Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം; മുഈനലി തങ്ങൾക്കെതിരായ നടപടി പാണക്കാട്ടെ ലീഗ് യോഗത്തിൽ

കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് പാണക്കാട് മുഈനലി തങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിലും ആവശ്യം. മുഈനലി തങ്ങളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിന് നേതൃത്വം കത്തു നൽകി. അതിനിടെ, പാണക്കാട് ഇന്ന് വൈകിട്ട് മൂന്നിന് ചേരുന്ന ലീഗ് നേതൃത്വത്തിൻ്റെ പ്രത്യേകയോഗം നിർണായകമാകും.

തുടർച്ചയായി അച്ചടക്കലംഘനം നടത്തുന്ന മുഈനലി തങ്ങൾക്കെതിരെ ലീഗ് നേതൃത്വം ആവശ്യപ്പെട്ടപ്രകാരം യൂത്ത് ലീഗ് കത്ത് നൽകിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. ആരും പാർട്ടിക്ക് അതീതരല്ല, മുഈനലി തങ്ങൾ അച്ചടക്കത്തിൻ്റെ എല്ലാ പരിധികളും ലംഘിച്ചു. ഈ പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ കർശന നടപടി വേണമെന്നാണ് ഭൂരിഭാഗം ലീഗ് നേതാക്കളുടെയും അഭിപ്രായം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് പദവിയിൽ നിന്ന് മാറ്റുകയോ കർശനമായ താക്കീത് നൽകുകയോ വേണമെന്നതാണ് യൂത്ത് ലീഗിൻ്റെ ആവശ്യം.

നടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനായി- ചിത്രങ്ങള്‍ കാണാം

1

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഗുരുതര ആരോപണങ്ങളിലൂടെ പാർട്ടിയെ പ്രതിസന്ധിയിലാക്കിയെങ്കിലും പാണക്കാട് കുടുംബാംഗത്തിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് മുന്നിൽ നിലവിലുള്ള അതിശക്തമായ വെല്ലുവിളി.

പാർട്ടിയുടെ ഔദ്യോഗിക പദവിയിലിരുന്ന് മുഈനലി തങ്ങൾ ഇനിയും ആരോപണങ്ങൾ ഉന്നയിച്ചാൽ, അത് ലീഗ് നേതൃത്യത്തിന് കൂടുതൽ ക്ഷീണമാകും. നടപടിയെടുത്താൽ ഒരുപക്ഷേ പൊട്ടിത്തെറിയിലേക്ക് വരെ പോകാൻ സാധ്യതയുണ്ട്. പാർട്ടിക്ക് പുറത്ത് നിന്ന് പറയുന്ന കാര്യങ്ങൾ ലീഗിനെ ബാധിക്കില്ലെന്നാണ് നേതൃത്വത്തിൻ്റെ ഒരു പരിധി വരെയുള്ള വിലയിരുത്തൽ.

2

പക്ഷേ മകനെതിരെ സസ്പെൻഷനോ, അല്ലെങ്കിൽ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം അടക്കമുള്ള കാര്യങ്ങളിലേക്കോ കടന്നാൽ സംസ്ഥാന പ്രസിഡൻ്റ് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർക്ക് അത് മാനസിക പ്രയാസമുണ്ടാക്കും. അതുകൊണ്ട് എല്ലാവശവും പരിശോധിച്ച് ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇന്ന് ചേരുന്ന പാണക്കാട്ടെ യോഗത്തിൽ തീരുമാനത്തിൽ എത്തിച്ചേരാൻ സാധ്യതയുള്ളൂ.

പ്രശ്നം ശനിയാഴ്ച അവസാനിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞിരുന്നു. എങ്ങനെ തീർക്കണമെന്ന് നേതാക്കൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അച്ചടക്ക നടപടി ഉണ്ടാകുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

3

മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിൻ്റെ സ്വാധീനമാണ് തങ്ങളെ കൊണ്ട് ഇതൊക്കെ പറയിപ്പിച്ചതാണന്നൊണ് ലീഗ് നേതാക്കൾ പറയുന്നത്. മുഈനലി തങ്ങളുടെ പത്രസമ്മേളനത്തിൽ കണ്ടത് പാർട്ടി ശത്രുക്കളുടെ കയ്യിൽ കളിക്കുന്ന ആളുകളുടെ പ്രവർത്തിയാണെന്ന സംസ്ഥാന സെക്രട്ടറി പി എം എ സലാമിൻ്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്.

പാണക്കാട് കുടുംബത്തിൽ നിന്ന് ഇത്ര ഗുരുതര ആരോപണങ്ങൾ നേതൃത്വത്തിനെതിരെ ഒരാൾ ഉന്നയിക്കുന്നത് ആദ്യമായിട്ടാണ്. അതും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റുമായ മുഈനലി തങ്ങൾ കൂടിയാകുമ്പോൾ തർക്കത്തിനുള്ള രാഷ്ട്രീയപ്രാധാന്യം ഏറുകയാണ്.

4

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ 'ചന്ദ്രിക' പത്രത്തിൻ്റെ അഭിഭാഷകൻ മുഹമ്മദ് ഷാ കോഴിക്കോട് ലീഗ് ഹൗസിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ഇടപ്പെട്ടാണ് മുഈനലി തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും വി കെ ഇബ്രാഹിം കുഞ്ഞിനെതിരെയും അതിശക്തമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഇത് നേതൃത്വത്തിനുള്ളിൽ തന്നെ കല്ലുകടി സൃഷ്ടിക്കുകയും ചെയ്തു.

മുഈനലി തങ്ങൾ പരസ്യമായി ആരോപണം ഉന്നയിച്ചപ്പോൾ ഒരു പ്രവർത്തകൻ അദ്ദേഹത്തിനെതിരെ തട്ടികയറുന്നതും പരസ്യമായി ശകാരിക്കുന്നതും മാധ്യമങ്ങളിലൂടെ പ്രകടമായിരുന്നു. ഇതും വിവാദങ്ങൾക്ക് വഴിവച്ചു. നേതാക്കളെ തേജോവധം ചെയ്യുന്ന രീതിയിലുള്ള പരാമർശം ഉണ്ടായപ്പോഴാണ് തൻ്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായതെന്ന് പിന്നീട് റാഫി പുതിയകടവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

5

എന്നാൽ, മുഈനലിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലീഗിനുള്ളില്‍ നിന്നും ഉയരുന്നത്. മുഈനലി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത് ഇത് ആദ്യതവണയല്ലെന്നുള്ള ആക്ഷേപം ചില മുതിർന്ന നേതാക്കൾ പോലും പ്രകടിപ്പിക്കുന്നുണ്ട്.

കത്വ ഫണ്ട് വിവാദം ഉയര്‍ന്നപ്പോള്‍ മുഈനലി തങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ പ്രതികരണം നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയതിനെയും മുഈനലി വിമര്‍ശിച്ചിരുന്നു.

ഇക്കാരണങ്ങളാക്കെ പാണക്കാട് ചേർന്ന യോഗത്തിൽ ചർച്ചയാകും.ഏതായാലും വിവാദങ്ങളിൽ, മുഈനലി തങ്ങൾക്കെതിരെ നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.അതേസമയം ചന്ദ്രിക പത്രത്തിൻ്റെ അക്കൗണ്ട് വഴി മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഫിനാൻസ് ഡയറക്ടർ പി എം സമീർ 13ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരായേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

അഭിനയമോഹിയിൽ നിന്നും താരരാജാവിലേയ്ക്ക്; മമ്മുക്ക ഇന്ന് 50 വർഷങ്ങളുടെ നിറവിൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+