കലാപമുണ്ടാക്കാൻ ശ്രമിച്ചു;അഞ്ച് വയസുകാരിയുടെ അന്ത്യകർമ്മങ്ങൾ നടത്തിയ രേവത് ബാബുവിനെതിരെ പരാതി
കൊച്ചി: ആലുവയിൽ കൊല ചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശിയായ രേവത് ബാബുവിനെതിരെ പരാതി. ആലുവ സ്വദേശിയായ അഡ്വക്കേറ്റ് ജിയാസ് ജമാലാണ് പരാതി നൽകിയത്. പ്രസ്താവനയിലൂടെ മതസ്പർദ്ദ വളർത്താനും കലാപം ഉണ്ടാക്കാനുമാണ് രേവത് ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
ആലുവ റൂറൽ എസ്‌പിക്കാണ് ജിയാസ് ജമാൽ പരാതി നൽകിയത്. മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നും പരാതിയിൽ പറയുന്നുണ്ട്. രേവത് ബാബുവായിരുന്നു അഞ്ചുവയസുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്തത്. ഹിന്ദിക്കാരിയുടെ മകളായതിനാൽ കർമ്മം നടത്താൻ പൂജാരികൾ തയ്യാറായില്ലെന്നായിരുന്നു രേവത് മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചത്.
'കുട്ടിയുടെ അന്ത്യകർമ്മത്തിന് ആളെ വിളിക്കാൻ ആലുവ പോയി, മാളപോയി, കുറുമശേരി ഭാഗത്തൊക്കെ അലഞ്ഞു. ഹിന്ദിക്കാരുടെ കുട്ടിയല്ലേന്നാ ചോദിച്ചത്. അവരൊന്നും മനുഷ്യരല്ല. ഹിന്ദിക്കാരുടെ കുട്ടിയാണേലും മനുഷ്യൻമാർ തന്നെയല്ലേ. ഞാൻ കരുതി വേറെ ആരും വേണ്ട, നമ്മുടെ മോളുടെതിന് ഞാൻ തന്നെ കർമ്മം ചെയ്യാമെന്ന്. എനിക്ക് കർമം ചെയ്യാൻ അറിഞ്ഞിട്ടല്ല. ഒരാളുടെ മരണത്തിന് മാത്രമാണ് കർമം ചെയ്തിട്ടുള്ളത്. ഇത് കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി', എന്നായിരുന്നു രേവതിന്റെ വാക്കുകൾ.
എന്നാൽ സംഭവം വിവാദമായതോടെ പിന്നീട് പറഞ്ഞതിൽ നിന്നും രേവത് മലക്കം മറിഞ്ഞു. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നായിരുന്നു രേവതിന്റെ വിശദീകരണം. വായിൽ നിന്നും അറിയാതെ വീണ് പോയതാണെന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതിൽ മാപ്പ് ചോദിക്കുന്നുവെന്നും രേവത് പറഞ്ഞു.

അതിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നാട്ടിലേക്ക് തിരികെ പോകുകയുള്ളൂവെന്നും പിതാവ് വ്യക്തമാക്കി. ബിഹാർ സ്വദേശിയായ അസ്ഫാഖ് ആലം ആണ് പിടിയിലായത്.
അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെരുമ്പാവൂരിൽ പ്രത്യേക ജാഗ്രത തുടരുകയാണ്.പെരുമ്പാവൂരിലും ആലുവയിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ എക്സൈസ് സംഘം റെയ്ഡ് നടത്തുകയും ചെയ്തു. പ്രതി താമസിച്ച മുറിയടക്കം പരിശോധിച്ചു. എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications