കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിന്മക്കെതിരായ എംജിആറിന്റെ ആ യുദ്ധതന്ത്രം ആവർത്തിച്ച ചെന്നിത്തല; പുകഴ്ത്തി ആലപ്പി അഷ്റഫ്

Google Oneindia Malayalam News

തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തി സംവിധായകൻ ആലപ്പി അഷ്റഫ്. എംജിആറുമായി ചെന്നിത്തലയെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് അഷ്റഫിന്റെ വാക്കുകൾ. രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ എംജിആർ നടത്തിയ പോരാട്ടമാണ് തനിക്ക് ഓർമ്മ വരുന്നതെന്നും അദ്ദേഹം കേരളത്തിന്റെ മികച്ച പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഷ്റഫിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 സ്വപ്നങ്ങളിൽ മാത്രം

സ്വപ്നങ്ങളിൽ മാത്രം

അഴിമതിയുടെ അന്ധകാരത്തിൽ നിന്ന് യാഥാർത്ഥ്യത്തിൻ്റെ വെളിച്ചത്തിലേക്ക് കേരള ജനതയെ നയിച്ച ജനനായകൻ..
ഇതിലും മികച്ച പ്രതിപക്ഷ നേതാവ് സ്വപ്നങ്ങളിൽ മാത്രം...പ്രതിപക്ഷ നേതാവ് എന്ന പദവിയെ അന്വർത്ഥമാക്കിയ നേതാവാണ്"രമേശ് ചെന്നിത്തല " .
പണ്ട് തമിഴ്നാട്ടിൽ കരുണാനിധിയുടെ ഭരണസമയത്ത് മക്കൾതിലകം MGR നടത്തിയ പോരാട്ടമാണ് ഓർമ്മ വരുന്നത്.

വിളിച്ച് പറഞ്ഞു

വിളിച്ച് പറഞ്ഞു

അഴിമതി ഭരണത്തിന് നേരെ അദ്ദേഹം വിളിച്ചു പറഞ്ഞു...എമാത്താതെ ഏമാട്രാതെ എന്ന പാട്ടിലൂടെ...അങ്കെ ഇരുട്ടുക്കുംപാക്കിട്ര മിഴിയിറുക്കും എന്ത ശുവരുക്കും കേൾക്കിൻട്ര കാതിറുക്കും....ശൊല്ലാമാൽ കൊള്ളാമേൽ കാത്തിരുക്കും..തക്ക സമയത്ത് നടന്തത് എടുത്ത് വെയക്കും...എന്നു വെച്ചാൽ... ,ഇരുട്ടിലും കാണുന്ന മിഴികളുണ്ട്, ചുമരിലും
കേൾക്കുന്ന കാതുകളുണ്ട്, പറയാനും പ്രവർത്തിക്കാനും ഞാൻ കാത്തിരിക്കും .
അവസരം ഒരുങ്ങുമ്പോൾ ഞാനവ ലോകത്തെ അറിയിക്കും.

യുദ്ധ തന്ത്രം

യുദ്ധ തന്ത്രം

തിന്മക്കെതിരായ MGRൻ്റെ ആ യുദ്ധതന്ത്രം നമ്മുടെ കൊച്ചു കേരളത്തിൽ ചെന്നിത്തലയും ആവർത്തിച്ചു...
അതേ.. കണ്ണിലെണ്ണയൊഴിച്ച് അദ്ദേഹം കാത്തിരുന്നു അഴിമതികൾ ഒന്നൊന്നായ് ആ നേതാവ് പിൻതുടർന്ന് കണ്ടെത്തി .
യഥാസമയം അവ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി.സ്പിംഗ്ലർ , ബ്രൂവറി , പ്രളയഫണ്ട് തട്ടിപ്പ് , കടൽകൊള്ള , സ്വർണകടത്ത് ,
ബന്ധുനിയമനം... അങ്ങിനെ അങ്ങിനെ
നിരവധി നിരവധി..

