Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചു, കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം ദില്ലിയിലേക്കില്ല

സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ദില്ലിയിലേക്ക് പോകാനിരുന്ന സര്‍വകക്ഷി സംഘം യാത്ര റദ്ദാക്കി.

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലിയിലേക്ക് പോകാനിരുന്ന കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന്റെ യാത്ര റദ്ദാക്കി. പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതാണ് യാത്ര റദ്ദാക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടിയപ്പോള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കാണാനായിരുന്നു നിര്‍ദേശം. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താനുള്ള അനുമതി ലഭിച്ചില്ല. ധനകാര്യ വകുപ്പ് മന്ത്രിയെ താനും തോമസ് ഐസക്കും ഒരുതവണ കണ്ടതാണെന്നും, കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayivijayan

ധനകാര്യ മന്ത്രിയെ മാത്രം കാണാനായി ദില്ലിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നാണ് സര്‍വകക്ഷി സംഘത്തിന്റെ തീരുമാനമെന്നും പിണറായി വിജയന്‍ അറിയിച്ചു. കേരളത്തോട് കാണിക്കുന്നത് മര്യാദകേടാണെന്നും ഹിറ്റലറുടെയും മുസ്സോളിനിയുടെയും പാത പിന്തുടരുന്നവരില്‍ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മോദിക്ക് ധിക്കാരമാണെന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+