എംബിബിഎസ് വിവാദ പരാമര്‍ശം; ഉദ്ദേശിച്ചത് മറ്റൊന്ന്, നാക്കുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് എഎന്‍ ഷംസീര്‍
തിരുവനന്തപുരം: എംബിബിഎസ് ഡോക്ടര്‍മാരെ കുറിച്ച് നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തലശേരി എംഎല്‍എ എന്‍ ഷംസീര്‍. എംബിബിഎസ് ഡോക്ടര്‍മാരെ അപമാനിക്കുന്ന തരത്തിലല്ല താന്‍ പ്രസംഗത്തില്‍ ഉദ്ദേശിച്ചതെന്ന് ഷംസീര്‍ പറഞ്ഞു. താന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ നിയമസഭ രേഖകളില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും ഷംസീര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളുവെന്നാണ് ഷംസീര്‍ നിയമസഭയില്‍ പറഞ്ഞത്. ഇത് വലിയ വിവാദത്തിനാണ് കാരണമായത്. വ്യാജ വൈദ്യത്തിനെതിരായുള്ള നിയമനിര്‍മ്മാണ അവതരണ വേളയില്‍ സംസാരിക്കുന്നതിനിടെയാണ് ഷംസീറിന് അമളി പറ്റിയത്. നിയമസഭയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നിയമസഭയില്‍ നടത്തിയ എന്റെ പ്രസംഗത്തില്‍ എംബിബിഎസ് ഡോക്ടര്‍മാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നും അത് പിതൃതുല്യരായ ചില ഡോക്ടര്‍മാരും ഐഎംഎ ഭാരവാഹികളും ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഷംസീര്‍ പറഞ്ഞു.

എന്റെ ഉദ്ദേശം എംബിബിഎസ് ബിരുദം നേടിയ ചിലര്‍ പി ജി ഉണ്ടെന്ന തരത്തില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ പ്രാക്ടീസ് ബില്ലിലൂടെ ഇത്തരം പ്രവണതകള്‍ തടയണമെന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ അത് അവതരിപ്പിക്കപ്പെട്ടുവന്നപ്പോള്‍ നാക്കുപിഴ സംഭവിച്ചു പോയതാണെന്ന് ഷംസീര്‍ പറയുന്നു.
കണ്ണൂരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചികിത്സ കിട്ടാതെ പെണ്‍കുട്ടി മരിച്ചിരുന്നു. രോഗം ഗുരുതരമായെങ്കിലും ആശുപത്രിയില്‍ എത്തിക്കാതെ കുട്ടിക്ക് മന്ത്രവാദ ചികിത്സ നല്‍കിയതാണ് മരണത്തിന് കാരണമായത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭയില്‍ ഷംസീര്‍ പ്രസംഗിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ആണു മന്ത്രവാദ ചികിത്സയുടെ ഫലമായി കണ്ണൂരില്‍ ഒരു 11 വയസുകാരിക്ക് കൃത്യമായി ചികിത്സ ലഭിക്കാതെ ജീവന്‍ നഷ്ടമായത്. അത് പോലെ തന്നെ വ്യാജ ഡോക്ടര്‍മാരുടെ ചികിത്സയും വേണ്ടവിധം പരിജ്ഞാനമില്ലാതെയുള്ള പാരമ്പര്യ ചികിത്സകളും നമുക്കിടയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഷംസീര്‍ പറഞ്ഞിരുന്നു.
ഷംസീര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം ഇങ്ങനെ
'എംബിബിഎസുകാരന്‍ എംബിബിഎസ് ചികിത്സ മാത്രമേ നടത്താന്‍ പാടുള്ളൂ. ആശുപത്രിക്കകത്ത് എംബിബിഎസ് എന്ന പേര് വച്ചുകൊണ്ട് അവിടെ പീഡിയാട്രിക് ചികിത്സ നടത്തുന്നു, ഒബ്സ്ട്രടിക്സ് ആന്‍ഡ് ഗൈനക്കോളജി ചികിത്സ നടത്തുന്നു. ഇങ്ങനെയുള്ള കള്ളനാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കണം. എംബിബിഎസ് പഠിച്ചൊരാള്‍ എംബിബിഎസിനുള്ള ചികിത്സ മാത്രമേ നടത്താന്‍ പാടുള്ളൂ. അയാള്‍ ജനറല്‍ മെഡിസിന്‍, നെഫ്രോളജി തുടങ്ങിയ ചികിത്സ നല്‍കാന്‍ പാടില്ല. അത് തടയണം- ഷംസീര്‍ നിയമസഭയില്‍ പറഞ്ഞു.












Click it and Unblock the Notifications