പെരുന്നാള്‍ വരെ കേരളത്തിലെ എല്ലാ കടകളും തുറക്കണം; വ്യാപാരികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തില്‍ അടഞ്ഞ് കിടക്കുന്ന എല്ലാ കടകളും തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി ഏകോപന സമിതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ജൂലായ് 21 ന് പെരുന്നാള്‍ വരെ എല്ലാ കടകളും തുറക്കണമെന്നാണ് വ്യാപാരികള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തുടര്‍ നിലപാട് സ്വീകരിക്കാൻ വ്യാപാരികളുടെ സമിതിയുടെ സെക്രട്ടറിയേറ്റ് യോഗം ചേരും.

അതേസമയം, വ്യാപാരികളുടെ ആവശ്യങ്ങളില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നേക്കും. നാളെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നത്. എന്തു സംഭവിച്ചാലും നേരത്തെ കടകള്‍ തുറക്കുമെന്ന നിലപാടാണ് വ്യാപാരികള്‍ സ്വീകരിച്ചത്. എന്നാല്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകുകയായിരുന്നു. ഇന്നത്തെ യോഗത്തില്‍ അനുകൂല തീരുമാനം വ്യാപാരികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഇതിനിടെ, ആരാധനാലയങ്ങളില്‍ കൂടുതല്‍ പേരെ നമസ്‌കാരത്തിന് അനുവദിക്കണമെന്ന് മുസ്ലീം മത മേലധ്യക്ഷന്മാരുടെ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. രണ്ടും പരിഗണിച്ച് എതിര്‍പ്പുകള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ആലോചിച്ചേക്കും. എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് ടിപിആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ കൂടുന്നത് സര്‍ക്കാരിനെ സംബന്ധിച്ച് ആശങ്ക പരത്തുന്നുണ്ട്.












Click it and Unblock the Notifications