ഓഫര്‍ ചെയ്യുന്നത് 5000, നല്‍കുന്നത് 2000 രൂപ... കുഴല്‍പ്പണ വേട്ടയ്ക്ക് പിന്നില്‍, അവര്‍ ചതിക്കില്ല

  • Posted By: Desk
Subscribe to Oneindia Malayalam

മലപ്പുറം: മലബാര്‍ മേഖലയില്‍ നിന്നും കോടികളുടെ കള്ളപ്പണമാണ് നോട്ട് നിരോധനം നിലവില്‍ വന്ന ശേഷം പോലീസ് പിടികൂടിയത്. നോട്ട് നിരോധനം വന്ന ശേഷം 13.69 കോടി രൂപയുടെ കുഴല്‍പ്പണമാണ് പോലീസ് പിടിച്ചെടുത്തത്. ഇതില്‍ 90 ശതമാനത്തിനും പോലീസിനെ സഹായിച്ചത് ഒറ്റുകാരാണെന്നതാണ് ശ്രദ്ധേയം.

ബിജെപിയില്‍ കുമ്മനം പിടിമുറുക്കുന്നു... സുരേന്ദ്രന്‍ ഔട്ട്, വന്‍ അഴിച്ചുപണി

കാര്യവട്ടത്ത് കളി കാര്യമാവും... കോലിക്കൂട്ടവും കിവികളുമെത്തി, ക്രിക്കറ്റ് ലഹരിയില്‍ തലസ്ഥാനം

കള്ളപ്പണം തമിഴ്‌നാട്ടിലെ വിവിധ മേഖലകളില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമെത്തിക്കുന്ന കാരിയര്‍ക്ക് 5,000 രൂപയും ഭക്ഷണക്കൂലിയുമാണ് നല്‍കുന്നത്. എന്നാല്‍ ചിലര്‍ 2000 രൂപ മാത്രമേ നല്‍കാറുള്ളൂവെന്നു പിടിയിലായ കാരിയര്‍മാര്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. മലപ്പുറം ജില്ലാ മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്കു ലഭിക്കുന്ന രഹസ്യവിവരമാണ് കള്ളപ്പണ വേട്ടയില്‍ നിര്‍ണായകമാവുന്നതെന്നു മംഗളം ചൂണ്ടിക്കാട്ടുന്നു.

 കൂടുതലും കള്ളപ്പണം എത്തിക്കുന്നത്

കൂടുതലും കള്ളപ്പണം എത്തിക്കുന്നത്

കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് പിടികൂടുന്ന പണത്തിന്റെ ഭൂരിഭാഗവും എത്തിക്കുന്നതത്രേ. പാലക്കാട്ട് നിന്നും കാറില്‍ കോഴിക്കോട്ടേക്കു പണം കടത്തവെയാണ് കൂടുതലും അറസ്റ്റുകള്‍ നടക്കാറുള്ളത്. വണ്ടിയുടെ നിറവും പേരും നമ്പറുമടക്കമുള്ള സകല വിവരങ്ങളും പോലീസിനു നേരത്തേ തന്നെ ലഭിക്കും. അതതു മേഖലയിലെ എസ്‌ഐയെ വിളിച്ച് എസ്പി വിവരം കൈമാറുകയും ചെയ്യും.

 ഒറ്റുകാരെ വിശ്വസിക്കാം

ഒറ്റുകാരെ വിശ്വസിക്കാം

ഒറ്റുകാര്‍ ഇതുവരെ നല്‍കിയ രഹസ്യവിവരങ്ങളൊന്നും തന്നെ തെറ്റായി വന്നിട്ടില്ലാത്തതിനാല്‍ പോലീസിന് ഇവരില്‍ വിശ്വാസം കൂടുതലാണ്. കുഴല്‍പ്പണ ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനു മാത്രമായി പ്രത്യേക പോലീസ് സംഘത്തെ തന്നെ മലപ്പുറം ജില്ലാ പോലീസ് മേധാവി നിയോഗിച്ചുകഴിഞ്ഞു.

 കഴിഞ്ഞ ദിവസത്തെ അറസ്റ്റ്

കഴിഞ്ഞ ദിവസത്തെ അറസ്റ്റ്

പെരിന്തല്‍മണ്ണയില്‍ നിന്നും ഒന്നരക്കോടിയിലധികം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നിലും ഒറ്റുകാര്‍ നല്‍കിയ വിവരമാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വേങ്ങര ഉപ തിരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം മുമ്പ് 80 ലക്ഷത്തോളം രൂപയുടെ കള്ളപ്പണവുമായി രണ്ടു പേരെ കുറ്റിപ്പുറത്ത് അറസ്റ്റ് ചെയ്തതിനു പിന്നിലും ഒറ്റുകാര്‍ തന്നെയാണ്.

എത്രപേര്‍ ?

എത്രപേര്‍ ?

കുഴല്‍പ്പണ കടത്ത് സംബന്ധിച്ച് രഹസ്യവിവരങ്ങള്‍ നല്‍കുന്നത് ഒരാളോ, അല്ലെങ്കില്‍ ഒന്നിലധികം പേരാണോയെന്നു വെളിപ്പെടുത്താന്‍ പോലീസ് തയ്യാറല്ല. പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടികൂടിയത്.

നോട്ട് നിരോധനത്തിനുശേഷം

നോട്ട് നിരോധനത്തിനുശേഷം

നോട്ട് നിരോധനം നിലവില്‍ വന്ന ശേഷം പെരിന്തല്‍മണ്ണയില്‍ ഒമ്പത് കുഴല്‍പ്പണ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നിന്നും പാലക്കാട് വഴി കാറില്‍ പ്രത്യേക അറയുണ്ടാക്കി കടത്തിയ പണമാണ് പോലീസ് പിടിച്ചെടുത്തത്. പിടികൂടിയ കാറുകളിലെ രഹസ്യ അറകളെല്ലാം സമാനമായ രീതിയില്‍ തന്നെയാണ് നിര്‍മിച്ചതെന്നും പോലീസ് കണ്ടെത്തി.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Carriers helps police in black money hunt.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X