കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബലിദാനികളാകാനും തയ്യാറാകണം, മറ്റുള്ളിടത്ത് ദേശഭക്തി മതി: ബിജെപിക്കാരോട് അമിത് ഷാ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകര്‍ ബലിദാനികളാകാനും തയ്യാറായിരിക്കണം എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി തിരുവനന്തപുരത്ത് നടത്തിയ പട്ടികജാതി മോര്‍ച്ച സംഗമത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ദേശഭക്തി മതി.

എന്നാല്‍ കേരളത്തില്‍ ബലിദാനം ചെയ്യാനുള്ള ധൈര്യം കൂടി വേണം എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അതേസമയം രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് ഭാവിയുണ്ടെങ്കില്‍ അത് ബി ജെ പിക്ക് മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ

1

അത് മനസില്‍ വെച്ച് കൊണ്ടാവണം കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും അമിത് ഷാ ഓര്‍മിപ്പിച്ചു. രാജ്യത്ത് കോണ്‍ഗ്രസ് അപ്രസക്തമായി കൊണ്ടിരിക്കുകയാണ് എന്നും കമ്യൂണിസത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും കമ്യൂണിസ്റ്റും അധികാരത്തിലിരുന്നപ്പോള്‍ പട്ടിക ജാതിക്കാരെ വോട്ടിനായി ഉപയോഗിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2

എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ കോടിക്കണക്കിന് ദളിത് വിഭാഗക്കാര്‍ക്ക് നിരവധി പദ്ധതികള്‍ നടപ്പിലാക്കി. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഇത്രയും പരിഗണന ലഭിച്ചിട്ടില്ലെന്നും മന്ത്രിസഭയിലടക്കം നിരവധി പട്ടിക വിഭാഗക്കാരെ നരേന്ദ്ര മോദി ഉള്‍പ്പെടുത്തി എന്നും അമിത് ഷാ അവകാശപ്പെട്ടു.

ബാറ്റിംഗ് മാത്രമല്ലടോ.. ബൗളിംഗിലുമുണ്ടെടോ പിടി..; ബൗളിംഗില്‍ സച്ചിന്റെ അപൂര്‍വ റെക്കോഡുകള്‍

3

ബി ജെ പി സര്‍ക്കാരാണ് പട്ടികജാതിക്കാരനായ രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുര്‍മുവിനെയും രാഷ്ട്രപതിയാക്കിയത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വികസനത്തിലൂടെയല്ലാതെ രാജ്യത്തിന്റെ വികസനം നടക്കില്ലെന്ന് നരേന്ദ്ര മോദി വിശ്വസിക്കുന്നു. കോണ്‍ഗ്രസിന്റെ ഭരണം മാറിയപ്പോഴാണ് അംബേദ്കറിന് ഭാരതരത്‌ന നല്‍കിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌കൈ ഡൈവിംഗിനിടെ പാരച്യൂട്ട് തുറക്കാന്‍ പറ്റിയില്ല, ഉയരത്തില്‍ നിന്ന് വീണ് മരണം; ആരാണ് താനിയ പര്‍ദാസി?സ്‌കൈ ഡൈവിംഗിനിടെ പാരച്യൂട്ട് തുറക്കാന്‍ പറ്റിയില്ല, ഉയരത്തില്‍ നിന്ന് വീണ് മരണം; ആരാണ് താനിയ പര്‍ദാസി?

4

നരേന്ദ്ര മോദിയുടെ ജൈത്ര യാത്രയില്‍ കേരളവും ഭാഗമാകണം എന്നും അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് 60 വര്‍ഷം രാജ്യം ഭരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും വ്യത്യസ്തമായ സമയങ്ങളില്‍ എട്ട് വര്‍ഷം ഭരണത്തിന്റെ ഭാഗമാകാനുള്ള അവസരം ലഭിച്ചു. എന്നാല്‍ അവരൊന്നും ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അമിത് ഷാ ആരോപിച്ചു.

English summary
Amit Shah said that BJP workers in Kerala should be ready to become sacrifices as balidani's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X