''ഭാര്യ പറഞ്ഞു, വാക്സിൻ നൽകിയില്ല''; കുത്തിവെയ്പ്പ് എടുത്ത കുഞ്ഞുങ്ങളുണ്ടെന്ന് ഓർക്കണമായിരുന്നു...
ഹോമിയോ ഡോക്ടർമാരുടെ സെമിനാറിൽ സംസാരിക്കുന്നതിനിടെയായിരുന്നു എംഎൽഎ ഇക്കാര്യം പറഞ്ഞത്.
ആലപ്പുഴ: റൂബെല്ല വാക്സിനെതിരായ കുപ്രചരണങ്ങൾ വ്യാപിക്കുന്നതിനിടെ സിപിഎം എംഎൽഎയും വാക്സിനേഷനെതിരെ രംഗത്തെത്തി. അരൂർ എംഎൽഎയും സിപിഎമ്മിന്റെ യുവ നേതാവുമായ എഎം ആരിഫാണ് വാക്സിൻ വിരുദ്ധ പരാമർശവുമായി രംഗത്തെത്തിയത്.
റൂബെല്ല വാക്സിനെ എതിർക്കുന്നവർ കൂടുതൽ ഫലപ്രദമായ പ്രചരണങ്ങൾ നടത്തണമെന്നും, വാക്സിനേഷനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ആരിഫ് എംഎൽഎ പറഞ്ഞു. ഹോമിയോ ഡോക്ടർമാരുടെ സെമിനാറിൽ സംസാരിക്കുന്നതിനിടെയായിരുന്നു എംഎൽഎ ഇക്കാര്യം പറഞ്ഞത്.

റൂബെല്ല വാക്സിൻ...
അഞ്ചാം പനി, മീസെൽസ് റൂബെല്ല രോഗത്തെ പ്രതിരോധിക്കാനാണ് റൂബെല്ല വാക്സിനേഷൻ നൽകുന്നത്. പ്രധാനമായും കുട്ടികളെ ബാധിക്കുന്ന ഈ മാരക രോഗം മരണത്തിന് വരെ കാരണമായേക്കാം.

വാക്സിനേഷൻ...
കുട്ടികൾക്ക് നിർബന്ധമായും റൂബെല്ല വാക്സിനേഷൻ നൽകണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദേശം. എന്നാൽ മലപ്പുറം, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ റൂബെല്ല വാക്സിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. വാക്സിനെതിരായ കുപ്രചരണങ്ങളാണ് രക്ഷിതാക്കളിൽ ആശങ്ക സൃഷ്ടിച്ചത്.

ഒരു പരിധിവരെ...
റൂബെല്ല വാക്സിനെതിരായ നുണപ്രചരണങ്ങൾക്കെതിരെ സർക്കാർ നിരന്തരം ബോധവൽക്കരണം നടത്തി. ഇതിന്റെ ഫലമായി വടക്കൻ ജില്ലകളിലടക്കം കൂടുതൽ പേർ വാക്സിനേഷൻ നൽകാൻ സമ്മതമറിയിച്ചു. കൂടുതൽ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനായി റൂബെല്ല ക്യാമ്പയിൻ രണ്ടു തവണ നീട്ടുകയും ചെയ്തിരുന്നു.

പരാമർശം...
റൂബെല്ല വാക്സിനേഷൻ ക്യാമ്പയിൻ നല്ലരീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് അരൂർ എംഎൽഎ വിവാദ പരാമർശം നടത്തിയിരിക്കുന്നത്.
റൂബെല്ല വാക്സിനെ എതിർക്കുന്നവർ കൂടുതൽ ഫലപ്രദമായ പ്രചരണങ്ങൾ നടത്തണമെന്നും, വാക്സിനേഷനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ആരിഫ് എംഎൽഎ പറഞ്ഞു.

ഭാര്യ ഹോമിയോ ഡോക്ടർ...
ഹോമിയോ ഡോക്ടറായ ഭാര്യയുടെ നിർദേശപ്രകാരം തന്റെ മക്കൾക്ക് വാക്സിൻ നൽകിയിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കി. ഹോമിയോ ഡോക്ടർമാരുടെ സെമിനാറിൽ പങ്കെടുക്കുന്നതിനിടെയാണ് ആരിഫ് എംഎൽഎ വിവാദ പരാമർശം നടത്തിയത്.

