കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബിജെപിക്ക് നേരെ ചൂരലെടുത്ത് അമിത് ഷാ!! പിള്ളയ്ക്കും കൊള്ളും? ബിജെപിയില്‍ വന്‍ പടയൊരുക്കും

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സുവര്‍ണാവസരമാക്കി കേരളത്തില്‍ താമര വിരിയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇത്തവണ ബിജെപി. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ശബരിമലയോടെ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്തായി. ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന തിരുവനന്തപുരത്തും പത്തനംതുട്ടയിലും ഏറെ പിന്നിലായി. ചില നിയമസഭാ മണ്ഡലങ്ങളില്‍ അല്‍പം വോട്ട് പിടിക്കാന്‍ ആയെന്നത് മാത്രമാണ് പാര്‍ട്ടിക്ക് ഏകയുള്ള ആശ്വാസം.

ശബരിമല പോലൊരു സാഹചര്യം ഉണ്ടായിട്ടും സംസ്ഥാന നേതൃത്വത്തിന്‍റെ പിടിപ്പുകേട് ഒന്നുമാത്രമാണ് ബിജെപി പിറകിലേക്ക് പോകാനുള്ള കാരണമെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. അവസരങ്ങള്‍ കൃത്യമായി മുതലെടുക്കാന്‍ കഴിയാതിരുന്ന സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയത്. വിശദാംശങ്ങളിലേക്ക്

 വിഭാഗീയത

വിഭാഗീയത

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അടക്കം വോട്ട് പിടിക്കേണ്ടതെങ്ങനെയെന്ന വ്യക്തമായ നിര്‍ദ്ദേശം ദേശീയ നേതൃത്വം നല്‍കയിട്ടും അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാതിരുന്നതാണ് വന്‍ തിരിച്ചടിക്ക് കാരണമായതെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിന് പകരം സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഉടലെടുത്ത വിഭാഗീയതും ആഭ്യന്തര തര്‍ക്കങ്ങളും പരാജയത്തിന്‍റെ കാരണമായി.

 സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന് പോലും ഈ വിഭാഗീയത വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തുന്നത്. തൃശ്ശൂരില്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആദ്യം കേന്ദ്ര നേതൃത്വം തിരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന ഘടകത്തിലെ ചില നേതാക്കള്‍ രംഗത്തെത്തി.

 സുരേന്ദ്രനെതിരെ

സുരേന്ദ്രനെതിരെ

ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തിലായി. ഒടുവില്‍ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചപ്പോഴും സംസ്ഥാന നേതൃത്വം ഇടംകോലിട്ടു. ഇതോടെ ദേശീയ നേതൃത്വം ഇടപെട്ടാണ് അവസാന നിമിഷം സുരേന്ദ്രനെ തന്നെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്.

 പാരവെച്ച് നേതാക്കള്‍

പാരവെച്ച് നേതാക്കള്‍

എന്നാല്‍ തങ്ങളുടെ താത്പര്യത്തിന് എതിരായി പ്രഖ്യാപിക്കപ്പെട്ട നേതാക്കളെ വലിച്ച് താഴെയിടുക എന്ന ഒറ്റലക്ഷ്യത്തിലാണ് പിന്നീട് നേതാക്കള്‍ പെരുമാറിയതത്രേ. പരസ്പരമുള്ള പാരവെപ്പും ഉണ്ടായെന്ന വിലയിരുത്തല്‍ ഉണ്ട്. സംഘടനാ സംവിധാനത്തിനെതിരേയും പരാതി ഉണ്ട്.

 വാളെടുത്ത് അമിത് ഷാ

വാളെടുത്ത് അമിത് ഷാ

പാലക്കാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടി നിശ്ചയിച്ചെങ്കിലും ഒടുവില്‍ സംസ്ഥാന നേതാക്കള്‍ ഇടപെട്ട് അത് കോഴിക്കോടേക്ക് മാറ്റിയതിനെതിരേയും സംഘടനയ്ക്കുള്ളില്‍ വിഴുപ്പലക്കല്‍ ശക്തമായിരുന്നു.ഭരണം പിടിക്കാനല്ല മറിച്ച് ഭരണത്തിന്‍റെ ചുവട് പറ്റി ജീവിക്കാനാണ് കേരളത്തിലെ നേതാക്കള്‍ക്ക് താത്പര്യം എന്നാണ് അമിത് ഉയര്‍ത്തിയ വിമര്‍ശനം.

 ആര്‍എസ്എസും പ്രതിസന്ധിയില്‍

ആര്‍എസ്എസും പ്രതിസന്ധിയില്‍

അതേസമയം സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ആര്‍എസ്എസ് നേതൃത്വവും കടുത്ത പ്രതിസന്ധിയിലാണ്. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി ആവശ്യപ്പെട്ടത് ആര്‍എസ്എസ് നേതൃത്വമായിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് മാത്രമാണ് കുമ്മനത്തിന് എത്താന്‍ സാധിച്ചത്.

 ഫലിച്ചില്ല

ഫലിച്ചില്ല

ആര്‍എസ്എസിന്‍റെ നേതൃത്വത്തിലായിരുന്നു കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം.എന്നാല്‍ ഇത് വേണ്ട വിധത്തില്‍ ഫലിച്ചില്ലെന്ന വലിയിരുത്തല്‍ ഉണ്ട്. ചില സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതും പാളി പോയെന്നാണ് കണക്കാക്കുന്നത്.

 ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

ഇത്തവണ കേരളത്തില്‍ ഒരു മണ്ഡലത്തില്‍ എങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിയുടെ ശക്തി ഉയര്‍ത്താന്‍ ആകുമെന്നും ആര്‍എസ്എസ് പദ്ധതി ഇട്ടിരുന്നു. എന്നാല്‍ അതെല്ലാം അസ്ഥാനത്തായി.

 പിള്ളയ്ക്കെിരെ പടയൊരുക്കം

പിള്ളയ്ക്കെിരെ പടയൊരുക്കം

അതേസമയം നിലവിലെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നം നേരിടേണ്ടി വരിക സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കാണ്. ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ പിള്ളയ്ക്കെതിരെ പടപ്പുറപ്പാട് തുടങ്ങി കഴിഞ്ഞു.

 അനാവശ്യ നിലപാടുകള്‍

അനാവശ്യ നിലപാടുകള്‍

അധ്യക്ഷന്‍ എന്ന നിലയില്‍ പിള്ളയ്ക്ക് കാര്യങ്ങള്‍ സമഗ്രമായും ചിട്ടയായും കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. മാത്രമല്ല അനാവശ്യ അവസരങ്ങളിലെ അഭിപ്രായ പ്രകടനങ്ങളും സുവര്‍ണാവസര പരാമര്‍ശങ്ങളും തിരിച്ചടിയായിട്ടുണ്ടെന്നും സംസ്ഥാന നേതാക്കള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ശബരിമല വിഷയം ബി.ജെ.പിക്കല്ല കോണ്‍ഗ്രസിന് വോട്ടായി
 സ്വാധീനിക്കും

സ്വാധീനിക്കും

ഉടന്‍ തന്നെ പിള്ളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യത ഉണ്ടെന്നാണ് വിവരം. അതേസമയം മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയെടുക്കുന്ന എന്ത് തിരുമാനങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
amit sha may take action against sreedharan pilla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X