കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷുവിനും കൈനീട്ടണം... എന്നാലും ശമ്പളമില്ല; തന്നത് തികയില്ല; പ്രതിഷേധവുമായി യൂണിയനുകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: വിഷുവിന് മുൻപും കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ഇല്ല. ഇന്നലെ ധനവകുപ്പ് കെ എസ് ആർ ടി സിക്ക് വേണ്ടി 30 കോടി രൂപ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ധനവകുപ്പ് അനുവദിച്ച ഈ തുക ശമ്പളം വിതരണത്തിന് തികയില്ല എന്നാണ് മാനേജ്മെൻറ് പറയുന്നത്. ശമ്പളം കൃത്യമായി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ കെ എസ് ആർ ടി സിയിലെ ഇടത് യൂണിയനുകൾ ഇന്ന് മുതൽ പ്രത്യക്ഷ സമരം തുടങ്ങുകയാണ്.

ജോലി ചെയ്ത ശമ്പളം വിഷു കൈനീട്ടമായി പോലും കെ എസ് ആർ ടി സി ജീവനക്കാർ കിട്ടാൻ വകയില്ലാത്ത സാഹചര്യമാണ്. 97 കോടി രൂപയാണ് ശമ്പളവും കുടിശ്ശികയും പൂർണമായും തീർത്തു നൽകാൻ വേണ്ടത്.

1

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ധനവകുപ്പിനോട് കെ എസ് ആർ ടി സി ആവശ്യപ്പെട്ടത് 75 കോടി രൂപ. എന്നാൽ, ധനവകുപ്പ് അനുവദിച്ചത് വെറും 30 കോടി രൂപ മാത്രം. അവശേഷിക്കുന്ന ബാക്കി തുക ബസ് സർവീസ് നടത്തി കളക്ഷനിൽ നിന്നും കണ്ടെത്തണം എന്നാണ് ധനവകുപ്പ് പറയുന്നത്. എന്നാൽ, വകുപ്പ് അനുവദിച്ച 30 കോടി രൂപ അക്കൗണ്ടിൽ എത്താൻ ഇനിയും സമയം എടുക്കും. ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുക്കുന്ന പരിഗണനയിലാണ്. എന്നാൽ ഭാഗികമായി പോലും ശമ്പള വിതരണം തുടങ്ങാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പണികിട്ടി.. മൂന്നാം തവണയും ഇടിച്ചു; കെ സ്വിഫ്റ്റ് അപകടത്തിൽ; ഗ്ലാസും റിയർവ്യൂ മിററും പൊട്ടിപണികിട്ടി.. മൂന്നാം തവണയും ഇടിച്ചു; കെ സ്വിഫ്റ്റ് അപകടത്തിൽ; ഗ്ലാസും റിയർവ്യൂ മിററും പൊട്ടി

2

പ്രതിസന്ധി നിലനിൽക്കെ കെ എസ് ആർ ടി സിയ്ക്ക് എതിരെ ഇന്ന് സി ഐ ടി യു അംഗീകൃത കെ എസ് ആർ ടി സി എംപ്ലോയീസ് അസോസിയേഷൻ പ്രത്യക്ഷ സമരത്തിന് ഇറങ്ങി. കെ എസ് ആർ ടി സിയുടെ വിവിധ ഡിപ്പോകളിൽ ഇതിന്റെ ഭാഗമായി സത്യാഗ്രഹ സമരം നടത്തും എന്നാണ് ഇവരുടെ പ്രഖ്യാപനം. സി ഐ ടി യു , എ ഐ ടി യു സി എന്നീ യൂണിയനുകളുടെ സമരം സർക്കാറിനെ പ്രതിരോധത്തിൽ ആകും എന്നത് ഉറപ്പാണ്.

3

അതേസമയം, കോൺഗ്രസ് അനുകൂല ടി ഡി എഫ് , ബി ജെ പി അനുകൂല ബി എം എസ് യൂണിയനുകളും ശമ്പളം വൈകുന്നതിന് എതിരെ സമരത്തിന് വേണ്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, കെ എസ് ആർ ടി സി പ്രതിസന്ധിയിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു രംഗത്ത് എത്തിയിരുന്നു. പ്രതിസന്ധി ഇനിയും തുടർന്ന് പോയാൽ ഉദ്യോഗസ്ഥരെ നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകും എന്ന് മന്ത്രി പറഞ്ഞു.

4

ഈ പ്രതിസന്ധി തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. ഇനി വരുന്ന മാസങ്ങളിൽ ജീവനക്കാർക്ക് കൃത്യമായ രീതിയിൽ ശമ്പളം നൽകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ദിവസേന ഉണ്ടാകുന്ന ഇന്ധന വിലയിൽ വർധനവ് പ്രതിസന്ധിക്ക് കാരണമായെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നത്. ഈ നിലയിൽ മുന്നോട്ട് പോകാൻ സാധിക്കില്ല. വരുന്ന മാസങ്ങളിൽ പെൻഷൻ , ശമ്പള വിതരണം എന്നിവ മുടങ്ങിയേക്കും. പ്രതിസന്ധി മോശം ആകുന്ന സാഹചര്യത്തിൽ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സാക്ഷി അഗർവാളിന്റെ ഈ നോട്ടത്തിൽ ദാ ആരാധകർ വീണ് പോകില്ലെ; ഇൻസ്റ്റ ഇളക്കി മറിച്ച ചിത്രങ്ങൾ ഇത്

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
5

അതേസമയം, പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെ എസ് ആർ ടി സിയ്ക്ക് നേട്ടമാകും. പത്ത് വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെ എസ് ആർ ടി സി ക്ക് ലഭിക്കുമെന്നും മന്ത്രി പ്രതീക്ഷ പറഞ്ഞിരുന്നു. എന്നാൽ, സ്വിഫ്റ്റ് സർവ്വീസ് ആരംഭിച്ചത് മുതൽ വിവാദങ്ങളും ഉയരുകയാണ്. ഈ സാഹചര്യത്തിൽ മന്ത്രിയുടെ പ്രതീക്ഷകൾക്കും പ്രതിസന്ധി ഉണ്ടായേക്കും എന്നാണ് വിലയിരുത്തൽ.

English summary
Amid Vishu And Easter; KSRTC employees were not paid salary, trade unions called for strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X