കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കല്ല; ഫേസ് കാണണമെന്ന് അമൃതാനന്ദമയി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് ആയ ഫേസ്ബുക്കിനെതിരെ അമൃതാനന്ദമയിയുടെ വിമര്‍ശനം. കഴിഞ്ഞ ദിവസം തിരുവനന്തപുരം കൈമനത്ത് നടന്ന സത്സംഗത്തിലാണ് അമൃതാനന്ദമയി ഫേസ്ബുക്കുനെ വിമര്‍ശിച്ചത്.

മുഴുന്‍ സമയവും ഫേസ്ബുക്ക് നോക്കി ഇരിക്കുന്നവര്‍ തൊട്ടടുത്തുള്ള ആളുടെ ഫേസ് കാണുന്നില്ലെന്നാണ് അമൃതാനന്ദമയി പ്രഭാഷണത്തിനിടെ പറഞ്ഞത്. ശാസ്ത്രം മനുഷ്യര്‍ക്കിടയിലെ അകലം കുറച്ചപ്പോള്‍ ഹൃദയങ്ങള്‍ അകന്നുപോയി എന്നും അവര്‍ പറഞ്ഞു.

Amruthanadamayi

ഗെയ്ല്‍ ട്വെഡ്വല്‍ വിഷയത്തില്‍ അമൃതാനന്ദമയിക്കെതിരെ ഫേസ്ബുക്കില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെതിരെ അമ്മ ഭക്തര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ടെഡ്വലിന്റെ പുസ്തകം സംബന്ധിച്ച വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചപ്പോള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയകളിലൂടെയാണ് ഏറെ പ്രചരിച്ചത്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിനെതിരെ അമൃതാനന്ദമയി നടത്തിയ പരാമര്‍ച്ചം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്.

വ്യവസായ വിപ്ലവോ സാങ്കേതിക വിപ്ലവമോ അല്ല, ഹൃദയങ്ങളില്‍ നിന്നുദിക്കുന്ന വിപ്ലവമാണ് ഇനി ലോകത്തിന് ആവശ്യമെന്ന് അമൃതാനന്ദമയി പറഞ്ഞു. 200 കോടിയില്‍ അധികം പട്ടിണിക്കാരുള്ള ഭൂമിയില്‍ അവര്‍ക്ക് ആഹാരമെത്തിക്കണമെന്നും അക്ഷരമറിയാത്തവര്‍ക്ക് അറിവ് നല്‍കണം എന്നും അമൃതാനന്ദമയി പറഞ്ഞു.ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

English summary
Amruthanandamayi criticises facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X