കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഠം തുറന്ന പുസ്തകം: മാതാ അമൃതാനന്ദമയി

Google Oneindia Malayalam News

കൊല്ലം: ഒടുവില്‍ ഗെയ്ല്‍ ട്രെഡ്വെല്ലിന്റെ ആരോപണങ്ങളോട് മാതാ അമൃതാനന്ദമയി പ്രതികരിച്ചു. മഠം ഒരു തുറന്ന പുസ്തകമാണ് എന്നായിരുന്നു അമൃതാനന്ദമയിയുടെ പ്രതികരണം. ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ചിലര്‍ പുറത്തുവന്ന് പലതും പറയുകയാണ്. വരുമാനത്തിന്റെ എല്ലാ കണക്കുകളും കൃത്യമായി ബോധിപ്പിക്കാറുണ്ട് എന്നും അവര്‍ വിശദീകരിച്ചു.

തന്നെ സേവിക്കണമെന്ന് ആരോടും പറയുന്നില്ല. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മാതാ അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെലിന്റെ ഹോളി ഹെല്‍ എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് മഠത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. അമൃതാനന്ദമയി മഠം സ്വത്ത് തട്ടിപ്പിന്റെയും ബലാത്സംഗങ്ങളുടെയും കേന്ദ്രമാണ് എന്നായിരുന്നു തന്റെ പുസ്തകത്തില്‍ ട്രെഡ്വെല്‍ വെളിപ്പെടുത്തിയത്.

amrithanadha-mayi

എന്നാല്‍ ഗായത്രി എന്ന പേരില്‍ തന്നോടൊപ്പം രണ്ട് പതിറ്റാണ്ടോളം കഴിഞ്ഞ ഗെയ്ല്‍ ട്രെഡ്വെലിന് മറ്റ് പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു എന്ന സന്ദേശമാണ് തന്റെ വിശദീകരണത്തിലൂടെ മാതാ അമൃതാനന്ദമയി പുറത്തുവിടുന്നത്. ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കാത്തതിനാലാണ് മഠത്തില്‍ നിന്നും പുറത്തുപോയി പലതും പറയുകയാണ്. ഇക്കാര്യങ്ങളെല്ലാം മറക്കാനും ക്ഷമിക്കാനും ശ്രമിക്കുകയാണ് താനെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

നേരത്തെ ട്രെഡ്വെലിന്റെ പുസ്തകം പുറത്തുവന്നപ്പോള്‍ നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ആ മകള്‍ക്ക് അത് വിഷമം ഉണ്ടാക്കുമെന്നാണ് മാതാ അമൃതാനന്ദമയി പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ട്രെഡ്വെലിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാതാ അമൃതാനന്ദമയി മഠത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

English summary
Mata Amruthanandamayi said her Math is an open book.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X