കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ജനമറിയുന്നതിന് പിണറായി എന്തിന് പേടിക്കണം; വീണ്ടും പിണറായിയെ തിരുത്തി കാനം

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരേണ്ടതില്ലെന്ന് ആരുപറഞ്ഞാലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: വിണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭ തീരുമാനങ്ങള്‍ മുഴുവന്‍ ജനമറിയേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കാനം തുറന്നടിച്ചു. കേന്ദ്ര വിവരാവകാശ നിയമത്തിന് കീഴില്‍ വരുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തണം. ചിലത് മാത്രം വെളിപ്പെടുത്തില്ലെന്ന നിലപാട് ശരിയല്ലെന്ന് കാനം പറഞ്ഞു.

മംഗളം ദിനപത്രത്തിന് നല്‍കിയ ഇന്റര്‍വ്യൂയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭാ തീരുമാനങ്ങള്‍ക്ക് ജനത്തിനുവേണ്ടിയാണ്. അതറിയാനുള്ള അവകാശം അവര്‍ക്കുണ്ട്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരേണ്ടതില്ലെന്ന് ആരുപറഞ്ഞാലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശനിയമത്തിന് അപ്പുറം ഭരണകാര്യങ്ങളില്‍ രഹസ്യം സൂക്ഷിക്കണമെന്ന് ആര് പറഞ്ഞാലും ശരിയല്ലെന്നും കാനം ചൂണ്ടിക്കാട്ടി.

 രാജ്യ സുരക്ഷ

രാജ്യ സുരക്ഷ

കേന്ദ്ര വിവരാവകാശ നിയമത്തിലുള്ളതെല്ലാം ഇവിടേയും നടപ്പാക്കണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രം ഒഴിവാക്കാമെന്നാണ് കേന്ദ്ര വിവരാവകാശ നിയമം അനുശാസിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

 സിപിഐ

സിപിഐ

പുതുതായി എന്തെങ്കിലും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഐക്ക് അഭിപ്രായമില്ല. മന്ത്രിസഭാ തീരുമാനങ്ങളുടെ കാര്യത്തിലും അതുതന്നെയാണ് അഭിപ്രായം.

 അട്ടിമറി

അട്ടിമറി

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ഔദ്യോഗിക രഹസ്യനിയമം വീണ്ടും കൊണ്ടുവരാനാണ് ആരെങ്കിലും ശ്രമിക്കുന്നതെങ്കില്‍ അംഗീകരിക്കാനാകില്ല. ഭരണനിര്‍വഹണം സുതാര്യവും അഴിമതി വിമുക്തവുമാക്കാനാണ് വിവരാവകാശനിയമം കൊണ്ടുവന്നത്. അത് അട്ടിമറിക്കാനുള്ള നീക്കം ശരിയല്ല.

നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു

നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെയും കാനം വിമര്‍ശിച്ചു. രാഷ്ട്രീയ കൊലപാതങ്ങള്‍ ആരും നടത്തിയാലും അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ സിപിഐ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഉന്മൂലന രാഷ്ട്രീയം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതാണെന്നും അ്‌ദേഹം പറഞ്ഞു.

 താരുമാനം ലംഘിച്ചു

താരുമാനം ലംഘിച്ചു

സിപിഎം മാത്രമല്ല കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളെല്ലാം ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തിന്റെ തീരമാനമാണ് അട്ടിമറിക്കപ്പെട്ടത്.

 വിജിലന്‍സ്

വിജിലന്‍സ്

മുന്‍മന്ത്രിമാരായ കെഎം മാണിക്കും കെ ബാബുവിനും എതിരായ വിജിലന്‍സ് അന്വേഷണം ഇഴയുകയാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തി എട്ടുമാസമായിട്ടും ഇവര്‍ക്കെതിരായ അന്വേഷണം എങ്ങുമെത്തിയില്ല.

 അഴിമതി കേസുകള്‍

അഴിമതി കേസുകള്‍

അഴിമതിക്കേസുകളിലെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മുന്നണിയാണ് എല്‍ഡിഎഫ്. ഇതിനാല്‍ മാണിക്കും ബാബുവിനും എതിരായ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ നടപടി വേണം.

 നിയമം അനുസരിക്കാന്‍ ബാധ്യസ്തനാണ്

നിയമം അനുസരിക്കാന്‍ ബാധ്യസ്തനാണ്

മുഖ്യമന്ത്രിയോട് നിലപാട് പുനപരിശോധിക്കാന്‍ ആവശ്യപ്പെടേണ്ട ആവശ്യമില്ലെന്നും രാജ്യത്ത് നിലവിലുള്ള നിയമം അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും കാനം പറഞ്ഞു.

 പോരായ്മ

പോരായ്മ

അധികാരത്തിലെത്തി മൂന്നുമാസത്തിനുള്ളില്‍ വിജിലന്‍സ് പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത് ഇതുവരെ ചെയ്യാനാകാത്തത് പോരായ്മയാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

English summary
All Cabinet decision fall under RTI Kanam Rajendran corrects Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X