• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയസഭയുടെ 24–ാം സ്പീക്കർ; ശൈലി മാറ്റുമോ ഷംസീർ? 'പറയേണ്ടിടത്ത് രാഷ്ട്രീയം പറയുമെന്ന്'

Google Oneindia Malayalam News

തിരുവനന്തപുരം: എംവി ഗോവിന്ദൻ മന്ത്രിസ്ഥാനം ഒഴിയുമെന്ന ചർച്ചകൾ വന്നപ്പോൾ തന്നെ അദ്ദേഹത്തിന് പകരക്കാരനായി മന്ത്രിസഭയിലേക്ക് എത്തുന്ന നേതാവ് എ എൻ ഷംസീറായിരിക്കുമെന്ന ചർച്ചകൾ ശക്തമായിരുന്നു. എന്നാൽ മന്ത്രിയല്ല, പകരം സ്പീക്കർ സ്ഥാനമാണ് ഷംസീറിനെ തേടിയെത്തിയിരിക്കുന്നത്. സഭയുടെ നാഥനാകുന്ന 24ാമത്തെ ആളാണ് ഷംസീർ.

ഭാവനയ്ക്ക് ആര്യ ബഡായി നൽകിയ ഗിഫ്റ്റ് കണ്ടോ?; ആ ചിരിക്ക് പിന്നിലെ കാരണം ഇപ്പോഴല്ലെ പിടികിട്ടിയത്

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ


1977 മേയ് 24 ന് ഉസ്മാൻ കോമത്തിന്റെയും എ എൻ സെറീനയുടെയും മകനായി കോടിയേരിയിലാണ് ഷംസീറിന്റെ ജനനം. എസ് എഫ് ഐയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തി. കണ്ണൂർ സർവ്വകലാശാലയുടെ ആദ്യ ചെയർമാനായിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി , അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ബ്രണ്ണന്‍ കോളജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദവും കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നാണ് എല്‍ എല്‍ ബിയും എല്‍ എല്‍ എമ്മും പൂര്‍ത്തിയാക്കിയത്.

കുഞ്ഞാലിക്കുട്ടി മുതൽ പികെ ശശി വരെ; കേരള രാഷ്ട്രീയത്തിൽ പീഡനാരോപണം നേരിട്ട നേതാക്കൾ

കന്നി പോരാട്ടം


2014 ൽ ലോക്സഭയിലേക്കായിരുന്നു കന്നിപോരാട്ടം. അന്ന് വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനോടായിരുന്നു മത്സരിച്ചത്. എന്നാൽ കനത്ത പരാജയം രുചിച്ചു. 2016 ൽ തലശ്ശേരിയിൽ നിന്നും എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടു. എ പി അബ്ദുള്ളക്കുട്ടിയെ ആയിരുന്നു പരാജയപ്പെടുത്തി. രണ്ടാം അങ്കത്തിൽ എം പി അരവിന്ദാക്ഷനെ തോൽപ്പിച്ച് എം എൽ എയായി. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

ശൈലി മാറ്റുമോ?


നിയസഭയിൽ പല തവണ സ്പീക്കറിൽ നിന്നും ശാസന ഏറ്റുവാങ്ങിയ നേതാവാണ് ഷംസീർ. രാഷ്ട്രീയ എതിരാളികളെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന നേതാവ് സ്പീക്കറാകുമ്പോൾ ശൈലി മാറ്റേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയുമെന്ന് ആവർത്തിക്കുകയാണ് ഷംസീർ.
'രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടത് കൊണ്ട് അതൊന്നും പെട്ടെന്ന് അഴിച്ചുമാറ്റാൻ സാധിക്കില്ല.സ്പീക്കർ എന്ന നിലയിൽ സഭയ്ക്കകത്ത് രാഷ്ട്രീയം പ്രകടിപ്പിക്കില്ല. സഭയ്ക്കകത്ത് ഭരണഘടനാപരമായി തന്നെ എന്താണോ എന്നിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്തം അത് നിർവ്വഹിക്കും', മാധ്യമങ്ങളോട് ഷംസീർ പ്രതികരിച്ചു.

 ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കും? പകരം ജ്യോതിരാദിത്യ സിന്ധ്യ? അഭ്യൂഹം ശക്തം ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കും? പകരം ജ്യോതിരാദിത്യ സിന്ധ്യ? അഭ്യൂഹം ശക്തം

 നല്ല നിലയിൽ നിർവഹിക്കും


'സഭയിൽ ഭരണകക്ഷിയുടെ ഭാഗമായി നിൽക്കുമ്പോൾ ആ ദൗത്യം നിർവ്വഹിക്കേണ്ടി വരും. ഭരണകക്ഷിയുടെ ഭാഗമായ എം എൽ എയാണ് ഞാൻ. അതുകൊണ്ട് തന്നെ സ്വന്തം കക്ഷിയെ ഡിഫന്റ് ചെയ്യേണ്ട ബാധ്യത എനിക്ക് ഉണ്ട്. പുതിയതായി ഏൽപ്പിച്ച പദവി സ്പീക്കർ പദവിയാണ്. ആ ദൗത്യവും നല്ല നിലയിൽ നിർവഹിക്കും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും. വിദ്യാർത്ഥി കാലം മുതൽ പാർട്ടി ഓരോ ദൗത്യം തന്നിൽ ഏൽപ്പിച്ചിട്ടുണ്ട്. ആ ദൗത്യങ്ങളെല്ലാം നല്ല നിലയിൽ നിർവ്വഹിക്കാൻ സാധിച്ചെന്ന പൂർണ ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് കൂടിയാണ് ഓരോ ഘട്ടങ്ങളിലും ഓരോ ചുമതല പാർട്ടി തന്നെ ഏൽപ്പിച്ചത്,ഷംസീർ പറഞ്ഞു

English summary
AN Shamseer to become the 24 th speaker of kerala assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X