‍ ബാബരി മസ്ജിദ് തകര്‍ത്തതും ഗ്യാന്‍വാപി മസ്ജിദ് കൈവശപ്പെടുത്താനുള്ള നീക്കവും ഉയര്‍ത്തിക്കാട്ടിയുള്ള പ്രതിഷേധം ഹിന്ദുക്കളെ പ്രകോപിതരാക്കുമെന്ന പോലിസ് വാദം ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ് എന്നത് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണം. തങ്ങളുടെ ആരാധനാലയങ്ങള്‍ ഓരോന്നായി ഹിന്ദുത്വഭീകരര്‍ കടന്നാക്രമിക്കുമ്പോള്‍ മുസ്ലിംകള്‍ മൗനം തുടരണമെന്ന സന്ദേശമാണ് പോലിസ് നല്‍കുന്നത്. ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവും അത്യന്തം അപകടമായാണ് പോലിസ് റിമാന്റ് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

മതസൗഹാര്‍ദവും മതനിരപേക്ഷതയും നിലനില്‍ക്കുന്ന നാട്ടില്‍ നിരന്തരമായി വര്‍ഗീയതയ്ക്ക് ആഹ്വാനം നടത്തുകയാണ് പോലിസ് ചെയ്തിട്ടുള്ളത്. 153(എ) വകുപ്പ് പ്രകാരം മുസ്ലിംകളെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന പോലിസ് ഇതേ വകുപ്പ് ചുമത്തിയിട്ടുള്ള ആര്‍എസ്എസുകാരെ സ്വതന്ത്രമായി കയറൂരി വിട്ട് വര്‍ഗീയ പ്രസംഗിക്കാനും പ്രചരിപ്പിക്കാനും അവസരമൊരുക്കുകയാണ്. നവാസ് വണ്ടാനത്തിന് എതിരായ റിമാന്റ് റിപോര്‍ട്ടില്‍ ഉടനീളം ഹിന്ദു- മുസ്ലിം വിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് മനപൂര്‍വം പോലിസ് എഴുതിച്ചേര്‍ത്തിട്ടുള്ളത്. ആര്‍എസ്എസിന്റെ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി റിമാന്റ് റിപോര്‍ട്ട് തയ്യാറാക്കിയ പോലിസ് ഇന്‍സ്പെക്ടര്‍ക്കെതിരെ കേസെടുക്കണം. വര്‍ഗീയതയും മതവിദ്വേഷവും കുത്തിനിറച്ച റിമാന്റ് റിപോര്‍ട്ട് റദ്ദാക്കണമെന്നും നിസാര്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+