ഊരാളുങ്കലിനും കോഴിക്കോട് സഹകരണ ആശുപത്രിക്കും അമിത് ഷായുടെ പ്രശംസ, മികച്ച മാതൃക
ദില്ലി: ആദ്യ ദേശീയ സഹകരണ യോഗത്തില്‍ കോഴിക്കോട്ടെ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായുടെ പ്രശംസ. ഊരാളുങ്കലും കോഴിക്കോട് സഹകരണ ആശുപത്രിയും സഹകരണ രംഗത്തെ തന്നെ മികച്ച മാതൃകകള്‍ ആണെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം തന്നെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയും അമിത് ഷാ നല്കി. സംസ്ഥാനങ്ങളുമായി മന്ത്രാലയ വിഷയത്തില്‍ ഏറ്റുമുട്ടാന്‍ താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ വൈകാതെ തന്നെ പുതിയ സഹകരണ നയം പ്രഖ്യാപിക്കുമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് അമിത് ഷായെ മന്ത്രിയാക്കിയതെന്ന ആശങ്ക കേരളം അടക്കം ആരോപിച്ചിരുന്നു.

ഈ ആശങ്കകള്‍ക്കിടെയാണ് ആദ്യ ദേശീയ സഹകരണ യോഗം നടന്നത്. സംസ്ഥാനാന്തര സഹകരണ സംഘങ്ങളെ നിയമം കൊണ്ടുവന്ന് നിയന്ത്രിക്കും. പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്കായി ദേശീയ നയവും കൊണ്ടുവരുമെന്നും ഷാ പറഞ്ഞു. അതേസമയം സഹകരണ വകുപ്പിന്റെ ആദ്യ മന്ത്രിയായി തന്നെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മന്ത്രാലയം സംസ്ഥാനങ്ങളെ സഹായിക്കാനുള്ളതാണെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാ പരമായ ചില അധികാരങ്ങളുണ്ട്. അതേ കുറിച്ച് വിശദീകരിക്കാന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.
സഹകരണ രംഗത്തെ വിജയങ്ങളുടെ ഒപ്പമാണ് കേരളത്തിലെ സ്ഥാപനങ്ങളെ കുറിച്ച് അമിത് ഷാ പറഞ്ഞത്. ഊരാളുങ്കല്‍ ലേബര്‍ കോര്‍പ്പറേഷനെയും കോഴിക്കോട് സഹകരണ ആശുപത്രിയെയുമെല്ലാം വിജയകരമായ മാതൃകയായി അമിത് ഷാ പരാമര്‍ശിച്ചു. അതേസമയം സഹകരണ സംഘങ്ങളിലെ ക്രമക്കേട് തടയുമെന്നും, ഇതിനായി നബാര്‍ഡുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ നിര്‍മിക്കുമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ 91 ശതമാനം ഗ്രാമങ്ങളിലും ചെറുതും വലുതുമായ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ഷാ പറഞ്ഞു.
ഇന്ത്യയെ അഞ്ച് ട്രില്യണ്‍ കരുത്തുള്ള സമ്പദ് ഘടനയായി മാറ്റാന്‍ സഹകരണ സ്ഥാപനങ്ങളുടെ സേവനം ആവശ്യമാണെന്ന് അമിത് ഷാ പറയുന്നു. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ സാധ്യതകളാണ് നമുക്ക് ഉപയോഗിക്കേണ്ടത്. വികസനത്തെ ഗ്രാമീണ മേഖലയിലേക്ക് കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പാര്‍ലമെന്റിന്റെ അനുമതിയോടെ കോര്‍പ്പറേറ്റ് മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാനാണ് ശ്രമം. അതിനായി സംസ്ഥാനങ്ങളുമായി സഹകകരിക്കും. സഹകരണ മേഖലയിലെ വിപ്ലവകരമായ ശാക്തീകരണമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം സഹകരണ മേഖല പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക, പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് രൂപീകരിക്കുക, മള്‍ട്ടി-സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ വികസനം സാധ്യമാക്കുന്നതിനുള്ള പ്രക്രിയകള്‍ കാര്യക്ഷമമാക്കുക, എന്നിവ ലക്ഷ്യമാക്കി ഈ വര്‍ഷം ജൂലായിലാണ് പുതിയ മന്ത്രാലയം രൂപീകരിച്ചത്. സഹകരണ മന്ത്രിയായി അമിത് ഷാ ചുമതലയേറ്റ ശേഷമുള്ള ആദ്യ ദേശീയ സഹകരണ സമ്മേളനം ആണിത്. അതേസമയം സഹകരണ സ്ഥാപനങ്ങളെ ഒന്നടങ്കം തകര്‍ക്കാനാണ് അമിത് ഷായുടെ വരവ് എന്ന് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. കേരള സമ്പദ് ഘടനയുടെ അടിത്തറയായ സഹകരണ ബാങ്കുകളെ പൊളിക്കാനാണ് നീക്കമെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിച്ചിരുന്നു.
എന്താ ഒരു ക്യൂട്ട്നെസ്: സൈമ അവാര്‍ഡില്‍ തിളങ്ങി കല്യാണി പ്രിയദര്ശന്
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഹകരണ സംഘങ്ങള്‍ നിയന്ത്രിക്കുന്നത് കാണാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. സഹകരണ മേഖലയുമായി എനിക്ക് 25 വര്‍ഷത്തെ ബന്ധമുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. അമുലിന്റെ കാര്യം തന്നെ എടുക്കാം. ഏഴ് സ്ത്രീകള്‍ ചേര്‍ന്നാണ് അത് തുടങ്ങിയത്. ഇന്നത് 45000ത്തോളം സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ്. കോടികളുടെ വരുമാനം അവര്‍ ഉണ്ടാക്കുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.
Recommended Video
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications