കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസ്റ്റര്‍ മരിയയുടെ കൊലപാതകം; മഠത്തിന്റെ നിലപാടില്‍ ദുരൂഹത

  • By Anwar Sadath
Google Oneindia Malayalam News

ഈരാറ്റുപേട്ട: പ്രായമായ കന്യാസ്ത്രീയുടെ തലയില്‍ മാരകമായ മുറിവേറ്റിട്ടും സ്വാഭാവികമാണെന്നു കരുതുക. ആശുപത്രിയില്‍ കൊണ്ടുപോകാതെ അന്ത്യ കൂദാശ നല്‍കുക. മരിച്ചതിനുശേഷം ഉടന്‍ സംസ്‌കാരം നടത്തുക. ഇവയെല്ലാം കേരളത്തിലെ ഒരു മഠത്തില്‍ നടന്നതാണെന്ന് പറഞ്ഞാല്‍ അവിശ്വസനീയം തന്നെ. പാലായിലെ മഠത്തില്‍വെച്ച് സിസ്റ്റര്‍ അമല കൊല്ലപ്പെട്ട സംഭവത്തോടെയാണ് മാസങ്ങള്‍ക്ക് മുന്‍പെ മറ്റൊരു മഠത്തില്‍ നടന്ന കൊലപാതകവും ദുരൂഹതയും ചുരുള്‍നിവര്‍ത്തുന്നത്.

അമലയുടെ കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി സതീഷ് ബാബു താന്‍ ഈരാറ്റുപേട്ടയ്ക്കു സമീപം ചേറ്റുതോട് എസ്.എച്ച്. മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് വെളിപ്പെടുത്തിയതോടെയാണ് മഠത്തില്‍ നടന്ന അസ്വാഭാവിക സംഭവം പുറത്തറിയുന്നത്. ഇതു സംബന്ധിച്ച് മഠം അധികൃതര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്.

murder

കഴിഞ്ഞ ഏപ്രില്‍ 17നാണ് സംഭവം നടക്കുന്നത്. സിസ്റ്റര്‍ മരിയയുടെ മുറിയില്‍ നിന്നും ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് മറ്റുള്ളവര്‍ അവിടെയെത്തിയത്. കൈയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും രക്തമുണ്ടായിരുന്നു. സിസ്റ്റര്‍ തലയിടിച്ചു വീണതാകുമെന്നാണ് കരുതിയതെന്ന് മറ്റൊരു കന്യാസ്ത്രീ പറയുന്നു. അതിനാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു.

എന്നാല്‍, സമീപത്തെ പള്ളിയിലെ അച്ചന്‍ വന്നപ്പോള്‍ സിസ്റ്റര്‍ മരിക്കുന്ന ഘട്ടത്തിലെത്തിയിരുന്നു. ആയതിനാല്‍ അന്ത്യകൂദാശ നല്‍കുകയായിരുന്നു. വൈകിട്ടോടെ സിസ്റ്റര്‍ ജോസ് മരിയ മരിച്ചു. മരണം സംബന്ധിച്ച് ആര്‍ക്കും സംശയം ഇല്ലാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടവും നടത്തിയില്ല. സിസ്റ്ററുടേത് സ്വാഭാവികമരണമാണെന്ന് മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു.

സിസ്റ്റര്‍ അമലയുടെ മഠത്തിലെ മറ്റൊരു കന്യാസ്ത്രീയും അമലയെ ആക്രമിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആക്രമണത്തിന് ഇരയായിരുന്നു. തലയില്‍ തുന്നലുകളിടേണ്ട പരിക്ക് പറ്റിയെങ്കിലും അക്കാര്യവും പോലീസില്‍ പരാതി നല്‍കിയില്ല. രാത്രിയില്‍ മഠത്തില്‍ ആക്രമണം നടക്കുന്ന കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയാല്‍, മറ്റു പലകാര്യങ്ങളിലും ഉള്ള രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം മഠത്തിലുള്ളവര്‍ക്കുണ്ടെന്നും, അതിനാലാണ് പരാതി നല്‍കാതെ മറച്ചുപിടിക്കുന്നതെന്നുമാണ് മഠവുമായി അടുത്ത ബന്ധമുള്ള ചിലര്‍ നല്‍കുന്ന സൂചന.

English summary
amala murder case accused Satheesh Babu had killed one more nun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X