പിആർ കിങ്കരൻമാർ

പിആർ കിങ്കരൻമാർ

വെറളി പിടിച്ച അഴിമതിയുടെ അപ്പോസ്തലന്മാർ പ്രതിരോധത്തിന് PR കിങ്കരമാരെ അണിനിരത്തി.
അവർ കൊളുത്തിയ തീയിൽ പിന്നീട് സംഭവിച്ചത് "ലങ്കാദഹനം''.അഴിമതിക്കാർ ഒന്നൊന്നായ് നില്ക്കക്കള്ളിയില്ലാതെ എല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ടൊടുന്ന കാഴ്ച..
ഇനി MGRൻ്റെ മറ്റൊരു പാട്ടിലെ വരികളിലേക്ക് വീണ്ടും വരാം.."നാൻ ആണയിട്ടാൽ അത് നടന്തു വിട്ടാൽ... " എന്ന ഗാനത്തിലേത് .എതിർ കാലം വരും..
എൻ കടമൈ വരും..ഇന്ത കൂട്ടത്തിൽ ആട്ടത്തെ ഒഴിപ്പേൻ...പൊതു നീതിയിലെ...
പുതു പാതയിലെ ..വരും നല്ലോർ മുഖത്തിനെ മിഴിപ്പേൻ...എൻ്റെ കാലം വരും അന്നു ഞാൻ എൻ്റെ കടമ നിർവ്വഹിക്കും..
ഈ അഴിമതി കൂട്ടത്തെ ഞാൻ ആട്ടിപ്പായിക്കും.

രമേശിനായി കാത്ത് വെച്ചത്

രമേശിനായി കാത്ത് വെച്ചത്

പൊതു നീതിയുടെ പുതിയൊരു പാതയിൽ എൻ്റെ പുഞ്ചിരിക്കുന്ന മുഖവും നിങ്ങൾക്ക് കാണാം..ഈ പാട്ടുകൾ മക്കൾ തിലകത്തിന് വേണ്ടി എഴുതിയതാണങ്കിലും കാലം രമേശിനായ് കൂടി കാത്തു വെച്ചതാണന്ന് തോന്നും.ജനത്തോടുള്ള തൻ്റെ
കടമ കൃത്യമായ് നിറവേറ്റിയ
രമേശ് ചെന്നിത്തലയ്ക്ക് കരുത്തോടെ മുന്നേറാൻ നമുക്ക് കൈകോർത്ത് പിൻതുണയേകാം..

 കൊവിഡ് രണ്ടാം തരംഗം നേരിടാൻ സംസ്ഥാനം സുസജ്ജം; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി കൊവിഡ് രണ്ടാം തരംഗം നേരിടാൻ സംസ്ഥാനം സുസജ്ജം; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

'ആകാശത്തു നിന്ന് പൊട്ടിവീണതല്ല...പാടിപ്പുകഴ്ത്താന്‍ 'വി.എം ആര്‍മി' ഇല്ലെന്നേയുള്ളൂ';ജയരാജനെതിരെ മുരളീധരൻ'ആകാശത്തു നിന്ന് പൊട്ടിവീണതല്ല...പാടിപ്പുകഴ്ത്താന്‍ 'വി.എം ആര്‍മി' ഇല്ലെന്നേയുള്ളൂ';ജയരാജനെതിരെ മുരളീധരൻ

18 വയസ് കഴിഞ്ഞവർക്ക് മെയ് 1 മുതൽ കൊവിഡ് വാക്സിൻ;സുപ്രധാന തിരുമാനവുമായി കേന്ദ്രസർക്കാർ18 വയസ് കഴിഞ്ഞവർക്ക് മെയ് 1 മുതൽ കൊവിഡ് വാക്സിൻ;സുപ്രധാന തിരുമാനവുമായി കേന്ദ്രസർക്കാർ

English summary
alleppey ashraf supports Ramesh chennithala compares him with mgr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X