കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; പൊതുസ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്.

വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും മാസ്‌ക് ധരിക്കണം. സാനിറ്റൈസറും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കടകള്‍, തിയേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസര്‍, സോപ്പ്, വെള്ളം സൗകര്യങ്ങള്‍ ഒരുക്കണം. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

das

കോഴിപ്പോരിനിടെ ആളുകളെ ആക്രമിച്ച് കോഴികള്‍; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

നേരത്തെ മാസ്‌ക് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആയിരുന്നു ഇത്. ഇതിന് പുറമെ രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദവും സ്ഥിരീകരിച്ചിരുന്നു.

ബാലുശ്ശേരിയിലെ റബ്ബർ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹംബാലുശ്ശേരിയിലെ റബ്ബർ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം

ഇതിന്റെ പശ്ചാത്തലത്തില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് വീണ്ടും തുടരണം എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞത്. മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാന്‍ വൈകരുത്. ഇതുവരെ 27 - 28 ശതമാനം പേര്‍ മാത്രമാണ് മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചത് എന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ പറഞ്ഞിരുന്നു.

കാള കൊമ്പില്‍ തൂക്കി എറിഞ്ഞു; തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യംകാള കൊമ്പില്‍ തൂക്കി എറിഞ്ഞു; തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം

നേരത്തെ 'സീറോ-കോവിഡ്' നയം ലഘൂകരിച്ചതിന് ശേഷം ചൈനയിലെ കൊവിഡ് രോഗബാധിതരില്‍ വന്‍വര്‍ധന ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന മറ്റ് രാജ്യങ്ങള്‍ക്ക് കര്‍ശന ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവിദഗ്ധരുമായി കേന്ദ്ര സര്‍ക്കാര്‍ യോഗം ചേര്‍ന്നിരുന്നു.

English summary
amid covid rise masks have been made mandatory in the kerala again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X