Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന് വേണ്ടി അമ്പാടിമുക്ക് സഖാക്കള്‍ 'വെട്ടിയത്' വിഎസിന്റെ തല?

കണ്ണൂര്‍: പി ജയരാജനെ അടുത്ത ആഭ്യന്തരമന്ത്രിയായി ചിത്രീകരിച്ച് കണ്ണൂര്‍ അമ്പാടി മുക്കില്‍ സിപിഎം പ്രവര്‍ത്തകര്‍ വച്ച ഫ്‌ലക്‌സ് ബോര്‍ഡ് ആണ് പുതിയ വിവാദം. എന്നാല്‍ ആ വിവാദം ഇപ്പോള്‍ പുതിയ തലങ്ങളിലേയ്ക്ക് കടക്കുകയാണ്.

പി ജയരാജന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിയ്ക്കുന്ന ചിത്രമാണ് ഫ്‌ലക്‌സ് ബോര്‍ഡില്‍ ഉള്ളത്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് സൃഷ്ടിച്ചതാണ് ഈ ചിത്രം. എന്നാല്‍ യഥാര്‍ത്ഥ ചിത്രത്തില്‍ ആരാണ് ഉള്ളത് എന്നാണ് ഇപ്പോഴത്തെ ചോദ്യം.

വിഎസ് അച്യുതാനന്ദന്റെ 'തല' ആണോ അമ്പാടിമുക്കിലെ സഖാക്കള്‍ പി ജയരാജന് വേണ്ടി 'വെട്ടി' മാറ്റിയത്.

 പി ജയരാജന്‍

പി ജയരാജന്‍

കരുത്തനായ രാജാവിന് കരുത്തനായ സൈന്യാധിപകന്‍. ശക്തനായ മുഖ്യമന്ത്രിയ്ക്ക് ശക്തനായ ആഭ്യന്തര മന്ത്രി- ഇങ്ങനെ ആയിരുന്നു ആ ഫ്‌ലക്‌സ് ബോര്‍ഡിലെ വാക്കുകള്‍.

വെട്ടി മാറ്റിയത് വിഎസിനേയോ

വെട്ടി മാറ്റിയത് വിഎസിനേയോ

യഥാര്‍ത്ഥത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിയ്ക്കുന്ന ചിത്രമായിരുന്നു അത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. വിഎസ് അച്യുതാനന്ദന്റെ തയലാണോ അമ്പാടിമുക്കുകാര്‍ വെട്ടിയത്?

ആരാണ് മുഖ്യമന്ത്രി?

ആരാണ് മുഖ്യമന്ത്രി?

ആരായിരിയ്ക്കും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. എന്നാല്‍ അമ്പാടിമുക്കുകാര്‍ പിണറായി വിജയനെ മുഖ്യമന്ത്രിയായും പി ജയരാജനെ ആഭ്യന്തരമന്ത്രിയായും കാണുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുമ്പും ചെയ്തു

മുമ്പും ചെയ്തു

മുമ്പ് പിണറായി വിജയനെ അര്‍ജ്ജുനനായും പി ജയരാജനെ കൃഷ്ണനായും ചിത്രീകരിയ്ക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നതും ഇവിടെ തന്നെ ആയിരുന്നു. ആ ഫ്‌ലക്‌സ് ബോര്‍ഡുംഇപ്പോഴത്തെ ബോര്‍ഡും ചേര്‍ത്തു വായിയ്ക്കുമ്പോള്‍, എന്താണ് അമ്പാടിമുക്കുകാര്‍ ഉദ്ദേശിച്ചത് എന്നത് വ്യക്തം.

സിപിഎമ്മുകാര്‍ തന്നെ?

സിപിഎമ്മുകാര്‍ തന്നെ?

സിപിഎമ്മുകാര്‍ തന്നെയാണോ ഇങ്ങനെ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് എന്നാണ് ചിലരുടെ സംശയം. ആര്‍എസ്എസ്സില്‍ നിന്നും ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ എത്തിയവരാണ് അമ്പാടിമുക്ക് സഖാക്കള്‍ എന്നറിയപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ചിത്രം സത്യമോ?

ചിത്രം സത്യമോ?

വിഎസ് അച്യുതാനന്ദന്റെ ചിത്രം തന്നെ ആണോ ഫോട്ടോ ഷോപ്പിലൂടെ ജയരാജന്റെ ചിത്രമാക്കി മാറ്റിയത് എന്നത് സംബന്ധിച്ച് വലിയ ഉറപ്പൊന്നും ഇല്ല. ഫോട്ടോഷോപ്പ് ആര്‍ക്കും ചെയ്യാവുന്നതാണല്ലോ...!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+