കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിച്ച് ജീവിച്ച് പിന്നീട് വിള്ളലുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബലാത്സംഗമായി കാണാനാവില്ല; ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: പരസ്പരമുള്ള സ്‌നേഹബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെ ബലാത്സംഗമായി കാണാനാവില്ല എന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് വാക്കാലുള്ള നിരീക്ഷണം. സാമൂഹിക സാഹചര്യങ്ങള്‍ ഏറെ മാറിയ ഈ കാലഘട്ടത്തില്‍ വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പുതിയ തലമുറയുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണ്. പെണ്‍കുട്ടികള്‍ 28 ഉം 29 ഉം വയസായാലും വിവാഹിതരാകാന്‍ കൂട്ടാക്കാതെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് എന്നും അതേസമയം അവരുടെ ബന്ധത്തില്‍ ഭിന്നത ഉണ്ടാകുമ്പോള്‍ ഒരാള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മറ്റേയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിരീക്ഷണം.

HC

അഭിഭാഷകയെ പീഡിപ്പിച്ചു എന്ന കേസില്‍ പ്രതിയായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പുത്തന്‍കുരിശ് സ്വദേശി നവനീത് എന്‍. നാഥിന്റെ ജാമ്യ ഹരജി പരിഗണിക്കവെയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ നവനീതിനെ ജൂണ്‍ 21 ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നവനീത് എന്‍ നാഥ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് അഭിഭാഷകയായ യുവതി പരാതി നല്‍കിയത്. ബന്ധം തുടരാന്‍ ഒരാള്‍ ആഗ്രഹിക്കുകയും എന്നാല്‍ മറ്റേയാള്‍ അത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം ആരോപണത്തിലേക്ക് മാറുന്നത് എന്ന് കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി.

 എന്താണ് നടൻ ശ്രീജിത്ത് രവിയുടെ അസുഖം? സൈക്കോ തെറാപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് അഭിഭാഷകന്‍ എന്താണ് നടൻ ശ്രീജിത്ത് രവിയുടെ അസുഖം? സൈക്കോ തെറാപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് അഭിഭാഷകന്‍

ഇത്തരം ആരോപണങ്ങളുണ്ടാകുമ്പോള്‍ അത് വാഗ്ദാനലംഘനം മാത്രമായാണ് കാണേണ്ടത് എന്നും ബലാത്സംഗമായല്ല എന്നും ആണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസില്‍ വാദം പൂര്‍ത്തിയാക്കിയ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറഞ്ഞേക്കാനാണ് സാധ്യത.

കൊല്ലം സ്വദേശിനിയായ യുവ അഭിഭാഷകയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വിവാഹം വാഗ്ദാനം നല്‍കി നവനീത് വഞ്ചിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആശുപത്രി അധികൃതര്‍ വിവരം അറിയച്ചതോടെ എത്തിയ പൊലീസിനോടാണ് യുവതി പീഡന വിവരം വെളിപ്പെടുത്തിയിരുന്നത്.

ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

കേസിലെ പ്രതിയായ അഭിഭാഷകന്റെ ജാമ്യം നേരത്തെ കോടതി തള്ളിയിരുന്നു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഷിബു തോമസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സലായ പുത്തന്‍കുരിശ് കാണിനാട് സ്വദേശി നവനീത് എന്‍. നാഥ്.

English summary
Allegations made after living together then breaking up cannot be considered rape says High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X