ഓഖി; കണ്ണന്താനം കാരണംമറിഞ്ഞത് സംസ്ഥാന ബിജെപി നേതൃത്വം കണ്ണുരുട്ടിയപ്പോള്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവസരം നഷ്ടമാക്കിയ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം. സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കണ്ണന്താനം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.

സാലിഹ് വിഭാഗം സൗദി പക്ഷത്തേക്ക് കൂറുമാറി; യമനില്‍ തെരുവ് യുദ്ധത്തില്‍ നിരവധി മരണം

സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിച്ച് ഓഖി മുന്നറിയിപ്പ് കിട്ടിയത് നവംബര്‍ 30ന് ഉച്ചയ്ക്ക് 12 മണിക്കാണെന്നാണ് കണ്ണന്താനം ആദ്യം പറഞ്ഞത്. മുഖ്യമന്ത്രിക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണു മുന്നറിയിപ്പ് നേരത്തേ നല്‍കാന്‍ സാധിച്ചില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഒറ്റ മണിക്കൂറിനുള്ളില്‍ മന്ത്രി കരണംമറിഞ്ഞു.

alphonse

വിഴിഞ്ഞത്തെത്തിയ കണ്ണന്താനം പറഞ്ഞത് മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നുവെന്നാണ്. കണ്ണന്താനത്തിന്റെ ആദ്യ പരാമര്‍ശം വന്നയുടന്‍ ബിജെപി സംസ്ഥാന നേതൃത്വം മന്ത്രിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നതായാണ് സൂചന. ഇതോടെ മന്ത്രി നേരത്തെ നടത്തിയ പരാമര്‍ശം മാറ്റാന്‍ നിര്‍ബന്ധിതനായി.

ഇതാദ്യമായല്ല കണ്ണന്താനം പരമാര്‍ശം മണിക്കൂറുകള്‍ക്കകം മാറ്റി പറയുന്നത്. കേന്ദ്ര മന്ത്രിയായശേഷം ബീഫിനെക്കുറിച്ച് നടത്തിയ പരാമര്‍ശവും അദ്ദേഹത്തിന് തിരുത്തേണ്ടതായി വന്നിരുന്നു. മന്ത്രിസ്ഥാനത്തിന്റെ മഹത്വത്തിനനുസരിച്ച് പെരുമാറണമെന്ന് അന്നുതന്നെ മന്ത്രിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കിലും ഓഖിയിലും കണ്ണന്താനത്തിന് പിഴവുപറ്റി.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Alphons Kannanthanam takes U-turn in an hour on whether Kerala got cyclone warning in time

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്