ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍; ധര്‍ണ്ണാസമരം സംഘടിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട് : സര്‍ക്കാര്‍ പ്രഖ്യാപിച്ച സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക, ഇ .പോസ് ൈമെഷിന്‍ എത്രയും പെട്ടെന്ന് കടയില്‍ സ്ഥാപിക്കുക, കടയിലെ സ്റ്റേക്ക് ലഭ്യതയ്ക്കനുസരിച്ച് മാത്രം കാര്‍ഡ് ഉടമകള്‍ക്ക് ഫോണ്‍ മെസ്സേജ് അയക്കുക, കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പിലാക്കുമ്പോള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേര്‍സ് സംയുക്ത സമര സമിതി സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം നവംബര്‍ 6 മുതല്‍ നടത്തുന്ന അനിശ്ചിതകാല കടയടപ്പ് സമരത്തിന്റെ ഭാഗമായി കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ ധര്‍ണ്ണാസമരം സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്തു.

ഓഫര്‍ ചെയ്യുന്നത് 5000, നല്‍കുന്നത് 2000 രൂപ... കുഴല്‍പ്പണ വേട്ടയ്ക്ക് പിന്നില്‍, അവര്‍ ചതിക്കില്ല

താലൂക്ക് പ്രസിഡന്റ് സതീശന്‍ എടവേലി അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണ ബല്ലാള്‍, ഇ കെ അബ്ദുല്ല, ബാലകൃഷ്ണന്‍ കോട്ടൂര്‍, കൃഷ്ണ പ്രസാദ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും പി ലോഹിതാക്ഷന്‍ നന്ദിയും പറഞ്ഞു.

ration
English summary
All Kerala Retail Ration Dealers Association; Organised Dharna

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്