ഒരു സിപിഎം എംഎൽഎ...
ഒരു സിപിഎം എംഎൽഎ ഇത്തരമൊരു പരാമർശം നടത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പയിന് വേണ്ടി മുസ്ലീം ലീഗ് നേതാക്കളും മതസാമുദായിക നേതാക്കളും രംഗത്തിറങ്ങിയതിന് പിന്നാലെ സിപിഎം എംഎൽഎയിൽ നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.

സോഷ്യൽ മീഡിയ...
വിവാദ പരാമർശം നടത്തിയ ആരിഫ് എംഎൽഎയ്ക്കെതിരെ സോഷ്യൽ മീഡിയയിലും കടുത്ത വിമർശനമുയർന്നിട്ടുണ്ട്. എംഎൽഎയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പലരും പ്രതികരിച്ചിരിക്കുന്നത്.

സുരക്ഷിതരാവാൻ...
''അജ്ഞത ഒരു തെറ്റല്ല. പക്ഷേ, ഇത്തരം കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്നതിനു മുൻപ് വാക്സിൻ എടുത്ത കുഞ്ഞുങ്ങൾ നിങ്ങൾക്കു ചുറ്റും ഉണ്ടായിരുന്നതിനാലാണു പ്രതിരോധകുത്തിവെപ്പെടുക്കാത്ത കുഞ്ഞുങ്ങൾ രോഗം വരാതെ രക്ഷപ്പെടുന്നതെന്നുള്ള പ്രാഥമിക അറിവെങ്കിലും ഉണ്ടാവുന്നത് നല്ലതാണ്. കുടുംബശ്രീ പ്രവർത്തകരെയടക്കം ഉൾപ്പെടുത്തി മീസിൽസ് റുബെല്ല വാക്സിനേഷൻ യജ്ഞം സർക്കാർ നടത്തിയത് ഓരോ കുഞ്ഞും സുരക്ഷിതരാവാനാണ്. വാക്സിൻ മാഫിയ എന്നും വന്ധ്യംകരിക്കാനെന്നുമൊക്കെയുള്ള ഗൂഢാലോചന സിദ്ധാന്തക്കാരെ പരസ്യമായി എതിർത്തില്ലെങ്കിലും, അവർക്കിങ്ങനെ വളം വെക്കുന്ന പ്രസ്താവനകൾ ഇറക്കാതെയെങ്കിലുമിരിക്കാനുള്ള സാമാന്യ ബോധം താങ്കൾ കാണിക്കണം''- വെറ്ററിനറി സർജനായ സുവർണ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.

ആരിഫ് വരെ...
''കഷ്ട്ടം മുതലാളി... ഇടതുപക്ഷ സഹായാത്രികർ എന്നും ശാസ്ത്ര ചിന്തകളിൽ മുന്നിട്ട് നിൽക്കുന്നവർ ആയിരുന്നു എന്ന ഒരു ധാരണ ഉണ്ടായിരുന്നു..മുഴുവൻ മാറി കിട്ടി.... സഖാവ് എം എ ബേബി തുടങ്ങി ധാ ഇപ്പോ ആരിഫ് ഇൽ എത്തി നിൽക്കുന്ന ശാസ്ത്ര വിദ്വേഷികളോട് സഹതാപം മാത്രം''- ഡോക്ടർ ആതിര മാധവ് തന്റെ പ്രതിഷേധനം രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.

അനുകൂലിക്കുന്നവരും...
അതേസമയം, ആരിഫ് എംഎൽഎയെ അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തി. എംഎൽഎയുടെ വാക്കുകൾ വളച്ചൊടിച്ചെന്നായിരുന്നു ചിലരുടെ അഭിപ്രായം. എന്നാൽ എംഎൽഎയ്ക്ക് ബോധമുണ്ടെന്നും എംഎൽഎ പറഞ്ഞതാണ് ശരിയെന്നും ചിലർ വാദിച്ചു.

മക്കളില്ല...
എന്നാൽ വാക്സിൻ പ്രസ്താവന വിവാദമായതോടെ ആരിഫ് എംഎൽഎ വിശദീകരണവുമായി രംഗത്തെത്തി. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും. തന്റെ മക്കൾക്ക് 24 വയസ് പ്രായമുണ്ടെന്നും, വാക്സിനേഷൻ എടുക്കേണ്ട പ്രായത്തിലുള്ള കുട്ടികൾ തനിക്കില്ലെന്നുമാണ് പറഞ്ഞതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications