കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയം ആളിക്കത്തിക്കാന്‍ ബിജെപി.... അമിത് ഷാ തന്ത്രങ്ങളുമായി കേരളത്തിലെത്തും!!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ പ്രതിസന്ധിയിലായി നില്‍ക്കുന്ന സര്‍ക്കാരിനെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളിയിടാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനത്തെത്തുന്നു. അടുത്ത ദിവസം തന്നെ എത്തുമെന്നാണ് സൂചന. നിലവില്‍ സംസ്ഥാനത്താകെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇത് അമിത് ഷാ എത്തുന്നതോടെ വര്‍ധിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഹിന്ദുവികാരം ഇളക്കിവിട്ട് ബിജെപിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കാനാണ് തീരുമാനം.

നേരത്തെ ശ്രീധരന്‍പിള്ള അടക്കമുള്ള നേതാക്കള്‍ അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരുന്നത് വരെ ഈ വിഷയം കത്തിച്ചുനിര്‍ത്താനായിരുന്നു അമിത് ഷാ അന്ന് നിര്‍ദേശിച്ചിരുന്നത് മുമ്പ് ബിജെപി സുപ്രീം കോടതി വിധിയെ അനുകൂലിച്ചിരുന്ന നിലപാട് അദ്ദേഹം തിരുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് ബിജെപി സമരരീതി മാറ്റിയത്. കേന്ദ്ര നേതാക്കള്‍ പിന്നീട് ശബരിമലയില്‍ വിശ്വാസത്തെ മാനിക്കണമെന്ന് തുടര്‍ച്ചയായി പറയുകയും ചെയ്തു.

അമിത് ഷാ കേരളത്തിലേക്ക്

അമിത് ഷാ കേരളത്തിലേക്ക്

ശബരിമല വിഷയം സര്‍ക്കാരിന്റെ കൈവിട്ട് പോകുന്നു എന്ന് മനസ്സിലാക്കിയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരത്തും മറ്റുമുള്ള പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് സൂചന. ശിവഗിരി മഠം അടക്കമുള്ള ഹൈന്ദവ സന്ന്യാസി നേതൃത്വവുമായി ചര്‍ച്ച നടത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം. സംസ്ഥാനത്തെ ഹിന്ദു കക്ഷികളുമായി ചര്‍ച്ച നടത്തിയാല്‍ അത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് ഷായുടെ വിലയിരുത്തല്‍.

മുമ്പ് പറഞ്ഞത്

മുമ്പ് പറഞ്ഞത്

കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിച്ചാല്‍ മാത്രമേ ബിജെപിയുടെ ആധിപത്യം പൂര്‍ത്തിയാക്കൂവെന്നും അപ്പോള്‍ മാത്രമേ സുവര്‍ണ കാലം ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനായി നിരവധി തന്ത്രങ്ങള്‍ അദ്ദേഹം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിനിടയിലാണ് ശബരിമല വിഷയം തുറുപ്പുച്ചീട്ടാവുന്നത്. ഇത്രയും നല്ലൊരു വിഷയം ബിജെപിക്ക് ഇനി കിട്ടില്ലെന്നാണ് ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ അമിത് ഷായെ അറിയിച്ചിരിക്കുന്നത്.

കൃഷ്ണദാസുമായി കൂടിക്കാഴ്ച്ച

കൃഷ്ണദാസുമായി കൂടിക്കാഴ്ച്ച

ബിജെപി നേതാവ് പികെ കൃഷ്ണദാസുമായി കഴിഞ്ഞ ദിവസം അമിത് ഷാ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് സംസ്ഥാനം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. കണ്ണൂരിലും ശിവഗിരി മഠത്തിലും നടക്കുന്ന പൊതു പരിപാടികളില്‍ അമിത് ഷാ പങ്കെടുക്കും. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഇത്തവണ തിരിച്ചടി ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കണമെന്ന നിര്‍ദേശത്തിന് പിന്നില്‍. കേരളത്തില്‍ നിന്ന് 10 സീറ്റെങ്കിലും നേടണമെന്നാണ് നിര്‍ദേശം.

ബിജെപി യോഗം

ബിജെപി യോഗം

നിര്‍ണായകമായ യോഗം ബിജെപി നടത്തുന്നുണ്ട്. അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. വിശദമായ സമരപരിപാടികളും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്. അതേസമയം ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞതും സികെ ജാനും എന്‍ഡിഎ വിട്ടതും ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ എന്‍എസ്എസ് പോലുള്ള ഹിന്ദുവിഭാഗങ്ങളുടെ പിന്തുണയും ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഇവരെ ഒപ്പം നിര്‍ത്തിയാല്‍ മുന്നോക്ക വിഭാഗങ്ങള്‍ മുഴുവന്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.

നേട്ടമുണ്ടാക്കാനുള്ള സാഹചര്യം

നേട്ടമുണ്ടാക്കാനുള്ള സാഹചര്യം

ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനുമാണ് അമിത് ഷാ മുമ്പ് നിര്‍ദേശം നല്‍കിയിരുന്നത്. കേരളത്ില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അമിത് ഷാ നിര്‍ദേശിച്ചത്. കേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സമരം കാര്യക്ഷമമല്ലെന്നും വിഎച്ച്പിയുടെ സമരമാണ് ഇതില്‍ വിജയിച്ചതെന്നും അദ്ദേഹം വിലയിരുത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തുവന്നാലും ബിജെപി അക്കൗണ്ട് തുറക്കണമെന്നും ദേശീയ നേതൃത്വം പറഞ്ഞിരുന്നു.

നിലപാട് മാറ്റം

നിലപാട് മാറ്റം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍എസ്എസും കെ സുരേന്ദ്രനും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആദ്യം സുപ്രീം കോടതി വിധിയെ അനുകൂലിച്ചിരുന്നു. എന്നാല്‍ വിശ്വാസ സമൂഹം എതിരാണെന്ന് കണ്ടതോടെ സമരത്തിനിറങ്ങുകയായിരുന്നു. വിധി നടപ്പാക്കുമെന്ന പിണറായി സര്‍ക്കാരിന്റെ ഉറച്ച തീരുമാനവും നവോത്ഥാന സമരങ്ങളില്‍ മുന്നില്‍ നിന്നിട്ടുള്ള കോണ്‍ഗ്രസിന് ഉറച്ച നിലപാട് ഇതുവരെ എടുക്കാന്‍ സാധിക്കാതെ വന്നതും ബിജെപിക്ക് അനുകൂല ഘടകങ്ങളായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് ബിജെപിയുടെ മുഖ്യ അജണ്ട.

ബിജെപിയുടെ നീക്കങ്ങള്‍....

ബിജെപിയുടെ നീക്കങ്ങള്‍....

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാധ്യമങ്ങള്‍ അടക്കമുള്ളവരുമായി ബന്ധം ശക്തമാക്കാനാണ് അമിത് ഷായുടെ വരവിന്റെ പ്രധാന ഉദ്ദേശ്യം. ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിയുടെ തന്ത്രങ്ങളും രീതികളും അദ്ദേഹം വിവരിക്കും. അതേസമയം കുമ്മനം രാജശേഖരനെ സംസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുന്ന കാര്യവും ഇതില്‍ ചര്‍ച്ചയാവും. അതേസമയം ബിജെപിയുടെ സമരത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങിയ സാഹചര്യങ്ങളില്‍ സമരരീതി തന്നെ മാറ്റി പിടിക്കാനും അദ്ദേഹം നിര്‍ദേശിച്ചേക്കും.

ശബരിമലയില്‍ നിന്ന് ഞങ്ങളെ ജാതി പറഞ്ഞ് ഓടിച്ചതാണ്.... പുതിയ വാദങ്ങളുമായി ഐക്യമലയരസഭശബരിമലയില്‍ നിന്ന് ഞങ്ങളെ ജാതി പറഞ്ഞ് ഓടിച്ചതാണ്.... പുതിയ വാദങ്ങളുമായി ഐക്യമലയരസഭ

പിണറായി മന്ത്രിസഭയില്‍ നിന്ന് ഒരംഗം കൂടി പുറത്തേക്ക്; പുതിയ മന്ത്രി മൂന്ന് മാസത്തിനകംപിണറായി മന്ത്രിസഭയില്‍ നിന്ന് ഒരംഗം കൂടി പുറത്തേക്ക്; പുതിയ മന്ത്രി മൂന്ന് മാസത്തിനകം

English summary
amit shah to visit kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X