Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് ചാണ്ടി കുടുങ്ങും; പുറത്ത് വരുന്നത് വൻഅഴിമതികൾ, ലേക്ക് പാലസിന് നികുതി ഇളവും!!

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസിന് കെട്ടിട നികുതിയിനത്തില്‍ ആലപ്പുഴ നഗരസഭ നല്‍കിയത് വന്‍ നികുതി ഇളവ്. യുഡിഎഫും എല്‍ഡിഎഫും നികുതിയിളവ് നല്‍കുന്നതിനെ അനുകൂലിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 18 കെട്ടിടങ്ങള്‍ക്കായി ഒരു വര്‍ഷം ആകെ പതിനൊന്ന് ലക്ഷം രൂപയുടെ ഇളവാണ് നല്‍കികൊണ്ടിരിക്കുന്നത്.

കെട്ടിട നികുതി നല്‍കുന്നതില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് 2004 ലാണ് തോമസ് ചാണ്ടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തോമസ് ചാണ്ടിയുടെ അപേക്ഷ സ്വീകരിക്കുകയും നികുതി ഇളവ് നല്‍കുകയും ചെയ്തു. അന്ന് ആലപ്പുഴ നഗരസഭ ഭരിച്ചിരുന്ന എല്‍ഡിഎഫ് ഭരണസമിതി ഈ ഉത്തരവ് ശരിവെക്കുകയായിരുന്നു.

നഗരസഭയ്ക്ക് നഷ്ടം ഒന്നരകോടി രൂപ

നഗരസഭയ്ക്ക് നഷ്ടം ഒന്നരകോടി രൂപ

നികുതി ഇളവിലൂടെ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടമാണ് നഗരസഭക്ക് ഇതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

തോമസ് ചാണ്ടിയെ താഴെ ഇറക്കും

തോമസ് ചാണ്ടിയെ താഴെ ഇറക്കും

കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടിക്ക് സ്ഥാനമൊഴിയേണ്ടിവരും. തോമസ് ചാണ്ടിയെ ഏതു വിധേനയെങ്കിലും താഴെയിറക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് യുഡിഎഫ്.

പിണറായിയുടെ മൗനം

പിണറായിയുടെ മൗനം

ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി മൗനം പാലിക്കുന്നത് ഗുരുതരമാണെന്ന് ചെന്നിത്തല ആരോപിച്ചു. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തെക്കുറിച്ച് വിജിലന്‍സില്‍ പരാതി നല്‍കാനാണ് ചെന്നിത്തല തീരുമാനിച്ചിട്ടുള്ളത്.

രേഖകൾ പുറത്ത് വിട്ടു

രേഖകൾ പുറത്ത് വിട്ടു

കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ ഫലയുകള്‍ തിരിച്ചുവന്നതില്‍ ക്രമക്കേട് നടന്നതായി വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ നികുതി ഇളവ് നൽകിയതിന്റെ രേഖകളും പുറത്ത് വിട്ടിരിക്കുന്നത്.

എല്ലാം ടൂറിസം മേഖലയെ സംരക്ഷിക്കാൻ

എല്ലാം ടൂറിസം മേഖലയെ സംരക്ഷിക്കാൻ

ലേക്ക് പാലസ് റിസോര്‍ട്ട് നഷ്ടത്തിലാണെന്നും ടൂറിസം മേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി 2004ല്‍ തോമസ് ചാണ്ടി അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ നികുതിയളവ് അനുവദിച്ചത്.

ബെഹ്റയ്ക്ക് ഇരട്ട പദവി

ബെഹ്റയ്ക്ക് ഇരട്ട പദവി

ലോക്നാഥ് ബെഹ്റയ്ക്ക് ഇരട്ട പദവി നൽകിയതിനെ കുറിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു. വിജിലന്‍സിന് ഇപ്പോള്‍ ഡയറക്ടര്‍ ഇല്ലാത്തത് അപാകതയാണെന്നും അഴിമതിക്കേസുള്‍ അട്ടിമറിക്കാനും തേച്ച് മായ്ച്ച് കളയാനുമാണ് സര്‍ക്കാര്‍ പുതിയ ഡയറക്ടറെ നിയമിക്കാത്തതിനു കാരണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+