• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് മരണമെന്നത് മറച്ച് വെച്ച് അമ്മയെ നാട്ടിലെത്തിച്ച് സംസ്ക്കാരം? കണ്ണന്താനം വിവാദത്തിൽ!

തിരുവനന്തപുരം: ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം വിവാദത്തില്‍. ദില്ലിയില്‍ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചെന്ന വിവരം മറച്ച് വെച്ച് അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. രണ്ട് മാസം മുന്‍പാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചത്.

പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. തന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചെന്ന വിവരം അല്‍ഫോണ്‍സ് കണ്ണന്താനം തന്നെ ഫേസ്ബുക്ക് വീഡിയോ വഴി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

കൊവിഡ് ബാധിച്ച് മരണം

കൊവിഡ് ബാധിച്ച് മരണം

ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും MP യുമായ അൽഫോൻസ് കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അൽഫോൻസ് കണ്ണന്താനം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിൻ്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്.

കൊവിഡ് ബാധിച്ചെന്ന് പറഞ്ഞില്ല

കൊവിഡ് ബാധിച്ചെന്ന് പറഞ്ഞില്ല

അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നു. 2020 ജൂൺ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിൻ്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയിൽ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്കാരം നടത്തിയത്. അന്ന് ഈ സംസ്കാര ചടങ്ങിൽ തിരുവനന്തപുരത്ത് നിന്ന് ഞാൻ മണിമലയിൽ പോയി പങ്കെടുത്തിരുന്നു.

cmsvideo
  റഷ്യയുടെ വാക്‌സിന്‍ പണി തരുമോ ? അറിയേണ്ടതെല്ലാം
  രഹസ്യ സംസാരമുണ്ടായിരുന്നു

  രഹസ്യ സംസാരമുണ്ടായിരുന്നു

  അന്നേ കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ഒരാളെ മൃതദേഹം എംബാം ചെയ്ത് വിമാന മാർഗം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിൽ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി എന്നോട് അവിടെവച്ച് അപ്പോൾ തന്നെ പറഞ്ഞിരുന്നു. ഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് സംസ്കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

  ഇങ്ങനൊരു ചരിത്രം ഉണ്ടായിട്ടില്ല

  ഇങ്ങനൊരു ചരിത്രം ഉണ്ടായിട്ടില്ല

  ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തിൽ ഒരു സംസ്കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. കണ്ണന്താനത്തിൻ്റെ അമ്മയുടെ ഓർമയിൽ "മദേർസ് മീൽ" എന്ന ചാരിറ്റിയുടെ പേരിൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേർക്ക് ഒരു വർഷത്തിനുള്ളിൽ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയിൽ കൂടിയാണ്, കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അൽഫോൻസ് കണ്ണന്താനം തന്നെ വെളിപ്പെടുത്തിയത്''.

  കണ്ണന്താനത്തിന്റെ വീഡിയോ

  കണ്ണന്താനത്തിന്റെ വീഡിയോ

  ആഗസ്റ്റ് 14ന് വൈകിട്ട് അല്‍ഫോണ്‍സ് കണ്ണന്താനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അമ്മയുടെ മരണത്തെ കുറിച്ച് പറയുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ഈ വീഡിയോയില്‍ കണ്ണന്താനം പറയുന്നുണ്ട്. അമ്മയുടെ ഓര്‍മ്മയ്ക്ക് വേണ്ടി മദേഴ്‌സ് മീല്‍ എന്ന പേരില്‍ പദ്ധതി ആരംഭിക്കുന്നതിനെ കുറിച്ച് പറയുന്നതിനായിരുന്നു കണ്ണന്താനത്തിന്റെ വീഡിയോ.

  സച്ചിൻ പൈലറ്റ് തുടങ്ങി! വിമതർക്ക് നൽകിയ വാക്ക് പാലിച്ച് സോണിയാ ഗാന്ധി, അവിനാശ് പാണ്ഡെ തെറിച്ചു!

  English summary
  Alphons Kannanthanam alleged of hiding mother's covid death by Jomon Puthanpuraykkal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X