കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാലിഹ് വിഭാഗം സൗദി പക്ഷത്തേക്ക് കൂറുമാറി; യമനില്‍ ഹൂത്തികള്‍ ഒറ്റപ്പെട്ടു, തെരുവ് യുദ്ധത്തില്‍ നിരവധി മരണം

  • By Desk
Google Oneindia Malayalam News

സനാ: യമന്‍ തലസ്ഥാനമായ യമന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന ഹൂത്തികളുടെ പക്ഷത്ത് നിന്ന് സഖ്യകക്ഷിയായ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് വിഭാഗം കൂറുമാറി സൗദി പക്ഷത്ത് ചേര്‍ന്നു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ തലസ്ഥാന നഗരിയില്‍ തെരുവ് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. നൂറുകണക്കിനാളുകള്‍ ഇരുവിഭാഗത്തില്‍ നിന്നുമായി ഇതിനകം കൊല്ലപ്പെട്ടതായാണ് വിവരം.

സൗദിയുമായി സഹകരിക്കാമെന്ന് സാലിഹ്

സൗദിയുമായി സഹകരിക്കാമെന്ന് സാലിഹ്

യമനിനെതിരായ ഉപരോധം നിര്‍ത്തുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍, സൗദി സഖ്യവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുന്‍ പ്രസിഡന്റ് ഹൂത്തി സഖ്യകക്ഷിയായ അലി അബ്ദുല്ല സാലിഹ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കുറച്ചുകാലമായി പരസ്പരം നല്ല ബന്ധത്തിലല്ലാതിരുന്ന സഖ്യകക്ഷികള്‍ തമ്മിലുള്ള ഭിന്നത ഇതോടെ രൂക്ഷമാവുകയായിരുന്നു. സാലിഹ് വിഭാഗം സൗദിക്കൊപ്പം നില്‍ക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെട്ടത്. നേരത്തേ സൗദി സഖ്യവുമായി സാലിഹ് വിഭാഗം ചര്‍ച്ചകള്‍ നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.

 അട്ടിമറിയെന്ന് ഹൂത്തികള്‍

അട്ടിമറിയെന്ന് ഹൂത്തികള്‍

സാലിഹിന്റെ ഈ പ്രസ്താവന സഖ്യത്തിനെതിരായ അട്ടിമറിയാണെന്നും ഇത്തരമൊരു വാഗ്ദാനം തങ്ങള്‍ തള്ളിക്കളയുന്നതായും ഹൂത്തികള്‍ ഉടനെ പ്രഖ്യാപിച്ചു. ഹാദിക്കെതിരായ പ്രസ്താവനയുമായി ഹൂത്തി നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൂത്തിയും രംഗത്തെത്തി. സാലിഹ് കുറച്ചുകൂടി പക്വതയോടെ സംസാരിക്കണമെന്നും അതേസമയം തങ്ങള്‍ ചര്‍ച്ചയ്ക്ക് ഒരുക്കണാണെന്നും വിമത ടിവിയായ അല്‍ മസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹൂത്തി നേതാവ് പറഞ്ഞു.

 തെരുവ് യുദ്ധം വ്യാപകം

തെരുവ് യുദ്ധം വ്യാപകം

മുന്‍ പ്രസിഡന്റിന്റെ പ്രസ്താവനയോടെ സനയിലും പരിസര പ്രദേശങ്ങളിലും ഇരുവിഭാഗങ്ങളും പരസ്പരം ഏറ്റമുട്ടി. ഹൂത്തി ആക്രമണം ഭയന്ന് മധ്യസനയിലെ തെരുവുകളില്‍ സാലിഹ് വിഭാഗം കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സന അന്താരാഷ്ട്ര വിമാനത്താവളം പരിസരത്ത് ഇരുവിഭാഗവും ശക്തമായ ഏറ്റുമുട്ടലാണ് നടത്തിയത്. ഹൂത്തികളുടെ ശക്തികേന്ദ്രമായ അല്‍ ഖറാഫ് ജില്ലയുടെ നിയന്ത്രണം പിടിക്കാനുള്ള ശ്രമങ്ങളും സാലിഹ് വിഭാഗം ആരംഭിച്ചു. എന്നാല്‍ ഹൂത്തികള്‍ സായുധ വാഹനങ്ങളുമായി അതിര്‍ത്തിയില്‍ ശക്തിവര്‍ധിപ്പിച്ചതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹൂത്തികള്‍ ഒറ്റപ്പെട്ടു

ഹൂത്തികള്‍ ഒറ്റപ്പെട്ടു

2014 മുതല്‍ സനായുടെ നിയന്ത്രണം കൈവശം വയ്ക്കുന്ന ഹൂത്തികള്‍ ഇത്തവണ തികച്ചും ഒറ്റപ്പെട്ടതായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സൗദി സഖ്യം ഏര്‍പ്പെടുത്തിയ ഉപരോധം കാരണം പട്ടിണിയും രോഗങ്ങളും പടര്‍ന്നു പിടിച്ചതോടെ ജനവികാരം ഹൂത്തികള്‍ക്കെതിരേ തിരിഞ്ഞതായാണ് വിലയിരുത്തല്‍. സഖ്യകക്ഷിയായ സാലിഹ് വിഭാഗം സൗദി സഖ്യത്തോടൊപ്പം തിരിഞ്ഞതോടെ ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി സഖ്യം. ജനങ്ങള്‍ ഹൂത്തി നേതാവിന്റെ പോസ്റ്റര്‍ വലിച്ചുകീറുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനവികാരം ഹൂത്തികള്‍ക്ക് എതിരായതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ആഭ്യന്തര മന്ത്രിയെ തടവിലാക്കി

ആഭ്യന്തര മന്ത്രിയെ തടവിലാക്കി

അതേസമയം, തങ്ങളുടെ ശക്തികേന്ദ്രമായ വടക്കന്‍ സനായില്‍ നിന്ന് സാലിഹ് വിഭാഗത്തിന് ശക്തിയുള്ള തെക്കന്‍ പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈനികരെ ഹൂത്തികള്‍ എത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. സാലിഹിന്റെ അടുത്ത അനുയായിയായ ആഭ്യന്തര മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ വഖ്‌സിയുടെ വീട് ഹൂത്തികള്‍ പിടിച്ചെടുത്തു. ഏറ്റുമുട്ടലില്‍ ഇദ്ദേഹത്തിന്റെ മൂന്ന് അംഗരക്ഷകര്‍ കൊല്ലപ്പെട്ടതായും ബാക്കിയുള്ളവരെ തടവിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്. സാലിഹിന്റെ അടുപ്പക്കാരനായ ഗോത്രവര്‍ഗ നേതാവ് മുഹമ്മദ് അല്‍ സര്‍ക്കയെ ഹൂത്തികള്‍ വധിച്ചതായും ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
‘Street war’ rocks Sanaa as rebel alliance crumbles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X