Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശ് തില്ലങ്കേരിയെ ജയിലില്‍ അടയ്ക്കണം, കൊടിസുനിയും ഷാഫിയും ഭീരുക്കളാണെന്നും എഎന്‍ ഷംസീര്‍

തലശേരി: കള്ളക്കടത്ത് സംഘവും ക്വട്ടേഷന്‍ സംഘവും പാര്‍ട്ടിയെ മറയാക്കുന്നത് ശരിയാണെന്ന് തലശേരി എംഎല്‍എ എഎന്‍ ഷംസീര്‍ പറഞ്ഞു. അവരെ അറുത്തുമാറ്റി മുന്നോട്ടുപോകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഷംസീര്‍ കൂട്ടേച്ചേര്‍ത്തു. ആകാശ് തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിയെയും പറ്റാവുന്ന കാലത്തോളം ഉള്ളിലിടണമെന്നും ഇവരെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.

കള്ളക്കടത്തില്‍ പാര്‍ട്ടിക്ക് പങ്ക് കിട്ടുന്നുണ്ടെന്ന് പറഞ്ഞ് അപവാദം പ്രചരിപ്പിക്കരുത്. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കള്ളപ്പണത്തിന്റെ ആവശ്യമില്ല. അഗംങ്ങള്‍ ലെവിയായി നല്‍കുന്ന പണം ഉപയോഗിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും ജനങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടും പിരിക്കുന്നുണ്ട്. അല്ലാതെ കള്ളക്കടത്തുകാരുടെയും സ്വര്‍ണക്കടത്തുകാരുടെയും വിഹിതം കൊണ്ട് പ്രവര്‍ത്തിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍- ഷംസീര്‍ വ്യക്തമാക്കി.

kerala

കള്ളക്കടത്ത് സംഘം പാര്‍ട്ടിയെ മറയാക്കുന്നത് ശരിയാണ്. അത് അറുത്തുമാറ്റി മുന്നോട്ടുപോകും. ഇപ്പോഴത്തെ അന്വേഷണം ഉന്നത പൊലീസ് മേധാവികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. എത്ര ആഴത്തിലാണോ ഇതിന്റെ വേര് പോയിട്ടുള്ളത്, അത്രയും ആഴത്തില്‍ പോയി വെരറുത്ത് മാറ്റണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്ന് ഷംസീര്‍ പറയുന്നു.

Recommended Video

cmsvideo
    'ഷുക്കൂര്‍ വധത്തില്‍ ഞങ്ങള്‍ക്കും പങ്കുണ്ട്', തുറന്നു സമ്മതിച്ച് ഷംസീർ | Oneindia Malayalam

    കൊടിസുനിയും മുഹമ്മദ് ഷാഫിയൊന്നും മല്ലന്മാരല്ല, അവരുടെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് മാധ്യമങ്ങള്‍ക്കാണെന്നും ഷംസീര്‍ പറയുന്നു. അവര്‍ ഭീരുക്കളാണ്, ഇവരുടെ പേര് പറഞ്ഞാല്‍ പേടിച്ച് ഓടുന്നവരുണ്ടാകും. എന്നാല്‍ അതിന്റെ പേരില്‍ സിപിഎമ്മിന്റെ പിരടിക്ക് കയറേണ്ട. പാര്‍ട്ടിക്ക് ഇത്തരക്കാരുമായി യാതൊരു ബന്ധവുമില്ല, ഷാഫിയും കൊടി സുനിയും ഞങ്ങളുടെ പ്രവര്‍ത്തകരല്ലെന്നും അവര്‍ കൊലപാതക കേസിലെ പ്രതിയാണെന്നും ഷംസീര്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+